അധോലോക കള്ളക്കടത്ത് തലവൻ രവി പൂജാരിയെ ബംഗളുരൂവിലെത്തിച്ചു ; ഇരുന്നൂറോളം കേസിൽ പ്രതിയായിരുന്ന പൂജാരി ഒളിവിൽ കഴിഞ്ഞത് 15 വർഷങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: അധോലോക കള്ളക്കടത്ത് തലവൻ രവി പൂജാരിയെ ബംഗളുരൂവിലെത്തിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് ഇയാളെ ബംഗളൂരുവിൽ എത്തിച്ചത്. ഞായറാഴ്ച പടിഞ്ഞാറൻ ആഫ്രിക്കയിലെ സെനഗലിൽ പിടിയിലായ രവി പൂജാരിയെ കൊണ്ട് വന്ന വിമാനം ആദ്യം ഡൽഹിയിലാണ് എത്തിച്ചത്്. അവിടെ നിന്നാണ് തിങ്കളാഴ്ച പുലർച്ചയോടെ മറ്റൊരു വിമാനത്തിൽ രവി പൂജാരിയെ ബംഗളുരുവിലേക്ക് എത്തിച്ചത്. അടുത്തിട കൊച്ചിയിൽ നടി ലീനാ പോളിന്റെ ബ്യൂട്ടിപാർലറിൽ നടന്ന വെടിവയ്പ് കേസ് ഉൾപ്പെടെ കൊലപാതകം വരെയുള്ള ഇരുന്നൂറോളം കേസുകളിൽ പ്രതിയാണ് അധോലോക കള്ളക്കടത്ത് തലവനായ രവി പൂജാരി. കർണാടക പൊലീസാണ് ഇയാൾക്ക് […]

പെൺകുട്ടികളുടെ ടോയ്‌ലെറ്റിൽ മൊബൈൽ ഫോൺ വച്ച് വീഡിയോ ദൃശ്യങ്ങൾ പകർത്താൻ ശ്രമം ; ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ

സ്വന്തം ലേഖകൻ ചെന്നൈ: കോളജിൽ പെൺകുട്ടികളുടെ ടോയ്‌ലെറ്റിൽ വച്ച് മൊബൈലിൽ വീഡിയോ പകർത്താൻ ശ്രമം. ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസർ പൊലീസ് പിടിയിൽ. ഐ.ഐ.ടി കാമ്പസിൽ വച്ച് വീഡിയോ വീഡിയോ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എയറോസ്‌പേസ് എൻജിനീയറിങ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ശുഭം ബാനർജിയാണ് പൊലീസ് പിടിയിലായത്. ഐഐടി കാമ്പസിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഗവേഷക വിദ്യാർഥിനി ടോയ്‌ലെറ്റിൽ കയറിയപ്പോഴാണ് അധ്യാപകൻ വീഡിയോ പകർത്താൻ ശ്രമിച്ചത്. ടോയ്‌ലെറ്റിനുള്‌ളിൽ കയറിയ വിദ്യാർത്ഥിനി ജനലിൽ മൊബൈൽ ഫോൺ ഇരിക്കുന്നത് കണ്ടു. തുടർന്ന് ഫോൺ പരിശോധിച്ചപ്പോൾ വീഡിയോ കാമറ […]

തല വെട്ടിമാറ്റി കിണറ്റിലിട്ടു, കൈകാലുകൾ കുളത്തിൽ ഉപേക്ഷിച്ചു ; മകനെ കൊലപ്പെടുത്തിയത് സ്വഭാവദൂഷ്യം കാരണം : വിഘ്‌നേശ്വരന്റെ അമ്മ പൊലീസിന് മൊഴി നൽകി

സ്വന്തം ലേഖകൻ കുമളി : മകന്റെ തലവെട്ടി മാറ്റി കിണറ്റിലിട്ടു, കൈയ്യും കാലും കുളത്തിൽ ഉപേക്ഷിച്ചു. സ്വഭാവ ദ്യൂഷ്യം മൂലമാണ് മകനെ കൊലപ്പെടുത്തിയതെന്ന് വിഘ്‌നേശ്വരന്റെ അമ്മ സെൽവി പൊലീസിന് മൊൻി നൽകി. തമിഴ്‌നാട്ടിലെ കമ്പത്തിന് സമീപം കൈയും കാലുകളും തലയും അറ്റ നിലയിൽ യുവാവിന്റെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് യുവാവിന്റെ അമ്മ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. കൊലപ്പെട്ട കമ്പം സ്വദേശിയായ വിഘ്‌നേശ്വരന്റെ അമ്മയ്‌ക്കൊപ്പം സെൽവിയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന് അടിമയായിരുന്നു വിഘ്‌നേശ്വരനെന്നും, ഇതും കുടുംബപ്രശ്‌നങ്ങളുമാണ് കൊലപാതകം നടത്താൻ […]

പാടത്ത് പണിയെടുത്ത യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; യുവാവിനെ നാട്ടുകാർ മർദ്ദിച്ചു കൊലപ്പെടുത്തി

സ്വന്തം ലേഖകൻ ചെന്നൈ: പാടത്ത് പണിയെടുക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻഴ ശ്രമിച്ച യുവാവിനെ മാട്ടുകാർ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് 24 വയസുകാരനായ ശക്തിവേലിനെയാണ് ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയത്. യുവതിയെ ശല്യം ചെയ്തതിനെ തുടർന്ന് ആൾക്കൂട്ടത്തിനു നടുവിൽ കൈകാലുകൾ കൂട്ടിക്കെട്ടി നിലത്തിട്ടിരിക്കുന്ന യുവാവിനെ ഒരാൾ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം ദേശീയശ്രദ്ധയിൽ വന്നത്. യുവാവിനെ കൊലപ്പെടുത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർമന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ശക്തിവേലിന്റെ വായിൽനിന്നു ചോരയൊഴുകുകയായിരുന്നെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞെങ്കിലും ബന്ധുക്കൾ അനുസരിച്ചില്ലെന്നും പൊലീസ് പറയുന്നു. ഉയർന്ന […]

ജീവൻ രക്ഷിക്കാനും കൊറോണ തന്നെ ആയുധം; വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ യുവതി ചുമച്ച് പേടിപ്പിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ മുൾമിനയിൽ നിർത്തി നിരവധി പേരുടെ ജീവനെടുത്ത കൊറോണയെ ജീവൻ രക്ഷിക്കാനുള്ള ആയുധമാക്കി യുവതി. വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവിനെ യുവതി ചുമച്ച് പേടിപ്പിച്ചു. മോഷണ ശ്രമവുമായിട്ടാണ് യുവാവ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. എന്നാൽ യുവതി വീട്ടിൽ തനിച്ചാണെന്ന് അറിഞ്ഞതാടോ ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കഴുത്തുഞെരിച്ച് അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ തുടർച്ചയായി ചുമയ്ക്കുകയും താൻ വുഹാനിൽ നിന്നും എത്തിയതാണെന്നും പറയുകയായിരുന്നു. രോഗം കാരണം വീടിനുള്ളിൽ ഒറ്റയ്ക്ക് മാറി നിൽക്കുകയാണെന്നും യുവതി പറഞ്ഞു. ചൈനയിലെ ജിങ്ഷാനിലാണ് […]

മകനെ കാണാൻ കേരളത്തിലെത്തിയ വിദേശവനിതയെ പീഡിപ്പിച്ച സംഭവം ; രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: മകനെ കാണാൻ കേരളത്തിലെത്തിയ വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശികളായ യുവാക്കളെ കൊച്ചി സെൻട്രൽ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തതത്. തായ്‌ലൻഡ് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇൻസാഫ്, അൻസാരി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ പൊലീസിൽ യുവതി നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടിയെടുത്തിരിക്കുന്നത്. യുവതിയുടെ മകൻ മലപ്പുറത്തെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവർ പലതവണ കേരളത്തിൽ വന്നിരുന്നു. കേരളത്തിലേക്കുള്ള യാത്രകളിൽ […]

വനം കൊള്ളക്കാരൻ വീരപ്പന്റെ കൂട്ടാളിയായ സ്ത്രീ പിടിയിൽ ; പൊലീസ് ഇവരെ കുടുക്കിയത് കേസെടുത്ത് 27 വർഷങ്ങൾക്ക് ശേഷം

സ്വന്തം ലേഖകൻ കാസർഗോഡ്:വനം കൊള്ളക്കാരനായ വീരപ്പന്റെ സംഘത്തിലെ കൂട്ടാളിയായ സ്ത്രീ ഒടുവിൽ പൊലീസ് പിടിയിൽ. സ്റ്റെല്ല എന്ന സ്റ്റെല്ല മേരിയാണ് പൊലീസ് പിടിയിലായത്.ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് 27 വർഷങ്ങൾക്ക് ശേഷമാണ് പിടികൂടുപന്നത്. തീവ്രവാദവും വിനാശകരവുമായ പ്രവർത്തനങ്ങൾ (തടയൽ) പ്രകാരമാണ് കേസെടുത്തിരുന്നത്.കർണ്ണാടകയിലെ ചാമരാജനഗർ ജില്ലയിൽ നിന്ന് കൊല്ലെഗൽ ക്രൈംബ്രാഞ്ച് പൊലീസാണ് ഇവരെ പിടികൂടിയത്. വീരപ്പന്റെ കൂട്ടാളിയായിരുന്ന ഇവർ 1993 മുതൽ ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അടുത്തിടെ പ്രദേശത്തെ കരിമ്പിൻ തോട്ടത്തിൽ കാട്ടാനകൾ നടത്തിയ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തവേയാണ് […]

ജയിൽ മോചിതനായ യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി; സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ്

സ്വന്തം ലേഖകൻ കാസർഗോട് : ജയിൽ മോചിതനായ യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ്. കാസർഗോഡ് ചെമ്പരിക്ക സ്വദേശി തസ്ലീം (38) എന്ന മുത്തസ്ലീമിനെയാണ് മംഗളൂരുവിനടുത്ത് കൊല്ലപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. ജനുവരി 31നാണ് തസ്ലീമിനെ തട്ടിക്കൊണ്ടുപോയത്. കർണാടകയിൽ ജ്വല്ലറി കവർച്ചാ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബർ പതിനാറിന് തസ്ലീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ജയിൽ മോചിതനായി സുഹൃത്തുക്കൾക്കൊപ്പം കാറിൽ നാട്ടിലേക്ക് വരുമ്പോഴാണ് തസ്ലീമിനെ മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ കർണാടക പൊലീസ് കേസെടുത്തു അന്വേഷണം […]

ഭാര്യയുടെ തല അറുത്തെടുത്ത് അതുമായി ദേശീയ ഗാനം ആലപിച്ച് യുവാവ് പൊലീസ് സ്റ്റേഷനിൽ : സംഭവത്തിൽ ദുരൂഹത ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ ലക്‌നൗ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ തല അറുത്തെടുത്ത് അതും കൈയ്യിൽ പിടിച്ച് ദേശീയഗാനം ആലപിച്ച് യുവാവ് പൊലീസ് സ്റ്റേഷനിൽ.ഉത്തർപ്രദേശിലെ ബറാബങ്കിയിലാണ് സംഭവം. അഖിലേഷ് റാവത്ത് എന്ന യുവാവാണ് തന്റെ ഭാര്യയുടെ തലയും പിടിച്ച് പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. കുടുംബവഴക്കിനെ തുടർന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തലവെട്ടിയെടുത്തതാണെന്ന് പൊലീസ് സൂപ്രണ്ട് അരവിന്ദ് ചതുർവേദി അറിയിച്ചു.ഭാര്യയുടെ തല യുവാവിൽ നിന്നും പിടിച്ചുവാങ്ങാൻ പൊലീസ് ശ്രമിച്ചപ്പോൾ അദ്ദേഹം ഉടൻ ദേശീയഗാനം ആലപിക്കുകയായിരുന്നു. തുടർന്ന് ‘ഭാരത് മാതാ […]

ഏഴ് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പീഡിപ്പിച്ചെന്ന് പരാതി നൽകും ; എച്ച.ആർ മനേജരെ ഭീഷണിപ്പെടുത്തിയ യുവതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മുംബൈ: എഴ് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പീഡിപ്പിച്ചെന്ന് പരാതി നൽകും. എച്ച് ആർ മാനേജരെ ഭീഷണിപ്പെടുത്തിയ യുവതി പിടിയിൽ. പൂനെ ആസ്ഥാനമായ കമ്പനിയുടെ എച്ച്.ആർ മാനേജരെയാണ് ഏഴ് ലക്ഷം രൂപ നൽകിയില്ലെങ്കിൽ വ്യാജ പീഡനപരാതി നൽകുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിയത്. തുടർന്ന് 45,000 രൂപ മാനേജർ നൽകിയെങ്കിലും ബാക്കിയുള്ള തുക നൽകാൻ ഇയാൾ വിസ്സമ്മതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ദിവസമാണ് യുവതി അറസ്റ്റിലായത്. എന്നാൽ ഇതിന് മുമ്പും തട്ടാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും സമൂഹമാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച ശേഷം പണം തട്ടുകയാണ് […]