play-sharp-fill
അധോലോക കള്ളക്കടത്ത് തലവൻ രവി പൂജാരിയെ ബംഗളുരൂവിലെത്തിച്ചു ; ഇരുന്നൂറോളം കേസിൽ പ്രതിയായിരുന്ന പൂജാരി ഒളിവിൽ കഴിഞ്ഞത് 15 വർഷങ്ങൾ

അധോലോക കള്ളക്കടത്ത് തലവൻ രവി പൂജാരിയെ ബംഗളുരൂവിലെത്തിച്ചു ; ഇരുന്നൂറോളം കേസിൽ പ്രതിയായിരുന്ന പൂജാരി ഒളിവിൽ കഴിഞ്ഞത് 15 വർഷങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അധോലോക കള്ളക്കടത്ത് തലവൻ രവി പൂജാരിയെ ബംഗളുരൂവിലെത്തിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് ഇയാളെ ബംഗളൂരുവിൽ എത്തിച്ചത്. ഞായറാഴ്ച പടിഞ്ഞാറൻ ആഫ്രിക്കയിലെ സെനഗലിൽ പിടിയിലായ രവി പൂജാരിയെ കൊണ്ട് വന്ന വിമാനം ആദ്യം ഡൽഹിയിലാണ് എത്തിച്ചത്്. അവിടെ നിന്നാണ് തിങ്കളാഴ്ച പുലർച്ചയോടെ മറ്റൊരു വിമാനത്തിൽ രവി പൂജാരിയെ ബംഗളുരുവിലേക്ക് എത്തിച്ചത്.

അടുത്തിട കൊച്ചിയിൽ നടി ലീനാ പോളിന്റെ ബ്യൂട്ടിപാർലറിൽ നടന്ന വെടിവയ്പ് കേസ് ഉൾപ്പെടെ കൊലപാതകം വരെയുള്ള ഇരുന്നൂറോളം കേസുകളിൽ പ്രതിയാണ് അധോലോക കള്ളക്കടത്ത് തലവനായ രവി പൂജാരി. കർണാടക പൊലീസാണ് ഇയാൾക്ക് ഒപ്പം ഉള്ളത്. നീണ്ട പതിനഞ്ച് വർഷക്കാലത്തോളം രവി പൂജാരി ഒളിവിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിരന്തരമായ ഇടപെടലിൽ ദക്ഷിണാഫ്രിക്കയിലേയും സെനഗലിലേയും പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് രവി പൂജാരിയെ കഴിഞ്ഞ ദിവസം പിടികൂടിയത്. രണ്ടുവർഷം മുൻപു വരെ ഓസ്ട്രേലിയയിൽ കഴിയുകയായിരുന്ന പൂജാരി പിന്നീട് സെനഗലിൽ എത്തുകയായിരുന്നു.കഴിഞ്ഞ ജനുവരിയിൽ സെനഗലിൽ പിടിയിലായ പൂജാരി ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു.

ആഫ്രിക്കൻ രാജ്യമായ ബുർക്കിനഫാസോയിലെ പാസ്‌പോർട്ട് ഉപയോഗിച്ച് ആന്റണി ഫെർണാണ്ടസ് എന്ന വ്യാജ പേരിലാണ് രവി പൂജാരി ആഫ്രിക്കയിൽ കഴിഞ്ഞിരുന്നത്. കർണാടക സ്വദേശിയായ രവി പൂജാരി അധോലോക കുറ്റവാളികളായ ഛോട്ടാ രാജൻ, ദാവൂദ് ഇബ്രാഹിം എന്നിവർക്ക് വേണ്ടിയാണ് പ്രധാനമായും പ്രവർത്തിച്ച് വന്നിരുന്നത്.