play-sharp-fill
ഏഴ് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പീഡിപ്പിച്ചെന്ന് പരാതി നൽകും ; എച്ച.ആർ മനേജരെ ഭീഷണിപ്പെടുത്തിയ യുവതി പൊലീസ് പിടിയിൽ

ഏഴ് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പീഡിപ്പിച്ചെന്ന് പരാതി നൽകും ; എച്ച.ആർ മനേജരെ ഭീഷണിപ്പെടുത്തിയ യുവതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

മുംബൈ: എഴ് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പീഡിപ്പിച്ചെന്ന് പരാതി നൽകും. എച്ച് ആർ മാനേജരെ ഭീഷണിപ്പെടുത്തിയ യുവതി പിടിയിൽ. പൂനെ ആസ്ഥാനമായ കമ്പനിയുടെ എച്ച്.ആർ മാനേജരെയാണ് ഏഴ് ലക്ഷം രൂപ നൽകിയില്ലെങ്കിൽ വ്യാജ പീഡനപരാതി നൽകുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിയത്. തുടർന്ന് 45,000 രൂപ മാനേജർ നൽകിയെങ്കിലും ബാക്കിയുള്ള തുക നൽകാൻ ഇയാൾ വിസ്സമ്മതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ദിവസമാണ് യുവതി അറസ്റ്റിലായത്.

എന്നാൽ ഇതിന് മുമ്പും തട്ടാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും സമൂഹമാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച ശേഷം പണം തട്ടുകയാണ് ഇവരുടെ രീതിയെന്നും പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group