play-sharp-fill
ഭാര്യയുടെ തല അറുത്തെടുത്ത് അതുമായി ദേശീയ ഗാനം ആലപിച്ച് യുവാവ് പൊലീസ് സ്റ്റേഷനിൽ : സംഭവത്തിൽ ദുരൂഹത ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഭാര്യയുടെ തല അറുത്തെടുത്ത് അതുമായി ദേശീയ ഗാനം ആലപിച്ച് യുവാവ് പൊലീസ് സ്റ്റേഷനിൽ : സംഭവത്തിൽ ദുരൂഹത ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

ലക്‌നൗ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ തല അറുത്തെടുത്ത് അതും കൈയ്യിൽ പിടിച്ച് ദേശീയഗാനം ആലപിച്ച് യുവാവ് പൊലീസ് സ്റ്റേഷനിൽ.ഉത്തർപ്രദേശിലെ ബറാബങ്കിയിലാണ് സംഭവം. അഖിലേഷ് റാവത്ത് എന്ന യുവാവാണ് തന്റെ ഭാര്യയുടെ തലയും പിടിച്ച് പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്.
കുടുംബവഴക്കിനെ തുടർന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തലവെട്ടിയെടുത്തതാണെന്ന് പൊലീസ് സൂപ്രണ്ട് അരവിന്ദ് ചതുർവേദി അറിയിച്ചു.ഭാര്യയുടെ തല യുവാവിൽ നിന്നും പിടിച്ചുവാങ്ങാൻ പൊലീസ് ശ്രമിച്ചപ്പോൾ അദ്ദേഹം ഉടൻ ദേശീയഗാനം ആലപിക്കുകയായിരുന്നു. തുടർന്ന് ‘ഭാരത് മാതാ കി ജയ്’ എന്ന് ആക്രോശിച്ച് വിളിക്കുകയും ചെയ്തു.


തുടർന്ന് പൊലീസും പ്രതിയും തമ്മിൽ വാക്കുതർക്കമായി, ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മുറിച്ചെടുത്ത തല പ്രതിയുടെ കൈയിൽ നിന്ന് പിടിച്ചെടുക്കാൻ പൊലീസിന് കഴിഞ്ഞത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group