play-sharp-fill
തല വെട്ടിമാറ്റി കിണറ്റിലിട്ടു, കൈകാലുകൾ കുളത്തിൽ ഉപേക്ഷിച്ചു ; മകനെ കൊലപ്പെടുത്തിയത് സ്വഭാവദൂഷ്യം കാരണം : വിഘ്‌നേശ്വരന്റെ അമ്മ പൊലീസിന് മൊഴി നൽകി

തല വെട്ടിമാറ്റി കിണറ്റിലിട്ടു, കൈകാലുകൾ കുളത്തിൽ ഉപേക്ഷിച്ചു ; മകനെ കൊലപ്പെടുത്തിയത് സ്വഭാവദൂഷ്യം കാരണം : വിഘ്‌നേശ്വരന്റെ അമ്മ പൊലീസിന് മൊഴി നൽകി

സ്വന്തം ലേഖകൻ

കുമളി : മകന്റെ തലവെട്ടി മാറ്റി കിണറ്റിലിട്ടു, കൈയ്യും കാലും കുളത്തിൽ ഉപേക്ഷിച്ചു. സ്വഭാവ ദ്യൂഷ്യം മൂലമാണ് മകനെ കൊലപ്പെടുത്തിയതെന്ന് വിഘ്‌നേശ്വരന്റെ അമ്മ സെൽവി പൊലീസിന് മൊൻി നൽകി. തമിഴ്‌നാട്ടിലെ കമ്പത്തിന് സമീപം കൈയും കാലുകളും തലയും അറ്റ നിലയിൽ യുവാവിന്റെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് യുവാവിന്റെ അമ്മ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. കൊലപ്പെട്ട കമ്പം സ്വദേശിയായ വിഘ്‌നേശ്വരന്റെ അമ്മയ്‌ക്കൊപ്പം സെൽവിയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

മയക്കുമരുന്നിന് അടിമയായിരുന്നു വിഘ്‌നേശ്വരനെന്നും, ഇതും കുടുംബപ്രശ്‌നങ്ങളുമാണ് കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. വെട്ടി മാറ്റിയ വിഘ്‌നേശ്വരന്റെ തല ഒരു കിണറ്റിൽ നിന്നും കണ്ടെത്തി. കൈയും കാലും മറ്റൊരിടത്ത് കുളത്തിൽ ഉപേക്ഷിച്ചുവെന്നും സെൽവി പറഞ്ഞു. ഇതു കണ്ടെത്താൻ ചൊവ്വാഴ്ച തിരച്ചിൽ നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രി പത്ത് മണിയോടെ കമ്പം ചുരുളി റോഡരികിൽ തൊട്ടമൻ തുറൈ എന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഒൻപത് മണിക്ക് ശേഷം ഇരുചക്ര വാഹനത്തിൽ ഒരു പുരുഷനും സ്ത്രീയും എത്തി ചാക്കുകെട്ട് വലിച്ചെറിഞ്ഞതായി ചൂണ്ടയിട്ടിരുന്നവർ പറഞ്ഞു. എന്താണ് വലിച്ചെറിഞ്ഞത് എന്ന് ചോദിച്ചപ്പോൾ വീട്ടിൽ പൂജ നടത്തിയതിനു ശേഷം മിച്ചമുള്ള പൂജാ സാധനങ്ങൾ കളയാനെത്തിയതാണ് എന്നു മറുപടി നൽകിയ ശേഷം മടങ്ങുകയായിരുന്നു.

സംശയം തോന്നിയ ഇവർ തോട്ടിൽ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കി.അപ്പോളാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇരുവരേയും അവിടെ മുൻപ് കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ചൂണ്ടയിട്ടവർ പൊലീസിനോട് പറഞ്ഞു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുചക്ര വാഹനവും, പ്രതികളെയും പിടികൂടിയത്.