വനം കൊള്ളക്കാരൻ വീരപ്പന്റെ കൂട്ടാളിയായ സ്ത്രീ പിടിയിൽ ; പൊലീസ് ഇവരെ കുടുക്കിയത് കേസെടുത്ത് 27 വർഷങ്ങൾക്ക് ശേഷം

വനം കൊള്ളക്കാരൻ വീരപ്പന്റെ കൂട്ടാളിയായ സ്ത്രീ പിടിയിൽ ; പൊലീസ് ഇവരെ കുടുക്കിയത് കേസെടുത്ത് 27 വർഷങ്ങൾക്ക് ശേഷം

Spread the love

സ്വന്തം ലേഖകൻ

കാസർഗോഡ്:വനം കൊള്ളക്കാരനായ വീരപ്പന്റെ സംഘത്തിലെ കൂട്ടാളിയായ സ്ത്രീ ഒടുവിൽ പൊലീസ് പിടിയിൽ. സ്റ്റെല്ല എന്ന സ്റ്റെല്ല മേരിയാണ് പൊലീസ് പിടിയിലായത്.ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് 27 വർഷങ്ങൾക്ക് ശേഷമാണ് പിടികൂടുപന്നത്. തീവ്രവാദവും വിനാശകരവുമായ പ്രവർത്തനങ്ങൾ (തടയൽ) പ്രകാരമാണ് കേസെടുത്തിരുന്നത്.കർണ്ണാടകയിലെ ചാമരാജനഗർ ജില്ലയിൽ നിന്ന് കൊല്ലെഗൽ ക്രൈംബ്രാഞ്ച് പൊലീസാണ് ഇവരെ പിടികൂടിയത്. വീരപ്പന്റെ കൂട്ടാളിയായിരുന്ന ഇവർ 1993 മുതൽ ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

അടുത്തിടെ പ്രദേശത്തെ കരിമ്പിൻ തോട്ടത്തിൽ കാട്ടാനകൾ നടത്തിയ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തവേയാണ് കൊല്ലെഗൽ ഗ്രാമീണ പൊലീസ് പരിധിയിലെ നല്ലൂർ ഗ്രാമത്തിൽ താമസിക്കുന്ന വീരപ്പന്റെ കൂട്ടാളിയായ സ്റ്റെല്ലയെ കുറിച്ച് വിവരം ലഭിക്കുന്നത്. പാലാർ ബോംബ് സ്‌ഫോടനം, രാമപുര പൊലീസ് സ്റ്റേഷന് നേരെയുള്ള ആക്രമണം, അനധികൃത ആയുധക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ടാഡ നിയമപ്രകാരം മൂന്ന് കേസുകൾ സ്റ്റെല്ല നേരിടുന്നുണ്ട്. ആവർത്തിച്ച് വാറണ്ട് നൽകിയിട്ടും അവർ കീഴടങ്ങിയിട്ടില്ലെന്ന് ചാമരാജനഗർ എസ്പി എച്ച്ഡി ആനന്ദ് കുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിമൂന്ന് വയസുള്ളപ്പോൾ മുതലാണ് സ്റ്റെല്ല വീരപ്പന്റെ സംഘത്തിൽ ചേർന്നത്. സ്വന്തം ഇച്ഛാസ്വാതന്ത്ര്യത്തിലാണ് ചേർന്നത്, ഈ വർഷങ്ങളിലെല്ലാം വനമേഖലയിൽ താമസിച്ചു. 18 മാസത്തിലേറെ വീരപ്പന്റെ സംഘത്തോടൊപ്പം സ്റ്റെല്ല കാട്ടിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

സ്റ്റെല്ലയുടെ ആദ്യ ഭർത്താവ് വീരപ്പന്റെ സഹായി സുന്ദർ അഥവാ വെല്ലയനാണ്. അസുഖബാധിതനായി സുന്ദർ മരിച്ചതിനെത്തുടർന്ന്, കൊല്ലെഗൽ താലൂക്കിലെ ജാഗേരി ചെന്നിപുരഡോഡ്ഡി ഗ്രാമത്തിലെ വേലുസ്വാമിയെ സ്റ്റെല്ല വിവാഹം കഴിച്ചു. ചെന്നിപുരദോഡിക്കടുത്തുള്ള വാടക സ്ഥലത്ത് കരിമ്പ് കൃഷി ചെയ്ത് അവർ ഉപജീവനം നടത്തി വരികയായിരുന്നു. നാലുദിവസം മുമ്പ്് ഇവരുടെ കരിമ്പിൻ പാടത്ത് ആക്രമണം നടത്തിയ കാട്ടാനകളെ വനത്തിലേക്ക് തിരിച്ചുവിടാൻ എത്തിയ വനവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ തിരിച്ചറിഞ്ഞത്.