ജീവൻ രക്ഷിക്കാനും കൊറോണ തന്നെ ആയുധം; വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ യുവതി ചുമച്ച് പേടിപ്പിച്ചു

ജീവൻ രക്ഷിക്കാനും കൊറോണ തന്നെ ആയുധം; വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ യുവതി ചുമച്ച് പേടിപ്പിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്തെ മുൾമിനയിൽ നിർത്തി നിരവധി പേരുടെ ജീവനെടുത്ത കൊറോണയെ ജീവൻ രക്ഷിക്കാനുള്ള ആയുധമാക്കി യുവതി. വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവിനെ യുവതി ചുമച്ച് പേടിപ്പിച്ചു. മോഷണ ശ്രമവുമായിട്ടാണ് യുവാവ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. എന്നാൽ യുവതി വീട്ടിൽ തനിച്ചാണെന്ന് അറിഞ്ഞതാടോ ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കഴുത്തുഞെരിച്ച് അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ തുടർച്ചയായി ചുമയ്ക്കുകയും താൻ വുഹാനിൽ നിന്നും എത്തിയതാണെന്നും പറയുകയായിരുന്നു. രോഗം കാരണം വീടിനുള്ളിൽ ഒറ്റയ്ക്ക് മാറി നിൽക്കുകയാണെന്നും യുവതി പറഞ്ഞു.

ചൈനയിലെ ജിങ്ഷാനിലാണ് സംഭവം. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിൽ നിന്നും മൂന്ന് കിലോമീറ്റർ യാത്രയാണ് ഇവിടേയ്ക്ക് വേണ്ടത്. എന്നാൽ യുവാവ് പീഡനശ്രമം ഉപേക്ഷിച്ചെങ്കിലും യുവതിയുടെ കൈവശമുണ്ടായിരുന്ന 3080 യുവാൻ ഇയാൾ മോഷ്ടിച്ചു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി. ഇന്നലെ മാത്രം 73 പേർ മരിച്ചു. ഇതിൽ എഴുപതുപേരും ചൈനയിലെ ഹുബേയ് പ്രവിശ്യയിലുള്ളവരാണ്. 3694 പേർക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ലോകത്ത് ആകമാനം ഇതുവരെ 28,018 പേർ രോഗക്കിടക്കയിലാണ്.