ഭാര്യയെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കൾക്ക് കാഴ്ചവെച്ച സംഭവം ; ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവും കൂട്ടാളികളും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മുംബൈ: ഭാര്യയെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കൾക്ക് കാഴ്ചവെച്ച സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവും കൂട്ടാളികളും പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കൾക്ക് ഇയാൾ ഭാര്യയെ കൂട്ടിക്കൊടുക്കുകയായിരുന്നു. ഇരുപത്തിമൂന്നുകാരിയായ ഭാര്യയെ സിനിമയ്ക്ക് പോകാമെന്ന വ്യാജനെയാണ് വീട്ടിൽ നിന്നും അടുത്ത പട്ടണമായ ജോഗേശ്വരിയിലേക്ക് കൊണ്ടുവന്നത്. അപ്പോഴെക്കും ആ രണ്ട് സുഹൃത്തുക്കൾ അവിടെക്ക് എത്തിയിരുന്നു. അവർക്ക് ആവശ്യമായ സൗകര്യം ഒരുക്കിയ ശേഷം ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിനായി ഇയാൾ കൂട്ടുനിൽക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതി പൽഗാർ പൊലീസ് സ്റ്റേഷനിൽ പരാതി […]

പൊലീസ് അനുവാദമില്ലാതെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു ; ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രകടനത്തിൽ പങ്കെടുക്കാനെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയിൽ. റിപ്പബ്ലിക് ദിനത്തിൽ, ഹൈദരാബാദിൽ സംഘടിപ്പിച്ചിരുന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ എത്തിയതാണ് ചന്ദ്രശേഖർ ആസാദ്. പൊലീസ് അനുവാദമില്ലാതെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചതിനാണ് അറസ്റ്റ്. നേരത്തെ ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസിലെ വിദ്യാർത്ഥിനികളെ കൈയേറ്റം ചെയ്തതിന് ഹൈദരാബാദ് പൊലീസിനെതിരെ ആസാദ് രംഗത്തെത്തിയിരുന്നു. കൂടാതെ പൊലീസ് ക്രിസ്റ്റൽ ഗാർഡനിലെ പ്രതിഷേധക്കാരോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. നേരത്തെ ഡൽഹിയിൽ പ്രതിഷേധം നടപ്പോഴും […]

പ്രതിഷേധത്തിനിടെ അറസ്റ്റിലായ മാതാപിതാക്കളെ പിഞ്ചുബാലിക സ്വീകരിച്ചത് പുഞ്ചിരിയോടെ ; മനസ്സ് നിറഞ്ഞ് അച്ഛനും അമ്മയും

  സ്വന്തം ലേഖകൻ ലഖ്‌നൗ: പൗരത്വ ഭേദഗതിയ്ക്ക് എതിരെയുള്ള പ്രതിഷേധിച്ച മാതാപിതാക്കളെ പതിനാല് മാസം പ്രായമായ മകൾ സ്വീകരിച്ചത് പുഞ്ചിരിയോടെ. മനസ് നിറഞ്ഞ് അച്ഛനും അമ്മയും. 14 ദിവസങ്ങൾക്ക് ശേഷമാണ് ആ കുഞ്ഞു മുഖത്ത് പുഞ്ചിരി വിടരുന്നത്. ഇതിന്റെ കാരണം മറ്റൊന്നുമല്ല ചമ്പക്കിന്റെ അച്ഛനും അമ്മയും അടുത്തെത്തിയതിന്റെ സന്തോഷമാണ് ആ ചിരിക്ക് പിന്നിൽ. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജയിൽ മോചിതരായ രക്ഷിതാക്കൾ ആ കുഞ്ഞിന്റെ അടുത്തെത്തുന്നത്. ഉത്തർപ്രദേശിലെ ആക്ടിവിസ്റ്റുകളായ രവി ശേഖറിന്റെയും ഏക്തയുടെയും 14 മാസം പ്രായമുള്ള മകൾ കഴിഞ്ഞ രണ്ടാഴ്ചയായി ബന്ധുക്കളോടൊപ്പമായിരുന്നു. പൗരത്വ നിയമ […]

കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാക് ബന്ധം ; പൊലീസ് കമ്മീഷണർ

  സ്വന്തം ലേഖകൻ ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാക് ബന്ധമുണ്ടെന്ന് പൊലീസ്. ബസന്ത് നഗറിൽ കോലം വരച്ച് പ്രതിഷേധിച്ചതിന്റെ പേരിൽ ഏഴ് പേരേയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒരാൾക്ക് പാക് ബന്ധമുണ്ടെന്ന് ചെന്നൈ പൊലീസ് കമ്മീഷണർ എ.കെ വിശ്വനാഥൻ പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഗായതാരി കന്താദായ് പാകിസ്താനിലെ ‘ബൈറ്റ്‌സ് ഫോർ ഓൾ’ സ്ഥാപനത്തിലെ ഗവേഷകയാണെന്ന് അവരുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഉണ്ടെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. ഗായത്താരിയുടെ ഫെയ്‌സ്ബുക്കും മറ്റ് സോഷ്യൽ മീഡിയ ഇടപെടലുകളും […]

അവിഹിതബന്ധം തുടരാൻ നിർബന്ധിച്ചു : കാമുകനെ നടി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

  സ്വന്തം ലേഖകൻ ചെന്നൈ : അവിഹിത ബന്ധം തുടരാൻ നിർബന്ധിച്ച കാമുകനെ നടി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധുര സ്വദേശിശായ എസ്. ദേവിയാണ് (42 ) തന്റെ മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തിയത.. തിങ്കളാഴ്ച പുലർച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടിൽ വച്ച് നടിയായ എസ് ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫിലിം ടെക്‌നീഷ്യനായ എം രവി (38) ആണ് കൊല്ലപ്പെട്ടത്. ശേഷം ദേവി പൊലീസിൽ കീഴടങ്ങി. തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് […]

ബിന്ദു അമ്മിണി അറസ്റ്റിൽ ; വിശദാംശങ്ങൾ പുറത്തുവിട്ട് ഡൽഹി പൊലീസ്

  സ്വന്തം ലേഖകൻ ഡൽഹി : ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി അറസ്റ്റിൽ. വിശദാംശങ്ങൾ പുറത്തുവിട്ട് ഡൽഹി പൊലീസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്താനെത്തിയതിനെ തുടർന്നാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. യു. പി ഭവനു മുന്നിൽ കലാപം നടത്താൻ ഭീം ആർമി പ്രവർത്തകർ എത്തിയിരുന്നു . ഇവർക്കൊപ്പമായിരുന്നു ബിന്ദു അമ്മിണിയും . തുടർന്നാണ് ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികളെന്ന പേരിലാണ് ഭീം ആർമി പ്രവർത്തകർ എത്തിയത് .ആദ്യം പെൺകുട്ടികളെ പോസ്റ്ററുകൾ നൽകി അയക്കുകയും പിന്നാലെ […]

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അച്ഛനും അമ്മയും ജയിലിൽ ; കരഞ്ഞ് തളർന്ന് ഒരു വയസുകാരി ആര്യ

  സ്വന്തം ലേഖകൻ ലഖ്നോ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അച്ഛനും അമ്മയും ജയിലിൽ. ഒരാഴ്ചയായി അമ്മയെയും അച്ഛനെയും ചോദിച്ച് കരഞ്ഞ് തളർന്ന് ഒരു വയസുകാരി കുഞ്ഞു ആര്യ. പൗരത്വ നിയമത്തിനെതിരെ പ്രതിേഷധിച്ചു എന്ന കാരണത്താൽ യു.പിയിലെ ജയിലിൽ അടച്ചിരിക്കുകയാണ് ആര്യയുടെ മാതാപിതാക്കളായ ഏക്തയെയും രവി ശങ്കറിനെയും. ഈ മാസം 19ന് ഇടത് സംഘടനകൾ ആഹ്വാനം ചെയ്ത വാരാണസിയിലെ റാലിക്കിടെയാണ് യു.പി പൊലീസ് 60ലേറെ പേരെ അറസ്റ്റ് ചെയ്തത്.ഇതോടെ 14 മാസം മാത്രം പ്രായമുള്ള മകൾ ആര്യ ഒറ്റപ്പെട്ടു. മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ ബന്ധുക്കളാണ് കുട്ടിയെ നോക്കുന്നത്. […]

മകളുടെ കൂട്ടുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് നാല് വർഷത്തോളം: പീഡന വീരനെ കണ്ണിൽ പശ തേച്ച് യുവതി കുത്തിക്കൊന്നു

  സ്വന്തം ലേഖകൻ ചെന്നൈ : നാല് വർഷത്തോളം തന്നെ ലൈഗിംകമായി പീഡിപ്പിച്ച മധ്യവയസ്‌കനെ ക്രൂരമായി ഇരുപത്തിനാല് വയസുകാരി കുത്തിക്കൊലപ്പെടുത്തി. ചെന്നൈ വാഷർമാൻപേട്ടിലാണ് സംഭവം. ചെന്നൈ തിരുവട്ടിയൂർ സ്വദേശി അമ്മൻ ശേഖർ എന്ന 59കാരെനെയാണ് യുവതി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ശേഖറിന്റെ മകളുടെ കൂട്ടുകാരിയാണ് അറസ്റ്റിലായത്. നാലര വർഷം മുൻപ് കൂട്ടുകാരിയെ കാണാൻ അവളുടെ വീട്ടിലെത്തിയപ്പോൾ യുവതിയെ ശേഖർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി പീഡനം നാല് വർഷത്തോളം തുടർന്നു. എന്നാൽ, ശേഷം യുവതി വിവാഹിതയായെങ്കിലും ഇയാൾ ശല്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ശേഖറിനെ കൊല്ലാൻ യുവതിയെ പ്ലാൻ […]

സി.ടി സ്‌കാൻ എടുക്കുന്നതിനിടെ യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ; മലയാളി യുവാവ്‌ റിമാൻഡിൽ

സ്വന്തം ലേഖകൻ മുംബൈ: സി.ടി സ്‌കാൻ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രം പകർത്തിയ യുവാവ് പൊലീസ് അറസ്റ്റിൽ. യുവതിയുടെ നഗ്‌നചിത്രം പകർത്തിയത് മലയാളിയെന്നാണ് വിവരം. മഹാരാഷ്ട്ര ഉല്ലാസ് നഗർ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഉല്ലാസ്‌നഗറിലെ സർവാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. സി.ടി സ്‌കാൻ എടുക്കുന്നതിനായി തിങ്കളാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്. സി. ടി സ്‌കാൻ ചെയ്യുന്നതിനിടെ ഇയാൾ യുവതിയെ മോശമായ രീതിയിൽ സ്പർശിക്കുകയായിരുന്നു. ഇതിന് പുറമനെ യുവതിയുടെ നഗ്ന ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ് അസ്വസ്ഥത തോന്നിയതിനെ തുടർന്ന് യുവതി ആശുപത്രി അധികൃതരെ […]

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം ; മംഗളൂരുവിൽ ബിനോയ് വിശ്വം പൊലീസ് കസ്റ്റഡിയിൽ

  സ്വന്തം ലേഖിക മംഗളൂരു: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മംഗളൂരുവിൽ ബിനോയ് വിശ്വം എം.പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് മംഗളൂരുവിൽ ചേരുന്നുണ്ട്. സമരം നടത്താൻ സംഘടനകൾ അനുമതി ആവശ്യപ്പെട്ടാൽ നിഷേധിക്കരുതെന്ന് കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. ശനിയാഴ്ച അവധി ദിവസമായതിനാൽ കൂടുതൽ ആളുകൾപ്രതിഷേധവുമായി തെരുവിലേക്കിറങ്ങുമെന്ന കണക്കുകൂട്ടലിൽ സുരക്ഷ കർശനമാക്കാനാണ് മംഗളൂരു പൊലീസിന് ലഭിച്ച നിർദേശം. […]