‘ആര് ജയിക്കും?’ ജയരാജ പോരില്‍ തീരുമാനത്തിന് സാധ്യത; സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും

സ്വന്തം ലേഖകൻ തിരുവനന്തപുരം:സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി നടക്കും. ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സമിതിയോഗമാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്.ഇപിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച പി ജയരാജന്‍ പരാതി എഴുതി നല്‍കാത്ത സാഹചര്യത്തില്‍ പാര്‍ട്ടി എന്ത് നിലപാടെടുക്കുമെന്നത് ഇന്നറിയാം. സംഘടനാ വിഷയങ്ങളാണ് പ്രധാന അജണ്ട.തൃക്കാക്കര തെരഞ്ഞെടുപ്പ് തോല്‍വി,ലഹരി കടത്ത്, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ പാര്‍ട്ടി സമ്മേളനങ്ങളിലെ വിഭാഗീയത എന്നിവ അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. അതേസമയം പി.ജയരാജന്‍ ഇപി ജയരാജനെതിരെ […]

യാത്ര ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയിൽ; വാഹനം ഏറ്റുവാങ്ങി പി ജയരാജൻ ; കണ്ണൂരിലെ ഖാദി ബോർഡിൽ എത്തി കാർ കൈമാറി കമ്പനി അധികൃതർ

കണ്ണൂർ: വിവാദങ്ങൾക്കിടയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് സർക്കാർ അനുവദിച്ച പുതിയ ഇന്നോവ ക്രിസ്റ്റ കാർ എത്തി. കണ്ണൂർ ഖാദി ബോർഡ് ഓഫീസായ ഖാദിഭവൻ അങ്കണത്തിൽ വെച്ചു ജയരാജൻ കമ്പനി അധികൃതരിൽ നിന്നും കാറിന്റെ താക്കോൽ ഏറ്റുവാങ്ങി. 32,11, 729 രൂപയാണ് കാറിന്‍റെ വില. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജയരാജന് പുത്തൻ കാർ വാങ്ങുന്നതിന് 35 ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു. പത്ത് വർഷത്തിലധികം പഴക്കമുള്ള കാറാണ് മാറ്റിയതെന്നാണ് ഖാദി ബോർഡിന്റെ വിശദീകരണം. ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നത് വലതുപക്ഷ മാധ്യമ സൃഷ്ടിയാണെന്ന് […]

എല്ലാം അമ്പാടിമുക്ക് സഖാക്കളുടെ പണി’; പി ജയരാജന് പാര്‍ട്ടിയുടെ ക്ലീന്‍ചിറ്റ്

സ്വന്തം ലേഖകന്‍ കണ്ണൂര്‍: വ്യക്തി പ്രഭാവം വളര്‍ത്താന്‍ കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പി ജയരാജന്‍ ശ്രമിച്ചെന്ന വിവാദം സിപിഐഎം അവസാനിക്കുന്നു. വ്യക്തിപരമായി പ്രത്യേക രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി ജയരാജന് പങ്കില്ലെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി . ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ചചെയ്തെന്നും ഇതിന് പിന്നാലെയാണ് വിവാദം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും  റിപ്പോര്‍ട്ട് ചെയ്യുന്നു. എഎന്‍ ഷംസീര്‍, എന്‍ ചന്ദ്രന്‍, ടിഐ മധുസൂദനന്‍ എന്നിവരടങ്ങിയ കമ്മിഷനാണ് വിവാദവും ജയരാജന് എതിരായ ആരോപണങ്ങള്‍ […]

വ്യക്തി പ്രഭാവം വളര്‍ത്താന്‍ മുതിര്‍ന്ന നേതാവ് പി ജയരാജന്‍ ശ്രമിച്ചെന്ന വിവാദം സിപിഐഎം അവസാനിക്കുന്നു.

വ്യക്തി പ്രഭാവം വളര്‍ത്താന്‍ മുതിര്‍ന്ന നേതാവ് പി ജയരാജന്‍ ശ്രമിച്ചെന്ന വിവാദം സിപിഐഎം അവസാനിക്കുന്നു. വ്യക്തിപരമായി പ്രത്യേക രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി ജയരാജന് പങ്കില്ലെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ചചെയ്തെന്നും ഇതിന് പിന്നാലെയാണ് വിവാദം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും പറയപ്പെടുന്നു. എഎന്‍ ഷംസീര്‍, എന്‍ ചന്ദ്രന്‍, ടിഐ മധുസൂദനന്‍ എന്നിവരടങ്ങിയ കമ്മിഷനാണ് വിവാദവും ജയരാജന് എതിരായ ആരോപണങ്ങള്‍ പരിശോധിച്ചത്. പ്രത്യേക രീതിയില്‍ വ്യക്തിപരമായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ […]

ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി എന്ന് ജയരാജന്റെ മകന്റെ ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റ്; ജയിന്‍ രാജിന്റെ പോസ്റ്റിലുള്ളത് മന്‍സൂറിന്റെ കൊലപാതക ഗൂഢാലോചനയെന്ന് അഭ്യൂഹങ്ങള്‍; പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ മകന്റെ അഭിപ്രായവുമായി യോജിക്കുന്നില്ലെന്ന് അച്ഛന്‍ പി ജയരാജന്‍

സ്വന്തം ലേഖകന്‍ കണ്ണൂര്‍: രാഷ്ട്രീയം പറയാത്ത പി ജയരാജന്റെ മകനും ഒടുവില്‍ വിവാദത്തില്‍. പി ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമാകുന്നത്. ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന ഒറ്റവരി പോസ്റ്റാണ് വിവാദമായത്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള ജെയിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കൂത്തുപറമ്പിലേത് ആസൂത്രിത കൊലപാതകമാണെന്നതിന്റെ തെളിവാണ് ഫേസ്ബുക്ക് പോസ്റ്റെന്ന് യൂത്ത് ലീഗ് നേതാവ് പി. കെ ഫിറോസ് പ്രതികരിച്ചു. ഇതിന് പിന്നാലെ പി ജയരാജന്‍ തിരുത്തുമായി രംഗത്തു വന്നു. ഇപ്പോള്‍ ചാനലുകളില്‍ എന്റെ […]

ധര്‍മ്മടത്ത് പിണറായിയെ വെട്ടി പി. ജയരാജന്റെ ഫ്‌ളക്‌സ് ഉയര്‍ന്നു; കണ്ണൂര്‍ സിപിഎമ്മിലെ ശക്തന്‍ വിജയനല്ല, ജയരാജനാണെന്ന് ഓര്‍മ്മിപ്പിച്ച് പോരാളികള്‍; ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന സിപിഎം മുദ്രാവാക്യത്തിന് ബദലായി ‘ഞങ്ങടെ ഉറപ്പാണ് പിജെ’ എന്ന മുദ്രാവാക്യം; രഹസ്യ അന്വേഷണത്തിനൊരുങ്ങി സിപിഎം

സ്വന്തം ലേഖകന്‍ തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പി.ജയരാജന്റെ ചിത്രമുള്ള പടുകൂറ്റന്‍ ഫ്ളക്സുയര്‍ന്നു. ഉറപ്പാണ് പി.ജെയെന്ന മുദ്രാവാക്യം ചിത്രത്തിനൊപ്പമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജന് സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധമാണ് ഫ്ളക്സ് എന്നാണ് പ്രാഥമിക വിവരം. സിപിഎം ശക്തികേന്ദ്രമായ ഇരിവേരി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള ആര്‍.വി മെട്ടയിലാണ് ഫ്ളക്സുയര്‍ന്നത്. ഞങ്ങളുടെ ഉറപ്പാണ് പി.ജെയെന്നു മാത്രമേ ഫ്ളക്സില്‍ എഴുതിയിട്ടുള്ളു. പി.ജെ ആര്‍മിക്ക് പകരം പോരാളികള്‍ എന്ന പേരിലാണ് ജയരാജന്റെ ചിത്രം വെച്ച് വോട്ടര്‍മാരെ അഭിസംബോധന ചെയ്തിരിക്കുന്നത്. നേരത്തെ പി.ജെ ആര്‍മി എന്ന പേരില്‍ […]

കോണ്‍ഗ്രസിലേയും സിപിഎമ്മിലേയും കണ്ണൂരിലെ അണികള്‍ക്കിത് കണ്ണീര്‍ക്കാലം; കെഎസിനായി പണപ്പിരിവ് പോലും നടത്തിയ കെഎസ് ബ്രിഗേഡ്; പിണറായിയും എം വി ഗോവിന്ദനും ഇപി ജയരാജനും ചേര്‍ന്ന കണ്ണൂര്‍ ലോബിക്ക് മുന്നില്‍ മുട്ടുമടക്കി പി ജെ ആര്‍മി; കെ സുധാകരനും പി ജയരാജനും അണികളില്‍ ആവേശം നിറക്കുമ്പോഴും കണ്ണൂരില്‍ കാലുവാരിക്കളിയുടെ കാലം

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് പ്രസംഗ വേദികളിലെ തീപ്പൊരി പ്രകടനം കൊണ്ട് അണികളെ കയ്യിലെടുക്കുന്ന കെ സുധാകരനാണ്. ഒപ്പം എന്തിനും തയ്യാറായി കെ എസ് ബ്രിഗേഡും ഒപ്പമുണ്ട്. സുധാകരന്‍ കെപിസിസിയുടെ തലപ്പത്ത് എത്തുന്നത് സ്വപ്നം കാണുന്നവരാണ് കെ എസ് ബ്രിഗേഡുകള്‍. എന്നാല്‍ സുധാകരന്റെ കെപിസിസി അധ്യക്ഷ പദവി വെള്ളത്തില്‍ വരച്ച വര പോലെയാണ്. കണ്ണൂരില്‍ സിപിഎമ്മുകാരുടെ പ്രിയ നേതാവ് പി ജയരാജനാണ്. അഴീക്കോട് ജയരാജന്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് കാത്തിരുന്നവരാണ് പിജെ ആര്‍മി. പി ജയരാജനെ ഒറ്റപ്പെടുത്തുന്നത് പിണറായി വിജയനും എം വി […]

തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു…! ഒരു സീറ്റും കൊടുത്ത് ഒതുക്കരുത്, അദ്ദേഹത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയാക്കി കള്ളന്മാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂ ; ജയരാജിന് വേണ്ടി ഉയരുന്നത് പത്ത് വർഷം മുൻപ് വി.എസിന് സീറ്റ് നിഷേധിച്ചപ്പോൾ ഉണ്ടായതിനെക്കാൾ വലിയ പ്രതിഷേധം

സ്വന്തം ലേഖകൻ കണ്ണൂർ : തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സ്വർണ്ണക്കടത്ത് ഉൾപ്പടെയുള്ള വിവാദങ്ങളിൽപ്പെട്ട് കലങ്ങി മറിയുകയാണ് സി.പി.എം. ഇതിനിടയിലാണ് കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ തന്നെ വിഭാഗീയത രൂക്ഷമാകുന്നത്. പി.ജയരാജന് സിപിഎം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എം. ധീരജ് കുമാർ രാജിവെച്ചു. കണ്ണൂരിൽ ഏറ്റവും ജനകീയനായ നേതാവിനെ പാർട്ടി തന്നെ ഒതുക്കുന്ന കാഴ്ചയാണ് കാണുന്നത്. നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്ന് ധീരജ് കുമാർ പറഞ്ഞു. പത്തുകൊല്ലം മുൻപ് വി എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോൾ ഉയർന്ന […]

അലൻ എസ്.എഫ്.ഐയിൽ സജീവമായിരുന്നില്ല ; എസ്.എഫ്.ഐയിൽ പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റാക്കി മാറ്റാൻ സാധിക്കുക : പി.ജയരാജിനെതിരെ ആഞ്ഞടിച്ച് സബിത ശേഖർ

സ്വന്തം ലേഖകൻ കോഴിക്കോട്: അലൻ എസ്എഫ്‌ഐയിൽ സജീവമായിരുന്നില്ല. എസ്.എഫ്.ഐയിൽ പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റാക്കി മാറ്റാൻ സാധിക്കുക. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ് എസ്.എഫ്.ഐയിൽ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്ന പി. ജയരാജന്റെ പ്രസ്താവനക്കെതിരെ അമ്മ സബിത. അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഒരു എസ്.എഫ്.ഐക്കാരനെയെങ്കിലും കാണിക്കാമോ എന്ന് സബിത ഫേസ്ബുക്കിലൂടെ ചോദിച്ചു. അലന്റെ അമ്മ സബിത ശേഖറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം സഖാവ് പി. ജയരാജൻ വായിച്ചറിയുവാൻ … താങ്കൾ ഇന്നലെ കെ.എൽ.എഫ് വേദിയിൽ പറഞ്ഞത് വാർത്തകളിലൂടെ അറിഞ്ഞു. […]