play-sharp-fill
കോണ്‍ഗ്രസിലേയും സിപിഎമ്മിലേയും കണ്ണൂരിലെ അണികള്‍ക്കിത് കണ്ണീര്‍ക്കാലം; കെഎസിനായി പണപ്പിരിവ് പോലും നടത്തിയ കെഎസ് ബ്രിഗേഡ്; പിണറായിയും എം വി ഗോവിന്ദനും ഇപി ജയരാജനും ചേര്‍ന്ന കണ്ണൂര്‍ ലോബിക്ക് മുന്നില്‍ മുട്ടുമടക്കി പി ജെ ആര്‍മി; കെ സുധാകരനും പി ജയരാജനും അണികളില്‍ ആവേശം നിറക്കുമ്പോഴും കണ്ണൂരില്‍ കാലുവാരിക്കളിയുടെ കാലം

കോണ്‍ഗ്രസിലേയും സിപിഎമ്മിലേയും കണ്ണൂരിലെ അണികള്‍ക്കിത് കണ്ണീര്‍ക്കാലം; കെഎസിനായി പണപ്പിരിവ് പോലും നടത്തിയ കെഎസ് ബ്രിഗേഡ്; പിണറായിയും എം വി ഗോവിന്ദനും ഇപി ജയരാജനും ചേര്‍ന്ന കണ്ണൂര്‍ ലോബിക്ക് മുന്നില്‍ മുട്ടുമടക്കി പി ജെ ആര്‍മി; കെ സുധാകരനും പി ജയരാജനും അണികളില്‍ ആവേശം നിറക്കുമ്പോഴും കണ്ണൂരില്‍ കാലുവാരിക്കളിയുടെ കാലം

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് പ്രസംഗ വേദികളിലെ തീപ്പൊരി പ്രകടനം കൊണ്ട് അണികളെ കയ്യിലെടുക്കുന്ന കെ സുധാകരനാണ്. ഒപ്പം എന്തിനും തയ്യാറായി കെ എസ് ബ്രിഗേഡും ഒപ്പമുണ്ട്. സുധാകരന്‍ കെപിസിസിയുടെ തലപ്പത്ത് എത്തുന്നത് സ്വപ്നം കാണുന്നവരാണ് കെ എസ് ബ്രിഗേഡുകള്‍. എന്നാല്‍ സുധാകരന്റെ കെപിസിസി അധ്യക്ഷ പദവി വെള്ളത്തില്‍ വരച്ച വര പോലെയാണ്.

കണ്ണൂരില്‍ സിപിഎമ്മുകാരുടെ പ്രിയ നേതാവ് പി ജയരാജനാണ്. അഴീക്കോട് ജയരാജന്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് കാത്തിരുന്നവരാണ് പിജെ ആര്‍മി. പി ജയരാജനെ ഒറ്റപ്പെടുത്തുന്നത് പിണറായി വിജയനും എം വി ഗോവിന്ദനും ഇപി ജയരാജനും ചേര്‍ന്ന കണ്ണൂര്‍ ലോബിയാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പ് കാലം കോണ്‍ഗ്രസിലേയും സിപിഎമ്മിലേയും കണ്ണൂരിലെ അണികള്‍ക്ക് കണ്ണീര്‍ക്കാലമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് പിജെ ആര്‍മി പരസ്യ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിട്ടും എന്നും പാര്‍ട്ടിയുടെ അച്ചടക്കമുള്ള കുട്ടിയായ ജയരാജന്‍ ഇതിനെ പിന്തുണച്ചില്ല. ഇതോടെ പിജെ ആര്‍മി പ്രതിഷേധങ്ങള്‍ അവനസാനിപ്പിച്ച് പിന്മാറി.

മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂരില്‍ മത്സരിപ്പിച്ച് കെപിസിസി അധ്യക്ഷനാകാനായിരുന്നു സുധാകരന്റെ ആഗ്രഹം. ഇതും തകര്‍ന്നു. കെ.സുധാകരന്റെ പേരില്‍ പണസമാഹരണം നടത്തുവാന്‍ ദുബായില്‍ കെ എസ് ബ്രിഗേഡിയര്‍മാരുടെ ആഗോള സമ്മേളനം നടന്നിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസസി അദ്ധ്യൃക്ഷ സ്ഥാനത്ത് വന്നതിനുശേഷം ശക്തമായ സൈബര്‍ ആക്രമണമാണ് മുല്ലപ്പള്ളിക്കെതിരെ കെ എസ് ബ്രിഗേഡിന്റ നേതൃത്വത്തില്‍ നടന്നന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലമെത്തിയപ്പോള്‍ മുല്ലപ്പള്ളിയോടുള്ള എതിര്‍പ്പ് സുധാകരന്‍ മാറ്റി. മത്സരിക്കാനുള്ള മുല്ലപ്പള്ളിയുടെ ആഗ്രഹം തിരിച്ചറിഞ്ഞായിരുന്നു ഇത്. ഇതിന് പിന്നില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലുമാണ്. കെ എ്‌സ് ബ്രിഗേഡിന്റെ സ്വപ്നമായിരുന്നു സുധാകരനെ കെപിസിസി അധ്യക്ഷനാക്കുക എന്നത്.

കണ്ണൂരില്‍ പിണറായി വിജയന്‍ എത്തിയതോടെ പി ജയരാജന്റെ പിജെ ആര്‍മി നിശബ്ദരാണ്. പാര്‍ട്ടിയുടെ വിജയമാണ് പ്രധാനമെന്ന ജയരാജന്റെ വാക്കുള്‍ അണികളും അനുസരിച്ചു. ഭരണമുണ്ടെങ്കിലേ പാര്‍ട്ടിയുള്ളൂവെന്ന ജയരാജന്റെ തിരിച്ചറിവാണ് ഈ നീക്കത്തിന് പിന്നില്‍. ജയരാജന്‍ ഇഫക്ടും സുധാകരന്റെ കെ എസ് ബ്രിഗേഡ് ശക്തിയും കണ്ണൂരില്‍ മാത്രമായി ഒതുങ്ങുന്നുവെന്ന സമാധാനം കോണ്‍ഗ്രസിനും സിപിഎമ്മിനും ഉണ്ട്.