എല്ലാം അമ്പാടിമുക്ക് സഖാക്കളുടെ പണി’; പി ജയരാജന് പാര്‍ട്ടിയുടെ ക്ലീന്‍ചിറ്റ്
സ്വന്തം ലേഖകന്‍
കണ്ണൂര്‍: വ്യക്തി പ്രഭാവം വളര്‍ത്താന്‍ കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പി ജയരാജന്‍ ശ്രമിച്ചെന്ന വിവാദം സിപിഐഎം അവസാനിക്കുന്നു. വ്യക്തിപരമായി പ്രത്യേക രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി ജയരാജന് പങ്കില്ലെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
. ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ചചെയ്തെന്നും ഇതിന് പിന്നാലെയാണ് വിവാദം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എഎന്‍ ഷംസീര്‍, എന്‍ ചന്ദ്രന്‍, ടിഐ മധുസൂദനന്‍ എന്നിവരടങ്ങിയ കമ്മിഷനാണ് വിവാദവും ജയരാജന് എതിരായ ആരോപണങ്ങള്‍ പരിശോധിച്ചത്. പ്രത്യേക രീതിയില്‍ വ്യക്തിപരമായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി ജയരാജന് പങ്കില്ലെന്ന് കമ്മിഷന്‍ നിഗമനം.
പ്രചാരണത്തിന് പിന്നില്‍ സംഘപരിവാര്‍ വിട്ട് സിപിഐഎമ്മില്‍ എത്തിയ ചിലരാണ്. ആമ്പാടിമുക്ക് സഖാക്കള്‍ എന്നറിയപ്പെടുന്നവരാണ് ഇതിന് നേതൃത്വം നല്‍കിയത്. എന്‍ ധീരജ് കുമാര്‍ എന്നയാളാണ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഇയാളെ നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പി ജയരാജനെ വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ആരാധാനാരൂപത്തിലുള്ള ബോര്‍ഡുകളും മുദ്രാവാക്യങ്ങളും ഉള്‍പ്പെടെയായിരുന്നു വിമര്‍ശത്തിന് കാരണമായത്. സോഷ്യല്‍ മീഡിയയില്‍ പി.ജെ.ആര്‍മി എന്നുള്‍പ്പെടെയുള്ള പരുകളില്‍ വ്യക്തിപരമായി ആരാധന വളര്‍ത്തുന്ന തരത്തിലേക്ക് പ്രചാരണം വളരുകയും ചെയ്തിരുന്നു.
ഈ പ്രചാരണങ്ങള്‍ സിപിഐഎം നേതൃത്വത്തെ പവലിയ രീതിയില്‍ തന്നെ അലോസരപ്പെടുത്തിയിരുന്നു. പിന്നാലെയായിരുന്നു സംസ്ഥാന കമ്മിറ്റി ഇടപെട്ടതും അന്വേഷണ കമ്മീഷനെ ഉള്‍പ്പെടെ നിയോഗിച്ചതും. പിജെ ആര്‍മിയെ പി.ജയരാജന്‍ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. തന്റെ അഭ്യുദയകാംക്ഷികളെന്ന പേരില്‍ പാര്‍ട്ടി തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയുടെയും തന്റെയും ശത്രുക്കളാണെന്നായിരുന്നു പ്രതികരണം. ഇതെല്ലാം പരിഗണിച്ചാണ് നടപടി.
പിണറായി വിജയനെ അര്‍ജുനനായും പി.ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിക്കുന്ന വലിയ ബോര്‍ഡുകള്‍ മുതല്‍ പി ജയരാജനെ വിപ്ലവനേതാവായി വാഴ്ത്തുന്ന പാട്ടുകളും ഒരുഘട്ടത്തില്‍ വ്യാപകമായി പുറത്തിറക്കിയിരുന്നു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റശേഷം ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചുനല്‍കാത്തതിനെതിരേയും ഇത്തവണ നിയമസഭാ സീറ്റ് നിഷേധിച്ചുവെന്നാരോപിച്ചും പിജെ ആര്‍മി വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. പിന്നാലെയാണ് അമ്പാടിമുക്ക് സഖാക്കളുടെ നേതാക്കളിലൊരാളായ ധീരജ്കുമാറിനെ പുറത്താക്കിയത്.