play-sharp-fill
ധര്‍മ്മടത്ത് പിണറായിയെ വെട്ടി പി. ജയരാജന്റെ ഫ്‌ളക്‌സ് ഉയര്‍ന്നു; കണ്ണൂര്‍ സിപിഎമ്മിലെ ശക്തന്‍ വിജയനല്ല, ജയരാജനാണെന്ന് ഓര്‍മ്മിപ്പിച്ച് പോരാളികള്‍; ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന സിപിഎം മുദ്രാവാക്യത്തിന് ബദലായി ‘ഞങ്ങടെ ഉറപ്പാണ് പിജെ’ എന്ന മുദ്രാവാക്യം; രഹസ്യ അന്വേഷണത്തിനൊരുങ്ങി സിപിഎം

ധര്‍മ്മടത്ത് പിണറായിയെ വെട്ടി പി. ജയരാജന്റെ ഫ്‌ളക്‌സ് ഉയര്‍ന്നു; കണ്ണൂര്‍ സിപിഎമ്മിലെ ശക്തന്‍ വിജയനല്ല, ജയരാജനാണെന്ന് ഓര്‍മ്മിപ്പിച്ച് പോരാളികള്‍; ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന സിപിഎം മുദ്രാവാക്യത്തിന് ബദലായി ‘ഞങ്ങടെ ഉറപ്പാണ് പിജെ’ എന്ന മുദ്രാവാക്യം; രഹസ്യ അന്വേഷണത്തിനൊരുങ്ങി സിപിഎം

സ്വന്തം ലേഖകന്‍

തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പി.ജയരാജന്റെ ചിത്രമുള്ള പടുകൂറ്റന്‍ ഫ്ളക്സുയര്‍ന്നു. ഉറപ്പാണ് പി.ജെയെന്ന മുദ്രാവാക്യം ചിത്രത്തിനൊപ്പമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജന് സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധമാണ് ഫ്ളക്സ് എന്നാണ് പ്രാഥമിക വിവരം. സിപിഎം ശക്തികേന്ദ്രമായ ഇരിവേരി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള ആര്‍.വി മെട്ടയിലാണ് ഫ്ളക്സുയര്‍ന്നത്.

ഞങ്ങളുടെ ഉറപ്പാണ് പി.ജെയെന്നു മാത്രമേ ഫ്ളക്സില്‍ എഴുതിയിട്ടുള്ളു. പി.ജെ ആര്‍മിക്ക് പകരം പോരാളികള്‍ എന്ന പേരിലാണ് ജയരാജന്റെ ചിത്രം വെച്ച് വോട്ടര്‍മാരെ അഭിസംബോധന ചെയ്തിരിക്കുന്നത്. നേരത്തെ പി.ജെ ആര്‍മി എന്ന പേരില്‍ ഫേസ്ബുക്ക് പേജില്‍ പി.ജയരാജനെ അനുകൂലിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറപ്പാണ് എല്‍ഡിഎഫ് എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ സിപിഎം മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. ഇതിനെ കളിയാക്കുന്നത് കൂടിയാണ് പുതിയ ഫ്ളക്സിലെ ‘ഞങ്ങടെ ഉറപ്പാണ് പിജെ’ എന്ന വാചകം.
ജയരാജന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിജെ ആര്‍മിയെന്ന പേരിലായിരുന്നു പ്രതിഷേധം. ഇതിനെ സിപിഎം തള്ളി പറഞ്ഞു. പിന്നീട് ഇത്തരത്തിലൊരു സൈന്യമോ ആര്‍മിയോ ഇല്ലെന്ന് ജയരാജനും പ്രതികരിച്ചു.

സംഭവത്തെ കുറിച്ച് സിപിഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരാണ് ഇത് വച്ചതെന്ന് കണ്ടെത്താന്‍ സിപിഎം നീക്കം സജീവമാക്കിയിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ നടപടികളും എടുക്കും.

 

Tags :