play-sharp-fill
സ്ത്രീകൾക്ക് സന്തോഷിക്കാം …! വനിതാദിനത്തിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ത്രീകൾക്ക് നൽകും : പ്രഖ്യാപനവുമായി നരേന്ദ്ര മോദി

സ്ത്രീകൾക്ക് സന്തോഷിക്കാം …! വനിതാദിനത്തിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ത്രീകൾക്ക് നൽകും : പ്രഖ്യാപനവുമായി നരേന്ദ്ര മോദി

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി : വനിതാ ദിനത്തിൽ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ സ്ത്രീകൾക്കായി ഉപയോഗിക്കാൻ നൽകുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്ന പ്രഖ്യാപനത്തിലാണ് വിശദീകരണവുമായി പ്രധാനമന്ത്രി രംഗത്ത് വന്നത്.


വരുന്ന ഞായറാഴ്ച വനിതാ ദിനത്തിൽ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കാൻ സ്ത്രീകൾക്കായി വിട്ടുകൊടുക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു.
കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ ജീവിതകഥകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാം.#SheInspiresUs എന്ന ഹാഷ് ടാഗിലാണ് സ്‌റ്റോറികൾ പോസ്റ്റ് ചെയ്യേണ്ടത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ‘കൈകാര്യം’ചെയ്യാം എന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചിരിക്കുന്നത്. എന്നാൽ ഏത് രീതിയിലാണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനാവുക എന്ന് ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിയന്ത്രണം വരുത്തുമെന്ന് തിങ്കളാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക ഇടയാക്കിരുന്നു. രാജ്യത്ത് സോഷ്യൽ മീഡിയകൾക്ക് നിയന്ത്രണം കൊണ്ടുവരാനാണ് മോദിയുടെ നീക്കമെന്ന് പ്രചാരണമുണ്ടായിരുന്നു.

Tags :