മോദി എത്ര നാളിങ്ങനെ മറയ്ക്കും…? ട്രംപിനെ വരവേൽക്കാൻ മതിൽ കെട്ടിയതിന് പിന്നാലെ ചേരി ഒഴിപ്പിക്കാൻ നീക്കം ; വീട് വിട്ടൊഴിയാൻ 45 കുടുംബങ്ങൾക്ക് നോട്ടീസ് നൽകി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മോദി എത്ര നാളിങ്ങനെ മറയ്ക്കും…? അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേൽക്കാൻ മതിൽ കെട്ടിയതിന് പിന്നാലെ ചേരികൾ പൂർണമായും ഒഴിപ്പിക്കാൻ ശ്രമം. മൊട്ടേര സ്റ്റേഡിയത്തിനു സമീപത്തു താമസിച്ചിരുന്ന 45 കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയാൻ അഹമ്മദാബാദ് കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇതുമായി ബന്ധമില്ലെന്നാണ് അഹമ്മദാവാദ് കോർപ്പറേഷൻ നൽകുന്ന വിശദീകരണം.
രണ്ടു പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന 45 കുടുംബങ്ങളിലെ 200 പേരാണു കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. ഇവർ രജിസ്റ്റർ ചെയ്ത നിർമാണ തൊഴിലാളികളാണ്. ഇവിടുത്തെ തന്നെ ദേവ് സരൺ ചേരി മറയ്ക്കുന്നതിനായി അഹമ്മദാബാദ് ഭരണകൂടം വഴികൾ മതിൽകെട്ടി മറയ്ക്കുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണു ചേരിയിൽനിന്ന് താമസക്കാരെ ഒഴിപ്പിക്കാനും ശ്രമം നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെ മതിൽ കെട്ട് വിവാദമായതോടെ മതിലിന്റ നിർമാണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഈ മാസം 24നാണ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അഹമ്മദാബാദ് സന്ദർശിക്കുന്നത്