മതിൽ കെട്ടിയും ചേരി ഒഴിപ്പിച്ചും ട്രംപിനെ വരവേൽക്കുന്നത് വെറുതെയാകുമോ…? പ്രധാന ഉഭയകക്ഷി കരാറുകൾ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മതിൽ കെട്ടിയും ചേരി ഒഴിപ്പിച്ചും ട്രംപിനെ വരവേൽക്കുന്നത് വെറുതെയാകുമോ, പ്രധാന ഉഭയകക്ഷി കരാറുകൾ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായുള്ള വലിയ കരാർ ഇപ്പോഴില്ലെന്നും നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുൻപ് ഇത് നടക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും ട്രംപ് പറഞ്ഞു. ഫെബ്രുവരി 24, 25 തീയതികളിൽ ട്രംപ് ഇന്ത്യ സന്ദർശിക്കും.
അതേസമയം തങ്ങളെ ഇന്ത്യ നന്നായി പരിഗണിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. മോദിയെ വളരെയധികം ഇഷ്ടപ്പെടുന്നെന്നും പറഞ്ഞു. കൂടാതെ ഇന്ത്യൻ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘വിമാനത്താവളത്തിലും മറ്റുമായി ഏഴ് മില്ല്യൺ ആളുകൾ കാണാൻ എത്തുമെന്ന് നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്. സ്റ്റേഡിയം നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായിരിക്കും. അതിനാൽ ഞാൻ വളരെ ആവേശത്തിലാണ്. നിങ്ങൾ എല്ലാവരും ഇത് ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളുടെ പ്രധാന കണ്ണിയായ യു.എസ് ട്രേഡ് പ്രതിനിധി റോബർട്ട് ലൈറ്റ്‌ഹൈസർ ട്രംപിനൊപ്പം ഇന്ത്യയലേക്ക് പോകാൻ സാധ്യതയില്ലെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും എന്നാൽ ഇതുവരെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.