play-sharp-fill
ഞങ്ങൾ വെളിച്ചത്തിന്റെ സ്വിച്ച് ഓഫ് ചെയ്യാൻ തയ്യാറാണ്, നിങ്ങൾ എന്നാണ് നിങ്ങളുടെ തലച്ചോറിലെ വെളിച്ചത്തിന്റെ സ്വിച്ച് ഓൺ ചെയ്യാൻ തയ്യാറാകുക : പ്രധാനമന്ത്രിയെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ വൈറൽ കുറിപ്പ്

ഞങ്ങൾ വെളിച്ചത്തിന്റെ സ്വിച്ച് ഓഫ് ചെയ്യാൻ തയ്യാറാണ്, നിങ്ങൾ എന്നാണ് നിങ്ങളുടെ തലച്ചോറിലെ വെളിച്ചത്തിന്റെ സ്വിച്ച് ഓൺ ചെയ്യാൻ തയ്യാറാകുക : പ്രധാനമന്ത്രിയെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ വൈറൽ കുറിപ്പ്

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. വൈറസ് ഭീഷണിയുടെ ഇരുട്ട് മാറ്റാൻ ഏപ്രിൽ അഞ്ചിന് ജനങ്ങൾ വെളിച്ചം തെളിക്കണമെന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ ആഹ്വാനെത്ത പരിഹസിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്.


ശാസ്ത്രബോധത്തിനെതിരായ കാഴ്ചപ്പാടുകൾ സർക്കാർ സംവിധാനങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് രാജ്യത്തിനുത്തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് റിയാസ് രംഗത്ത് എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഹമ്മദ് നിയാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

‘We are ready to switch off the lights,
but when you will switch on the light in your brain?’

വിഡ്ഢിത്തങ്ങൾ അംഗീകാരമാക്കി മാറ്റുവാൻ ആഘോഷമാക്കുന്നവരോട്…..

ഈ കൊറോണ കാലത്ത് സംഘപരിവാർ നേതാക്കന്മാർ വിഡ്ഡിത്തം പറയുന്നത് അവരുടെ പ്രസ്ഥാനം പരിശോധിക്കേണ്ട കാര്യമാണ്,പക്ഷേ ഒരു പ്രധാനമന്ത്രി തുടർച്ചയായി ഇങ്ങനെ വിഡ്ഡിത്തം പറയുകയും ശാസ്ത്രബോധത്തിനെതിരായ കാഴ്ചപ്പാടുകൾ സർക്കാർ സംവിധാനങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് രാജ്യത്തിനുത്തന്നെ അപമാനമാണ്.
ആളുകൾ വീട്ടിലിരിക്കുന്നതും,ലോക്ക്ഡൗൺ ജനം ഏറ്റെടുത്തതും ശാസ്ത്രബോധമുള്ളതിനാലാണ്.

കോവിഡ് കാലത്ത് ജനങ്ങളുടെ ബോറടി മാറ്റാൻ രാമായണം സീരിയൽ ദൂരദർശനിൽ എല്ലാവരും കാണണമെന്ന് പറയുന്ന കേന്ദ്രമന്ത്രി
പ്രകാശ് ജാവേദ്ക്കർ,

കൊറോണക്കാലത്ത് എല്ലാവരും യോഗ ചെയ്യണമെന്ന് പറയുന്ന പ്രധാനമന്ത്രി,

അന്താക്ഷരി കളിക്കുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനി,

മഹാഭാരത യുദ്ധം 18 ദിവസം കൊണ്ട് വിജയിച്ചു,
21 ദിവസത്തിനുള്ളിൽ കൊറോണയെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്ന പ്രധാനമന്ത്രി……

ഇതൊക്കെയാണ് ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികളുടെ കാഴ്ച്ചപ്പാടുകൾ…

ഇന്ത്യയിലെ കൊച്ചുസംസ്ഥാനമായ കേരളത്തിന്റെ ശാസ്ത്രബോധം ഉയർത്തിപ്പിടിച്ചുള്ള കൊവിഡ് 19 പ്രതിരോധ നടപടികളെ രാജ്യവും ലോകവും അത്ഭുതത്തോടെ വീക്ഷിക്കുകയും മാതൃകയാക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ 9 മണിക്ക് 9 മിനുട്ട് വെളിച്ചം തെളിക്കണമെന്ന പുതിയ വിവരക്കേട്.

‘ഞങ്ങൾ വെളിച്ചത്തിന്റെ സ്വിച്ച് ഓഫ് ചെയ്യാൻ തയ്യാറാണ്,
നിങ്ങൾ എന്നാണ് നിങ്ങളുടെ തലച്ചോറിലെ വെളിച്ചത്തിന്റെ സ്വിച്ച് ഓൺ ചെയ്യുക’
പി എ മുഹമ്മദ് റിയാസ്