ആലപ്പുഴ ബൈപ്പാസിലെ മേൽപ്പാലത്തിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്ക് 12000 രൂപ പിഴ ; നോ പാർക്കിംഗ് നിയമം ലംഘിച്ചതിനാണ് പിഴയിടാക്കിയതെന്ന വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ
സ്വന്തം ലേഖകൻ ആലപ്പുഴ: ബൈപ്പാസിലെ മേൽപ്പാലത്തിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ച 12 പേർക്ക് പിഴ ശിക്ഷ നൽകി മോട്ടോർ വാഹന വകുപ്പ്. എലിവേറ്റഡ് ഹൈവേയിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ച 12 പേർക്ക് 12000 രൂപയാണ് പിഴയായി മോട്ടോർ വാഹനവകുപ്പ് ഈടാക്കിയിരിക്കുന്നത്. അതേസമയം നോപാർക്കിംഗ് നിയമം ലംഘിച്ചതിനാണ് പിഴ ഈടാക്കിയതെന്ന വിശദീകരണമാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം മാത്രം ഇത്തരത്തിൽ നിയമം ലംഘിച്ച 12 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ ടൗൺ സ്പെഷ്യൽ സ്‌ക്വാഡ് കേസ് എടുത്തത്. ഇവരിൽ നിന്ന് […]