അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസിന് വഴി നൽകാതെ കാർ ഡ്രൈവർ : ആശുപത്രിയിലെത്തിക്കാൻ വൈകിയതോടെ രോഗി മരിച്ചു ; ആംബുലൻസ് ഡ്രൈവർ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി

അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസിന് വഴി നൽകാതെ കാർ ഡ്രൈവർ : ആശുപത്രിയിലെത്തിക്കാൻ വൈകിയതോടെ രോഗി മരിച്ചു ; ആംബുലൻസ് ഡ്രൈവർ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി

 

സ്വന്തം ലേഖകൻ

തിരൂർ: ശരീരം തളർന്ന് അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസിന് വഴി നൽകാതെ കാർ ഡ്രൈവർ. ആശുപത്രിയിലെത്തിക്കാൻ വൈകിയതോടെ രോഗി മരിച്ചു. ആംബുലൻസ് ഡ്രൈവർ കാർ ഡ്രൈവർക്കെതിരെ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി. രോഗിയുടെ ജീവൻ രക്ഷിക്കാൻ കോട്ടയ്ക്കലിലേക്ക് കൊണ്ടുപോയ ആംബുലൻസിനെ രണ്ടര കിലോമീറ്റർ വഴിമുടക്കിയതായാണ് പരാതി വന്നിരിക്കുന്നത്.

തിരൂർ മിഷൻ ആശുപത്രിയിൽനിന്ന് കോട്ടയ്ക്കൽ അൽമാസ് ആശുപത്രിയിലേക്ക് അത്യാസന്ന നിലയിലുള്ള രോഗിയുമായിപോയ ആംബുലൻസിന്റെ വഴിയാണ് തിരൂർ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആലിൻ ചുവടുവരെ കാർ ഡ്രൈവർ മുടക്കിയത്.ഇതോടെ ചികിത്സ വൈകിയതോടെയാണ് രോഗിയായ ആയിഷുമ്മു ( 47 ) ആണ് മരണപ്പെട്ടത്. 15 മിനിറ്റുകൊണ്ട് കോട്ടയ്ക്കൽ എത്തേണ്ട ആംബുലൻസ് അര മണിക്കൂർ കൊണ്ടാണ് കോട്ടയ്ക്കലിൽ എത്താൻ സാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴിയിൽവെച്ച് പലതവണ ആംബുലൻസ് മറികടന്നു പോകാൻ ശ്രമിച്ചെങ്കിലും കാർ വഴിമുടക്കിത്തന്നെ പോകുകയായിരുന്നുവെന്നും ഒരുപക്ഷേ തടസമില്ലാതെ പോകാൻ കഴിഞ്ഞുവെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും ആംബുലൻസ് ഡ്രൈവർ മുസ്തഫ പറഞ്ഞു. വഴിമുടക്കിയ കാർഡ്രൈവറെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആംബുലൻസ് ഡ്രൈവർ തിരൂർ പോലീസിനും മോട്ടോർവാഹന വകുപ്പിനും പരാതി നൽകി.