ഹെൽമറ്റില്ലാതെ അമിതവേഗത്തിൽ പായുന്നവർക്ക് ശ്രദ്ധിക്കുക ; മോട്ടോർ വാഹനവകുപ്പ് ഇന്റർസെപ്റ്റർ വഴിയിലുണ്ടാകും

ഹെൽമറ്റില്ലാതെ അമിതവേഗത്തിൽ പായുന്നവർക്ക് ശ്രദ്ധിക്കുക ; മോട്ടോർ വാഹനവകുപ്പ് ഇന്റർസെപ്റ്റർ വഴിയിലുണ്ടാകും

സ്വന്തം ലേഖകൻ

കോട്ടയം: ഹെൽമെറ്റില്ലാതെയും അമിത വേഗത്തിലുമൊക്കെ പായുന്നവരുടെ ശ്രദ്ധയ്ക്കു മോട്ടോർ വാഹനവകുപ്പിന്റെ ഇന്റർസെപ്റ്റർ വഴിയിലുണ്ടാകും. കഴിഞ്ഞ ദിവസം ജില്ലാ മോട്ടോർ വാഹന വകുപ്പിനു ലഭിച്ച വാഹനം ഉപയോഗിച്ചു ജില്ലയിൽ പരിശോധന ആരംഭിച്ചു.

വേഗത കണ്ടെത്താൻ സഹായിക്കുന്ന ലേസർ ബേസ്ഡ് സ്പീഡ് റഡാർ സിസ്റ്റമാണു വാഹനത്തിന്റെ പ്രധാന പ്രത്യേകത. ഇതിന്റെ പരിധി നേർ രേഖയിൽ 1.5 കിലോമീറ്ററാണ്.ഈ ഉപകരണത്തിൽ തന്നെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനൈസേഷൻ സിസ്റ്റവും ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിനു സർവൈലൻസ് ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ക്യാമറയിൽ ഏതെങ്കിലും കുറ്റകൃത്യം കണ്ടെത്തിയാൽ ഇതുമായി ബന്ധപ്പെട്ട വാഹനത്തെ നേരിട്ട് കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ സാധിക്കും. വയർലെസ് സംവിധാനം മൂഖേന ഈ വാഹനം ഓഫീസിലെ സേർവറുമായി സദാസമയം ബന്ധപ്പെട്ടിരിക്കും.

പ്രകാശത്തിന്റെ തീവ്രത അളക്കാനുള്ള ലുക്സ് മീറ്ററും, ഗ്ലാസിന്റെ സൂതാര്യത അളക്കുവാനുള്ള ടിന്റ് മീറ്ററും, ശബ്ദത്തിന്റെ തീവ്രത അളുക്കുന്ന സൗണ്ട് ലെവൽ മീറ്ററും വാഹനത്തിലുണ്ട്.

മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താൻ അഞ്ചു മെഗാ പിക്സൽ ക്യാമറയോടു കൂടിയ ആൽക്കോ മീറ്ററും വാഹനത്തിലുണ്ട്. ഇതു കൂടാതെ 12 വോൾട്ടിന്റെ 100 എം.എച്ച്ബാറ്ററിയും യു.പി.എസും ഫ്ളഡ്, റീഡിങ്ങ്് ലൈറ്റുകളും പബ്ലിക് അഡ്രസ് സിസ്റ്റവും ഘടിപ്പിച്ചിരിക്കുന്നു.

ജില്ലയിൽ ഇന്റർസെപ്റ്റർ വാഹനം ഉപയോഗിച്ചുള്ള പരിശോധനകൾ മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം ആരംഭിച്ചു.ആർടിഒ ടോജോ എം. തോമസിന്റെ നേതൃത്വത്തിൽ എഴ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്്ടർമാരും 18 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്്ടർമാരുടെയും നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് പരിശോധന നടത്തുന്നത്.