സ്വകാര്യ ബസ് ജീവനക്കാരടക്കം മാസ്‌കുകൾ ധരിച്ചിരിക്കണം : കർശന നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

സ്വകാര്യ ബസ് ജീവനക്കാരടക്കം മാസ്‌കുകൾ ധരിച്ചിരിക്കണം : കർശന നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് ബാധ 12 പേർക്ക് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി മോട്ടോർ വാഹന വകുപ്പും രംഗത്ത്. ബുധനാഴ്ച മുതൽ ഒരാഴ്ചത്തേയ്ക്ക് ഡ്രൈവിങ്, ലേണേഴ്‌സ് ടെസ്റ്റുകൾ എൻഫോഴ്‌സമെന്റ് നടപടികൾ തുടങ്ങിയ കാര്യങ്ങൾക്കാണ് നിയന്ത്രമേർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ യാത്രക്കാരും സ്വകാര്യ ബസ് ജീവനക്കാരും മാസ്‌ക് ധരിക്കണമെന്നും ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവിലുണ്ട്.

ഗതാഗത കമ്മീഷണർ പുറപ്പെടുവിച്ച നിർദേശങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ബുധനാഴ്ച മുതൽ 17 വരെ ലേണേഴ്‌സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവക്ക് നിയന്ത്രമേർപ്പെടുത്തി. അത്യാവശ്യമാണെങ്കിൽ ഉദ്യോഗസ്ഥരും പരീക്ഷക്ക് വരുന്നവരും കൃത്യമായി മുൻകരുതലുകൾ സ്വീകരിക്കണം

2. പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ എൻഫോഴ്‌സ്‌മെന്റ് നടപടികൾ പെട്രോളിംഗ് മാത്രമായി ചുരുക്കി.

3. വകുപ്പിന്റെ കീഴിലുള്ള വാഹനങ്ങൾ രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഏത് സമയവും വിട്ടുനൽകണം.

4. സ്വകാര്യ ബസുകളിലെ ഡ്രൈവർ, കണ്ടക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും മാസ്‌ക് ധരിക്കുകയും വേണം.

5. ബസ് യാത്രക്കാരും മുൻകരുതലുകൾ സ്വീകരിക്കണം.

6. സ്വകാര്യബസുകളിലും ബസ് സ്റ്റാൻഡുകളിലും സർക്കാർ നിഷ്‌കർഷിക്കുന്ന സുരക്ഷാ മുൻകരുതലുകളുടെ നോട്ടീസ് പതിപ്പിക്കണം.

7. ബസ് സ്റ്റേഷനുകളിൽ വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള സംവിധാനങ്ങൾ നിർബന്ധമായും ബന്ധപ്പെട്ട ബസ് സ്റ്റേഷൻ മാനേജ്‌മെന്റുകൾ ഒരുക്കണം.