മലയാള സിനിമാ മേഖലയിൽ ആദായനികുതി വകുപ്പ് റെയ്ഡ് ; കണ്ടെത്തിയത് 225 കോടി രൂപയുടെ കളളപ്പണ ഇടപാട് ; നികുതിയിനത്തിൽ ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപ മറച്ചുപിടിച്ചു ; തമിഴ്സിനിമാ നിർമാതാക്കളും ബിനാമി ഇടപാടിലുടെ മലയാള സിനിമയിൽ പണം മുടക്കുന്നുണ്ടെന്ന് സൂചന; നടൻ മോഹൻലാലിന്‍റെ മൊഴിയെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമാ നി‍ർമാണ മേഖലയിൽ കോടികളുടെ കള്ളപ്പണം ഇടപാട്. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 225 കോടി രൂപയുടെ കളളപ്പണം കണ്ടെത്തി. വ്യാപക നികുതി വെട്ടിപ്പും നടത്തിയിട്ടുണ്ട്. നികുതിയിനത്തിൽ ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് മറച്ചുപിടിച്ചത്. ഇത് സംബന്ധിച്ച് നടൻ മോഹൻലാലിന്‍റെ മൊഴി ഇന്നലെയാണ് ആദായനികുതി വകുപ്പ് രേഖപ്പെടുത്തിയത്.മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്‌ളാറ്റിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. ചില താരങ്ങളും നിർമാതാക്കളും ദുബായ് , ഖത്ത‍ർ കേന്ദീകരിച്ചാണ് വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവർ നിർമിക്കുന്ന സിനിമകളുടെ ഓവർസീസ് വിതരണാവകാശത്തിന്‍റെ മറവിലായിരുന്നു വിദേശത്തെ […]

ബുള്ളറ്റും റെയ്‍ബാനും മോഹന്‍ലാലില്‍ നിന്ന് വാങ്ങാം; ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്, നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

സ്വന്തം ലേഖകൻ മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്‍ത സ്ഫടികം റീ റിലീസിന് ഒരുങ്ങുകയാണ്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന റീ റിലീസിനോട് അനുബന്ധിച്ച്‌ ഒരു മത്സരം സംഘടിപ്പിക്കുകയാണ് അണിയറക്കാര്‍. വിജയികള്‍ക്ക് മോഹന്‍ലാലില്‍ നിന്നും ബുള്ളറ്റ് മോട്ടോര്‍സൈക്കിളും റെയ്‍ബാന്‍ കമ്ബനിയുടെ സണ്‍ഗ്ലാസും സമ്മാനമായി നേരിട്ട് വാങ്ങാം. മത്സരത്തക്കുറിച്ച്‌ ഭദ്രന്‍ Win a Bullet and Rayban !!! നീണ്ട 28 വര്‍ഷങ്ങള്‍… ഇതിനിടയില്‍ കാലം മാറി, മനുഷ്യര്‍ മാറി, ജീവിതങ്ങള്‍ മാറി, കാഴ്ചപ്പാടുകള്‍ മാറി, സാഹചര്യങ്ങള്‍ മാറി, കഥകള്‍ മാറി, സിനിമകള്‍ മാറി, പക്ഷേ ആടുതോമയുടെ […]

ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹൻലാലും നിറഞ്ഞാടിയ ചിത്രം; ഹരികൃഷ്ണൻസിന് രണ്ട് ക്ലൈമാക്സ് വന്നത് എങ്ങനെ? 24 കൊല്ലത്തിനുശേഷം രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി!

മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകളാണ് മോഹൻലാലും മമ്മൂട്ടിയും. ഏകദേശം ഒരേ കാലഘട്ടത്തിലാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമയിലേക്കുള്ള കടന്ന് വരവ്. ഇരുവരുടെയും വളർച്ചയും ഒരു കാലഘട്ടത്തിലാണ്. തുടക്ക കാലത്ത് ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.എന്നാൽ സൂപ്പർ സ്റ്റാറുകളായി മാറിയ രണ്ട് പേരെയും വെച്ച് പിൽക്കാലത്ത് ഒരു സിനിമ ചെയ്യാനായത് സംവിധായകൻ ഫാസിലിനാണ്. ഹരികൃഷ്ണൻസ് ആയിരുന്നു ഈ സിനിമ. ഹരിയും കൃഷ്ണനുമായി ഇരുവരും മല്‍സരിച്ചഭിനയിച്ച സിനിമ കൂടിയായിരുന്നു ഹരികൃഷ്ണന്‍സ്. ഹരിയും കൃഷ്ണനും സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ചിത്രത്തിന് രണ്ട് ക്ലൈമാക്സുകളാണ് ഉണ്ടായിരുന്നത്. […]

മോഹൻലാലിന് സ്ത്രീകളോട് ഒരു വീക്ക്‌നെസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടോ?; വിമര്‍ശനങ്ങള്‍ ശക്തമായതോടെ മോഹന്‍ലാലിനെ കുറിച്ച് അശ്ലീല കമന്റിട്ട യുവാവിന് നല്‍കിയ മറുപടി പോസ്റ്റ്‌ പിൻവലിച്ച് തടിയൂരി സീനത്ത്

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമയില്‍ സ്വഭാവ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് സീനത്ത്. അഭിനേത്രിയായും ഡബ്ബിംഗ് ആര്‍ടിസ്റ്റായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ സീനത്ത് മോഹന്‍ലിന്റെ പിറന്നാള്‍ ദിനത്തില്‍ ഇട്ട പോസ്റ്റിനിടയില്‍ കമന്റിട്ട യുവാവിന് നല്ല ചുട്ട മറുപടി നല്‍കിയിരുന്നു. വിമര്‍ശനങ്ങള്‍ ശക്തമായതോടെ പോസ്റ്റ് സീനത്ത് പോസ്റ്റ് പിന്‍വലിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മലയാളത്തിന്റെ താരചക്രവര്‍ത്തി മോഹന്‍ലാലിന്റെ പിറന്നാളിന് ആശംസ അറിയിച്ചുകൊണ്ട് സീനത്ത് പങ്കുവെച് കുറിപ്പ് ആരാധകരൊക്കെ ഏറ്റെടുത്തിരുന്നു. ആശംസ അറിയിച്ചുകൊണ്ട് സീനത്ത് കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘മോഹന്‍ലാല്‍, ജന്മദിനാശംസകള്‍ ലാല്‍ജി, മോഹന്‍ലാല്‍ […]

‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’; ഓര്‍മ്മപ്പെടുത്തലുമായി മോഹന്‍ലാല്‍; പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

സ്വന്തം ലേഖകന്‍ കൊച്ചി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷിതമായി വീട്ടിലിരിക്കാന്‍ മലയാളികളെ ഓര്‍മപ്പെടുത്തി മോഹന്‍ലാല്‍. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ സംഭാഷണം വച്ചുള്ള പോസ്റ്ററാണ് മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.’അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’ എന്ന സന്ദേശത്തോടൊപ്പം മോഹന്‍ലാലിന്റെ കാര്‍ട്ടൂണ്‍ ചിത്രവുമുണ്ട്. ബ്രേക്ക് ദ ചെയ്ന്‍ കാമ്പെയിനിന്റെ ഭാഗമായാണ് താരം പോസ്റ്റര്‍ പങ്കുവച്ചത്. മാസ്‌ക് ഉപയോഗിക്കാനും കൈ കഴുകാനും സാമൂഹിക അകലം പാലിക്കാനുമുള്ള ഹാഷ് ടാഗുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

ഇ.ശ്രീധരൻ ധീരനായ രാഷ്ട്ര ശിൽപി ; അദ്ദേഹത്തിന്റെ സേവനം നമ്മുക്ക് ഇനിയും ആവശ്യമുണ്ട് : മെട്രോമാന് വിജയാശംസകൾ നേർന്ന് മോഹൻലാൽ

സ്വന്തം ലേഖകൻ പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽബി.ജെ.പി സ്ഥാനാർഥിയായ ഇ. ശ്രീധരന് വിജയാശംസ നേർന്ന് സിനിമ നടൻ മോഹൻ ലാൽ രംഗത്ത്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപിയാണ് ശ്രീധരനെന്നും അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്ന് മെട്രോമാന് വിജയാശംസകൾ നേർന്ന് മോഹൻലാൽ പറഞ്ഞു. വീഡിയോയിലൂടെയാണ് ഇ.ശ്രീധരന് ആശംസകൾ ആർപ്പിച്ച് മോഹൻലാൽ രംഗത്ത് എത്തിയത്. സംസ്ഥാനം ഉറ്റുനോക്കുന്ന പാലക്കാട് മണ്ഡലത്തിൽ വോട്ടുപിടിക്കാൻ ബി.ജെ.പി കേന്ദ്രങ്ങൾ ഈ വീഡിയോ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നേരത്തെ  നടനും പത്തനാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ കെ.ബി. ഗണേഷ് […]

ലാല്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണെന്ന് ഇച്ചാക്ക; ഈ സ്‌ക്രിപ്റ്റ് സിനിമയാക്കാന്‍ ലാലേട്ടനേ കഴിയൂ എന്ന് പൃഥ്വിരാജ്; മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍ കൊച്ചി: മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് ഇന്ന് തുടക്കം കുറിച്ചു. മമ്മൂട്ടി, പ്രിയദര്‍ശന്‍, സിബി മലയില്‍, ഫാസില്‍, ദിലീപ്, പൃഥ്വിരാജ്, ലാല്‍, സിദ്ദിഖ്, സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ അതിഥികളായി എത്തിയ ചിത്രത്തിന്റെ പൂജ ചടങ്ങ് കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ നടന്നു.മോഹന്‍ലാലാണ് ആദ്യമായി ദീപം കൊളുത്തി പൂജയ്ക്ക് തുടക്കം കുറിച്ചത്. ശേഷം ജിജോയും ആന്റണി പെരുമ്പാവൂരും ദീപം തെളിച്ചു. മോഹന്‍ലാലിന് പുതിയ സംരംഭത്തില്‍ എല്ലാവിത പിന്തുണയും ആശംസകളും താന്‍ അറിയിക്കുന്നു എന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ വാക്കുകള്‍: ‘ഒരു വലിയ സംരഭത്തിന് […]

പയ്യന്റെ അസ്ഥികൂടം തിരയാന്‍ പറമ്പും പൊലീസ് സ്റ്റേഷനും കുഴിക്കണ്ട; ഗ്രൗണ്ട് പെനട്രേറ്റിങ്ങ് റഡാര്‍ മതി; ജിയോ- ക്രിമിനോളജിയും ദൃശ്യം 2ഉം; വൈറലായി ഷോബി ശങ്കറിന്റെ കുറിപ്പ്

സ്വന്തം ലേഖകന്‍ കോട്ടയം: ദൃശ്യം 2ന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. വിന്റേജ് മോഹന്‍ ലാലിനെ കണ്ടതും ജീത്തുവിന്റെ ക്രിമിനല്‍ ബുദ്ധിയും കോട്ടണ്‍ സാരി ഭംഗിയായി ഉടുത്ത് തേങ്ങ പൊതിച്ച മീനയും ഒക്കെത്തന്നെയാണ് ഭൂരിഭാഗത്തിലും വിഷയം. എന്നാല്‍ ജിയോ- ക്രിമിനോളജിയുമായി ബന്ധപ്പെട്ട കുറേ ഫാക്ട്‌സ് ദൃശ്യം 2മായി ബന്ധപ്പെടുത്തി പങ്ക് വച്ചിരിക്കുകയാണ് ഷോബി ശങ്കര്‍. ഷോബിയുടെ ഫോസ്ബുക്ക് കുറിപ്പ് വായിക്കാം; ദൃശ്യം 2 (ഗ്രൗണ്ട് പെനട്രേറ്റിങ്ങ് റഡാര്‍) ജോസേ ഞങ്ങള്‍ നീ പറഞ്ഞ സ്ഥലം കുഴിക്കും അപ്പോള്‍ ആ പയ്യന്റെ അസ്ഥികൂടം കിട്ടണം കിട്ടും […]

കുളിക്കുന്നതോ ഇനി അതല്ലാത്ത സ്വകാര്യ നിമിഷങ്ങളോ വല്ല വരുൺ പ്രഭാകറും ഷൂട്ട് ചെയ്താൽ നീ കൊണ്ട് പോയി പുഴുങ്ങി തിന്ന് എന്ന് പറഞ്ഞ് ആട്ടി വിട്ടാൽ മതി ; വൈറലായി യുവതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : കഴിഞ്ഞ ര്ണ്ട് ദിവസമായി മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം ചർച്ച ചെയ്ത സിനിമയാണ് ദൃശ്യം 2. സിനിമയുടെ സംവിധാനത്തെയും ലാലേട്ടന്റെ അഭിനയത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഫെയ്‌സ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. വല്ല സ്വകാര്യ നിമിഷങ്ങളോ വല്ല വരുൺ പ്രഭാകറും വന്നു ഒളിഞ്ഞു നോക്കുകയോ മൊബൈലിൽ ഷൂട്ട് ചെയ്യുകയോ ചെയ്താൽ പോടാ നീ കൊണ്ട് പോയി പുഴുങ്ങി തിന്ന് എന്ന് പറഞ്ഞു […]

മോഹൻലാൽ ബിജെപിയിലേക്കോ….! സൂപ്പർതാരത്തെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാൻ ചരടുവലിച്ച് നേതാക്കൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമ സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സൂപ്പർതാരം മോഹൻലാലിനെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാൻ നീക്കവുമായി പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കൾ. എന്നാൽ ബി ജെ പി നേതൃത്വത്തിന് പിടികൊടുക്കാൻ മോഹൻലാൽ ഇതുവരെ തയ്യാറായിട്ടില്ല. നേരത്തെയും മോഹൻലാലിനെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുളള നീക്കം ബി ജെ പി നടത്തിയിരുന്നു. എന്നാൽ, രാഷ്ട്രീയത്തിൽ ഇറങ്ങാൻ താത്പര്യമില്ലെന്നായിരുന്നു അന്ന് മോഹൻലാൽ അറിയിച്ചിരുന്നു. അന്ന് അവസാനിച്ച ചർച്ചകൾക്കാണ് ഇന്നും വീണ്ടും ആരംഭിച്ചിരിക്കുന്നത്. സുരേഷ് ഗോപിയെ ദേശീയ നേതൃത്വമാണ് പാർട്ടിയിലെത്തിച്ചത്. അതുപോലെ കേന്ദ്രനേതാക്കൾ വഴി മോഹൻലാലിനെ പാർട്ടിയിലെത്തിക്കാൻ കഴിയുമോയെന്നാണ് […]