പയ്യന്റെ അസ്ഥികൂടം തിരയാന്‍ പറമ്പും പൊലീസ് സ്റ്റേഷനും കുഴിക്കണ്ട; ഗ്രൗണ്ട് പെനട്രേറ്റിങ്ങ് റഡാര്‍ മതി; ജിയോ- ക്രിമിനോളജിയും ദൃശ്യം 2ഉം; വൈറലായി ഷോബി ശങ്കറിന്റെ കുറിപ്പ്

പയ്യന്റെ അസ്ഥികൂടം തിരയാന്‍ പറമ്പും പൊലീസ് സ്റ്റേഷനും കുഴിക്കണ്ട; ഗ്രൗണ്ട് പെനട്രേറ്റിങ്ങ് റഡാര്‍ മതി; ജിയോ- ക്രിമിനോളജിയും ദൃശ്യം 2ഉം; വൈറലായി ഷോബി ശങ്കറിന്റെ കുറിപ്പ്

സ്വന്തം ലേഖകന്‍

കോട്ടയം: ദൃശ്യം 2ന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. വിന്റേജ് മോഹന്‍ ലാലിനെ കണ്ടതും ജീത്തുവിന്റെ ക്രിമിനല്‍ ബുദ്ധിയും കോട്ടണ്‍ സാരി ഭംഗിയായി ഉടുത്ത് തേങ്ങ പൊതിച്ച മീനയും ഒക്കെത്തന്നെയാണ് ഭൂരിഭാഗത്തിലും വിഷയം. എന്നാല്‍ ജിയോ- ക്രിമിനോളജിയുമായി ബന്ധപ്പെട്ട കുറേ ഫാക്ട്‌സ് ദൃശ്യം 2മായി ബന്ധപ്പെടുത്തി പങ്ക് വച്ചിരിക്കുകയാണ് ഷോബി ശങ്കര്‍.

ഷോബിയുടെ ഫോസ്ബുക്ക് കുറിപ്പ് വായിക്കാം;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യം 2 (ഗ്രൗണ്ട് പെനട്രേറ്റിങ്ങ് റഡാര്‍)

ജോസേ ഞങ്ങള്‍ നീ പറഞ്ഞ സ്ഥലം കുഴിക്കും അപ്പോള്‍ ആ പയ്യന്റെ അസ്ഥികൂടം കിട്ടണം കിട്ടും അല്ലേടാ ?

സാറെ ഞാന്‍ അങ്ങേര് അവിടെ ഒന്നും കുഴിച്ചിടുന്നത് കണ്ടില്ല ആളെ കണ്ടു അത്രേയുള്ളു … പിന്നെ ആ അസ്ഥികൂടം അവിടുണ്ടോന്നറിയാന്‍ നിങ്ങളെന്തിനാ ആ പോലീസ്സ്റ്റേഷന്‍ മാന്തുന്നത് അവിടെ കുഴിക്കാതെ അത് കണ്ടുപിടിക്കാന്‍ കഴിയില്ലേ ?

അതൊക്കെ ഞങ്ങള്‍ നോക്കിക്കൊള്ളാം… കുഴിക്കാതെ സാധനം കിട്ടുന്ന വിദ്യയൊക്കെ നിന്നോട് ആരാടാ പറഞ്ഞത് ?

സാറെ അത് നാട്ടിലുള്ള ഒരു പയ്യനാ നമ്മുടെ പത്തുമലയില്‍ ഉരുള്‍പൊട്ടിയപ്പോള്‍ ഇങ്ങനെ എന്തൊക്കെയോ ഉപയോഗിച്ചു മണ്ണിനടിയില്‍ കാണാതായവരെ തിരഞ്ഞ കാര്യം പുള്ളി പറഞ്ഞു.

ഓഹോ അവനാരാ .. കയ്യോടെ പൊക്കിയേക്കാം

നിങ്ങളാണ് ജോസ് പറഞ്ഞ കക്ഷി എന്താണ് പണി ?

ജിയോളജിയാണ് പഠിച്ചത് ഇപ്പോള്‍ റിസര്‍ച്ച് ചെയ്യുവാ..ജോസേട്ടന്‍ ഒരു കഥ പറഞ്ഞപ്പോള്‍ ഞാന്‍ ഒരു അഭിപ്രായം പറഞ്ഞതാ ..അതായത് ഈ കുഴിച്ചിട്ട വസ്തുക്കള്‍ കുഴിമാന്താതെ കണ്ടെത്തുന്നതിനുള്ള പരുപാടി.

അതാണോ നിന്റെ റിസേര്‍ച് ?

അതല്ല ..ഞാന്‍ പറയുന്നത് ജിയോ-ക്രിമിനോളജിയാണ് ……. നാട്ടിലെ ക്രൈമുകള്‍ക്കെല്ലാം ഒരു ജോഗ്രഫിക്കല്‍ കഥയും ബന്ധവുമൊക്കെ പറയാനുണ്ടാകുമല്ലോ അതാണ് എന്റെ വിഷയം….ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന് പറയുന്ന ഒരു സംവിധാനമുണ്ട്. അത്തരം സോഫ്ട്‌വെയറുകള്‍ ഉപയോഗിച്ച നമ്മുടെ കൈയിലുള്ള വിവിധതരം വിവരങ്ങള്‍ സ്‌പേഷ്യല്‍ ഡാറ്റ ആക്കി മാറ്റാം എന്ന് വെച്ചാല്‍ രേഖകള്‍ അവയുടെ കൃത്യമായ സ്ഥലവും സ്ഥാനവും അടിസ്ഥാനമാക്കി രേഖപ്പെടുത്തുക. ഒരു ഷീറ്റില്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന വിവരങ്ങളെക്കാള്‍ വലിയ അളവില്‍ കാര്യങ്ങള്‍ സംവദിക്കുവാനും വിവിധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുവാനും അത്തരം വിവര ശേഖരണം കൊണ്ട് സാധിക്കും.

മനസ്സിലായില്ലടോ ……

ഉദാഹരണത്തിന് നമ്മുടെ നാട്ടിലെ പ്രളയത്തിന്റെ വിവരങ്ങള്‍. അതായത് പ്രളയം കൊണ്ടുണ്ടായ നാശങ്ങള്‍ ,വെള്ളം കയറിയ പ്രദേശങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, അവിടെ എത്തിയ മനുഷ്യര്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ നമ്മള്‍ക്ക് ഡാറ്റ ആയിട്ട് എഴുതി സൂക്ഷിക്കാന്‍ കഴിയും പക്ഷെ ഈ വിവരങ്ങള്‍ എല്ലാം തമ്മിലുള്ള ബന്ധം നമ്മള്‍ എങ്ങനെ എഴുതിവെയ്ക്കും അല്ലെങ്കില്‍ അവ ആരോടെങ്കിലും പറഞ്ഞുകൊടുക്കുന്നതിന് പരിമിതികള്‍ ഉണ്ടല്ലോ. എന്ന് വെച്ചാല്‍ വെള്ളം കയറിയ സ്ഥലത്തുനിന്നും ക്യാമ്പുകളിലേക്കുള്ള ദൂരം, അവിടെ ചെന്നെത്താനുള്ള മാര്‍ഗ്ഗങ്ങള്‍, അടുത്തുള്ള ആശുപത്രികള്‍ അങ്ങനെ സ്ഥല സ്ഥാനം കൊണ്ട് ബന്ധപ്പെട്ടുകിടക്കുന്ന നിരവധി വസ്തുക്കളുണ്ട് അവയെ എല്ലാവര്ക്കും പെട്ടന്ന് മനസ്സിലാക്കാന്‍ എഴുതിയുണ്ടാക്കുന്ന രേഖകള്‍ക്ക് പരിമിതികളുണ്ട് പക്ഷെ അവയെ ഒരു മാപ്പില്‍ രേഖപ്പെടുത്തിയാല്‍ വളരെ എളുപ്പം. അത് സാധാരണ മനുഷ്യര്‍ക്കുപോലും മനസ്സിലാക്കാനും കഴിയും അതുമാത്രമല്ല അത്തരം മാപ്പുകള്‍ ഭാവിയില്‍ ദുരന്തങ്ങളെ നേരിടാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ഉപയോഗിക്കാം. അതുപോലെതന്നെ എല്ലാത്തരം കുറ്റ കൃത്യങ്ങളും ഇങ്ങനെ സ്ഥലവും സ്ഥാനവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് അത്തരം ഡാറ്റ കണ്ടെത്തി ശാസ്ത്രീയമായി വിശകലനം ചെയ്താല്‍ കുറ്റവാളിയെ കണ്ടെത്താന്‍ കൂടുതല്‍ എളുപ്പമാവുമല്ലോ.

അത് ശരിയാണ് ഒരു ക്രൈം നടന്ന സ്ഥലം പ്രാധാന്യമുള്ളതാണ്.

അതെ സര്‍ അതാണ് പറഞ്ഞുവരുന്നത് ക്രൈം നടന്ന സ്ഥലം മാത്രമല്ല ആ പ്രദേശത്തിന്റെ ജോഗ്രഫിഅറിയാന്‍ കഴിഞ്ഞാല്‍ തെളിവും അല്ലെങ്കില്‍ തെളിവ് നശിപ്പിക്കാനുള്ള സാധ്യതയും അതിനു പറ്റിയ സ്ഥലവും ദൂരവും സമയവും എല്ലാം കിട്ടും പിന്നെ കാര്യം എത്ര എളുപ്പമായി അല്ലെ .

പറഞ്ഞത്രയും എളുപ്പമൊന്നുമല്ല.. പിന്നെ കുഴിച്ചിട്ട ബോഡി കണ്ടെത്തുന്നതില്‍ ഈ പരുപാടി നടക്കുമോ ??

അതിന് ഇത് പറ്റില്ല. മണ്ണിനടിയില്‍ കിടക്കുന്ന വസ്തുക്കളെ കണ്ടെത്തുന്നതിനുള്ള ഉപകരണമുണ്ട് . ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ എന്നാണ് ആ സാധനത്തിന്റെ പേര് …എന്താ സര്‍ ഏതെങ്കിലും ബോഡി കണ്ടുപിടിക്കാനാണോ ? അതിനു വിദേശ രാജ്യങ്ങളിലൊക്കെ കഡാവര്‍ നായകളെ ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ട് അല്ലാതെയും ധാരാളം ജിയോഫിസിക്കല്‍ കെമിക്കല്‍ മാര്‍ഗങ്ങളുണ്ട് റെസിസ്റ്റിവിറ്റി സര്‍വേയും ഡ്രോണ്‍ മാപ്പിങ്ങും അങ്ങനെ അങ്ങനെ പിന്നെ ഏതു സംവിധാനം ഉപയോഗിക്കണം എന്ത് മണ്ണിനടിയില്‍ കിടക്കുന്നതിന്റെ പഴക്കവും ആഴവുമൊക്കെ അനുസരിച്ചു തീരുമാനിക്കണം.

അഞ്ചാറ് വര്‍ഷം പഴക്കമുള്ള സാധനം കണ്ടെത്താന്‍ കഴിയുമോ ?

പിന്നെ എന്താ സംശയം പത്തും അറുപതും വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികള്‍ വരെ തപ്പിയെടുക്കുന്നുണ്ടല്ലോ. നമ്മുടെ പുരാവസ്തു വകുപ്പുകാര്‍ മണ്ണിനടിയിലെ പുരാതന വസ്തുക്കള്‍ കണ്ടെത്താന്‍ ഇത്തരം ടെക്‌നോളജി ഉപയോഗിക്കുന്നുണ്ട്. നമ്മുടെ സ്‌കാനിംഗ് പോലെ ഫോട്ടോ ഒന്നും കിട്ടില്ല പക്ഷെ മണ്ണിന്റെ ഘടനയുടെ വെത്യാസം അറിയാം പിന്നെ അത് എത്ര താഴ്ചയിലാണെന്നും അറിയാം അങ്ങനുള്ള സ്ഥലം നോക്കി കുഴിച്ചാല്‍ മതിയല്ലോ.

നേരിട്ട് കുഴിക്കാന്‍ പറ്റാത്ത സ്ഥലം ആണെങ്കിലോ ?

ആണെങ്കില്‍ അവിടെ ചെറിയ കോര്‍ ഡ്രില്‍ ചെയ്യണം അപ്പോള്‍ സാമ്പിള്‍ കിട്ടുമല്ലോ അത് എന്തെങ്കിലും ഫോറെന്‍സിക് , ഡിഎന്‍എ ടെസ്റ്റ് നടത്തി നോക്കണം.

ഇനി ഞാന്‍ കാര്യം പറയാം പ്രതിയെ നമ്മള്‍ പിടിച്ചിട്ടില്ല ബോഡി തിരിച്ചറിഞ്ഞാല്‍ മാത്രമേ അത് നടക്കൂ ഇതിപ്പോ ആ ജോസ് പറഞ്ഞത് വെച്ചുള്ള ഒരന്വേഷണം അത്രേയുള്ളു.

അപ്പൊ കോറിങ് നടത്തണം സര്‍, സംഭവം കിട്ടിയാല്‍ ഡിഎന്‍എ ടെസ്റ്റ് …..ആളെത്തിരിച്ചറിഞ്ഞിട്ട് പ്രതിയെ കസ്റ്റഡിയില്‍ എടുക്കണം . നമ്മുടെ റഡാര് സര്‍വേയും കോറിങ്ങും എല്ലാം നടത്തുന്നതിന്റെ വീഡിയോ എടുത്തു വെച്ചാല്‍ പോരെ. എന്നിട്ട് പ്രതിയെയും കൂട്ടി പോയി ബോഡി കുഴിച്ചെടുത്താല്‍ മതിയല്ലോ.

എന്തായാലും ഈ പറഞ്ഞ ജിപിആര്‍ ഒപ്പിക്കാന്‍ നോക്കട്ടെ.

ജിപിആര്‍ മാത്രം പോരാ സര്‍ ഇവിടുത്തെ ക്രൈമുകളുടെ വിവരങ്ങള്‍ തന്നാല്‍ ഞാന്‍ അതൊക്കെ നമ്മള്‍ ആദ്യം സംസാരിച്ച ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ ഡാറ്റയാക്കി മാറ്റാം . അപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഈസി ആകും.

നമ്മള്‍ക്ക് ആലോചിക്കാം ഇപ്പറഞ്ഞ സര്‍വേയുടെ സമയത്തു താങ്കളും എത്തിയാല്‍ നന്നായിരുന്നു

തീര്‍ച്ചയായും സര്‍ …..

ഷോബി ശങ്കര്‍