മലയാള സിനിമാ മേഖലയിൽ ആദായനികുതി വകുപ്പ് റെയ്ഡ് ; കണ്ടെത്തിയത് 225 കോടി രൂപയുടെ കളളപ്പണ ഇടപാട്  ; നികുതിയിനത്തിൽ ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപ മറച്ചുപിടിച്ചു ;  തമിഴ്സിനിമാ നിർമാതാക്കളും ബിനാമി ഇടപാടിലുടെ മലയാള സിനിമയിൽ പണം മുടക്കുന്നുണ്ടെന്ന് സൂചന; നടൻ മോഹൻലാലിന്‍റെ മൊഴിയെടുത്തു

മലയാള സിനിമാ മേഖലയിൽ ആദായനികുതി വകുപ്പ് റെയ്ഡ് ; കണ്ടെത്തിയത് 225 കോടി രൂപയുടെ കളളപ്പണ ഇടപാട് ; നികുതിയിനത്തിൽ ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപ മറച്ചുപിടിച്ചു ; തമിഴ്സിനിമാ നിർമാതാക്കളും ബിനാമി ഇടപാടിലുടെ മലയാള സിനിമയിൽ പണം മുടക്കുന്നുണ്ടെന്ന് സൂചന; നടൻ മോഹൻലാലിന്‍റെ മൊഴിയെടുത്തു

സ്വന്തം ലേഖകൻ

കൊച്ചി: മലയാള സിനിമാ നി‍ർമാണ മേഖലയിൽ കോടികളുടെ കള്ളപ്പണം ഇടപാട്. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ
225 കോടി രൂപയുടെ കളളപ്പണം കണ്ടെത്തി. വ്യാപക നികുതി വെട്ടിപ്പും നടത്തിയിട്ടുണ്ട്. നികുതിയിനത്തിൽ ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് മറച്ചുപിടിച്ചത്.

ഇത് സംബന്ധിച്ച് നടൻ മോഹൻലാലിന്‍റെ മൊഴി ഇന്നലെയാണ് ആദായനികുതി വകുപ്പ് രേഖപ്പെടുത്തിയത്.മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്‌ളാറ്റിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില താരങ്ങളും നിർമാതാക്കളും ദുബായ് , ഖത്ത‍ർ കേന്ദീകരിച്ചാണ് വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവർ നിർമിക്കുന്ന സിനിമകളുടെ ഓവർസീസ് വിതരണാവകാശത്തിന്‍റെ മറവിലായിരുന്നു വിദേശത്തെ കളളപ്പണ ഇടപാടെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവരിൽ ചിലരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നത് ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം തുടരുകയാണ്.

മാസങ്ങള്‍ക്ക് മുമ്പ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മലയാള ചലച്ചിത്ര നിര്‍മാതാക്കളുടെ വീടുകളിലും അവരുടെ വസ്തുക്കളിലും റെയ്ഡ് നടത്തിയിരുന്നു. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് , ലിസ്റ്റിൻ സ്റ്റീഫൻ, ആന്‍റോ ജോസഫ്, ആന്‍റണി പെരുമ്പാവൂർ തുടങ്ങി മലയാള സിനിമാ മേഖലയിൽ നി‍ർമാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നി‍ർമാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുമായിരുന്നു പരിശോധന.

സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുൻപ് തന്നെ കളക്ഷൻ അൻപതും എഴുപതും കോടി കഴിഞ്ഞെന്ന് ചില നി‍ർമാതാക്കൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത് മുൻനി‍ർത്തിയായിരുന്നു റെയ്ഡ്. ചില തമിഴ്സിനിമാ നിർമാതാക്കളും ബിനാമി ഇടപാടിലുടെ മലയാള സിനിമയിൽ പണം മുടക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.