മോഹൻലാലിന് സ്ത്രീകളോട് ഒരു വീക്ക്‌നെസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടോ?; വിമര്‍ശനങ്ങള്‍ ശക്തമായതോടെ  മോഹന്‍ലാലിനെ കുറിച്ച് അശ്ലീല കമന്റിട്ട യുവാവിന് നല്‍കിയ മറുപടി പോസ്റ്റ്‌ പിൻവലിച്ച് തടിയൂരി സീനത്ത്

മോഹൻലാലിന് സ്ത്രീകളോട് ഒരു വീക്ക്‌നെസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടോ?; വിമര്‍ശനങ്ങള്‍ ശക്തമായതോടെ മോഹന്‍ലാലിനെ കുറിച്ച് അശ്ലീല കമന്റിട്ട യുവാവിന് നല്‍കിയ മറുപടി പോസ്റ്റ്‌ പിൻവലിച്ച് തടിയൂരി സീനത്ത്

സ്വന്തം ലേഖകൻ

കൊച്ചി: മലയാള സിനിമയില്‍ സ്വഭാവ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് സീനത്ത്. അഭിനേത്രിയായും ഡബ്ബിംഗ് ആര്‍ടിസ്റ്റായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ സീനത്ത് മോഹന്‍ലിന്റെ പിറന്നാള്‍ ദിനത്തില്‍ ഇട്ട പോസ്റ്റിനിടയില്‍ കമന്റിട്ട യുവാവിന് നല്ല ചുട്ട മറുപടി നല്‍കിയിരുന്നു. വിമര്‍ശനങ്ങള്‍ ശക്തമായതോടെ പോസ്റ്റ് സീനത്ത് പോസ്റ്റ് പിന്‍വലിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മലയാളത്തിന്റെ താരചക്രവര്‍ത്തി മോഹന്‍ലാലിന്റെ പിറന്നാളിന് ആശംസ അറിയിച്ചുകൊണ്ട് സീനത്ത് പങ്കുവെച് കുറിപ്പ് ആരാധകരൊക്കെ ഏറ്റെടുത്തിരുന്നു. ആശംസ അറിയിച്ചുകൊണ്ട് സീനത്ത് കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘മോഹന്‍ലാല്‍, ജന്മദിനാശംസകള്‍ ലാല്‍ജി, മോഹന്‍ലാല്‍ എന്ന വ്യക്തി അഥവാ മോഹന്‍ലാല്‍
എന്ന നടന്‍ എത്ര ഉയരങ്ങളില്‍ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്‌നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹന്‍ലാല്‍ മുന്‍പന്തിയില്‍ തന്നെയാണ്. ഏതു ആള്‍ക്കൂട്ടത്തില്‍ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ് ഉള്ളതുപോലെ തോന്നാറുണ്ട്, ഉള്ളതുപോലെ എന്നല്ല ഉണ്ട്. എന്നും എപ്പോഴും അതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാന്‍ ആഗ്രഹിക്കുന്നു. അതിനായി മനസറിഞ്ഞു പ്രാര്‍ത്ഥിക്കുന്നു. ഒരായിരം ജന്മദിനാശംസകള്‍ ലാല്‍ജി’

സീനത്തിന്റെ ഈ കുറിപ്പിന് താഴെ കുറിച്ച മോശം കമന്റുകള്‍ക്ക് സീനത്ത് മറുപടി നല്‍കുകയും ചെയ്തിരുന്നു. അതിലൊരു കമന്റും റിപ്ലേയുമാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. സ്ത്രീകളോട് ഒരു വീക്ക്‌നെസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടോ എന്ന ഒരാളുടെ കമന്റിന് സീനത്ത് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, ‘സ്ത്രീ എന്നും ഒരു വീക്ക്‌നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് തന്നെ.’. സീനത്തിന്റെ ഈ മറുപടി തീര്‍ത്തും സ്ത്രീകളെയും പുരുഷന്മാരെയും അടച്ചാക്ഷേപിക്കുന്നതാണ് എന്ന വിമര്‍ശനമാണ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിക്കുന്നത്.

സീനത്തിന്റെ മറുപടിയ്ക്ക് റിപ്ലേയുമായി നിരവധി പേരും രംഗത്തെത്തിട്ടുണ്ട്. ‘പുരുഷന് സ്ത്രീ വിക്നെസ് കൊണ്ടല്ല ചേച്ചി നമ്മള്‍ ജനിച്ചത് അത് ആത്മ സമര്‍പ്പണത്തിന്റ ഭാഗമാണ്’ എന്ന ഒരു ആരാധകന്റെ മറുപടിയ്ക്ക് ഏറെ ലൈക്കുകളാണ് നേടുന്നത്. വിമര്‍ശനങ്ങള്‍ ശക്തമായതോടെ സീനത്ത് ഈ മറുപടി ഡിലീറ്റ് ആക്കിയിട്ടുമുണ്ട്.

Tags :