ഇ.ശ്രീധരൻ ധീരനായ രാഷ്ട്ര ശിൽപി ; അദ്ദേഹത്തിന്റെ സേവനം നമ്മുക്ക് ഇനിയും ആവശ്യമുണ്ട് : മെട്രോമാന് വിജയാശംസകൾ നേർന്ന് മോഹൻലാൽ

ഇ.ശ്രീധരൻ ധീരനായ രാഷ്ട്ര ശിൽപി ; അദ്ദേഹത്തിന്റെ സേവനം നമ്മുക്ക് ഇനിയും ആവശ്യമുണ്ട് : മെട്രോമാന് വിജയാശംസകൾ നേർന്ന് മോഹൻലാൽ

സ്വന്തം ലേഖകൻ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽബി.ജെ.പി സ്ഥാനാർഥിയായ ഇ. ശ്രീധരന് വിജയാശംസ നേർന്ന് സിനിമ നടൻ മോഹൻ ലാൽ രംഗത്ത്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപിയാണ് ശ്രീധരനെന്നും അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്ന് മെട്രോമാന് വിജയാശംസകൾ നേർന്ന് മോഹൻലാൽ പറഞ്ഞു.

വീഡിയോയിലൂടെയാണ് ഇ.ശ്രീധരന് ആശംസകൾ ആർപ്പിച്ച് മോഹൻലാൽ രംഗത്ത് എത്തിയത്. സംസ്ഥാനം ഉറ്റുനോക്കുന്ന പാലക്കാട് മണ്ഡലത്തിൽ വോട്ടുപിടിക്കാൻ ബി.ജെ.പി കേന്ദ്രങ്ങൾ ഈ വീഡിയോ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ  നടനും പത്തനാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ കെ.ബി. ഗണേഷ് കുമാറിനും ചവറയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷിബു ബേബി ജോണിനും വേണ്ടി വീഡിയോ പുറത്തിറക്കിയിരുന്നു.


ഇ. ശ്രീധരനുവേണ്ടിയുള്ള മോഹൻലാലിന്റെ വീഡിയോ ദൃശ്യത്തിലെ വാക്കുകളുടെ പൂർണരൂപം:

‘ഓരോ ഭാരതീയരും അഭിമാനിക്കാൻ ഇവിടെ നമുക്ക് ഒരു വ്യക്തിത്വമുണ്ട്, ഇ. ശ്രീധരൻ സർ. കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസങ്ങൾ കൊണ്ട് പുനർനിർമ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കിയ ധീഷണശാലി.

ഡൽഹിയും കൊച്ചിയും അടക്കമുള്ള ഇന്ത്യയുടെ പ്രധാന നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപി. ഏൽപ്പിച്ച ജോലി സമയത്തിനു മുൻപേ പൂർത്തിയാക്കി ബാക്ക വന്ന തുക സർക്കാരിനെ തിരികെ ഏൽപ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം. ഭാരതം പത്മവിഭൂഷൺ നൽകി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാൻ ശ്രീ. ഇ. ശ്രീധരൻ സർ.

വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാൻ അദ്ദേഹത്തിന്റെ സേവനങ്ങൾ ഇനിയും നമുക്ക് ആവശ്യമുണ്ട്. ശ്രീധരൻ സാറിന് എന്റെ എല്ലാവിധ വിജയ ആശംസകളും’