ഇതുവരെ ലാലേട്ടനും മമ്മൂക്കയും മാത്രമായിരുന്നു; ഇനി മുതൽ ഇക്കയും ഏട്ടനും മാത്രമല്ല, ഞങ്ങൾക്ക് ഒരു ചേച്ചി കൂടിയുണ്ട് : വെളിപ്പെടുത്തലുമായി ചതുരമുഖം നിർമ്മാതാവ് ജിസ് ടോംസ്

സ്വന്തം ലേഖകൻ കൊച്ചി : ഇതുവരെ ലാലേട്ടനും മമ്മൂക്കയും മാത്രമായിരുന്നു. ഇനി മുതൽ ഞങ്ങൾക്ക് ഒരു ചേച്ചിയുമുണ്ട്. വെളിപ്പെടുത്തലുമായി ചതുർമുഖം നിർമ്മാതാവ് ജിസ് ടോംസ്. മഞ്ജു വാര്യരെ കുറിച്ചുള്ള ജിസ് ടോംസിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മഞ്ജുവാര്യരും സണ്ണി വെയ്‌നും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ചതുർമുഖം. ചതുർമുഖം സെറ്റിൽ ജിസ് ടോംസിന്റെ പിറന്നാൾ ആഘോഷങ്ങൾക്കിടെയാണ് ജിസ് ടോംസ് ഇപ്രകാരം പറഞ്ഞത്. പിറന്നാൾ ആഘോഷത്തിൽ മഞ്ജുവും കൂടിയിരുന്നു. മഞ്ജുവിനെ കുറിച്ചുള്ള ജിസ് ടോംസിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന […]

ലാലേട്ടൻ ആരാധകർക്ക് സന്തോഷിക്കാം ; ഏറെ കാത്തിരുന്ന ബിഗ് ബ്രദറിന്റെ റിലീസ് ജനുവരി പതിനാറിന്

സ്വന്തം ലേഖകൻ കൊച്ചി : ലാലേട്ടൻ ആരാധകർക്ക് സന്തോഷിക്കാം. എറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രം ബിഗ്ബ്രദർ ജനുവരി 16ന് റിലീസ് ചെയ്യും. പതിവ് ലാലേട്ടൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു കോമഡി എന്റർടൈന്മെന്റ് മൂവി ആയിരിക്കില്ല ഈ സിദ്ദിഖ് ചിത്രം. സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് പുതുമുഖമായ മിർണ മേനോൻ ആണ്. ആക്ഷനും ത്രില്ലും കോമഡിയും എല്ലാം ചേർന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയാവും ബിഗ് […]

ഒടുവിൽ മോഹൻലാൽ ഇടപെട്ടു ; പാതിവഴിയിൽ മുടങ്ങിയ സിനിമകൾ പൂർത്തിയാക്കാൻ ഷെയ്‌ന് നിർദ്ദേശം

സ്വന്തം ലേഖകൻ കൊച്ചി: ഒടുവിൽ ഷെയ്ൻ വിഷയത്തിൽ മോഹൻലാൽ ഇടപെട്ടു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാനും ചിത്രീകരണം പാതിവഴിയിൽ മുടങ്ങിയ വെയിൽ, കുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കാനും താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഷെയ്‌ന് നിർദേശം നൽകി. നിർദേശം അംഗീകരിച്ച ഷെയ്ൻ നിഗം ഇത് സംബന്ധിച്ച രേഖാമുലമുള്ള ഉറപ്പ് അമ്മ സംഘടനയ്ക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ആദ്യം എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തതിനു ശേഷം യോഗത്തിലേക്ക് ഷെയ്‌നെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് […]

ആക്ഷൻ രംഗങ്ങളിൽ തിളങ്ങി ലാലേട്ടൻ ; പഞ്ച് ഡയലോഗുകളുമായി മോഹൻലാൽ നായകനാകുന്ന ബിഗ് ബ്രദറിന്റെ ട്രെയിലർ പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി: ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായി മോഹൻലാൽ നായകനാകുന്ന ബിഗ് ബ്രദറിന്റെ ട്രെയിലർ പുറത്ത്. മോഹൻലാലിന്റേതായി റിലീസിങ്ങിനൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ബിഗ് ബ്രദർ. സിദ്ധിഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമ ജനുവരിയിലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ആരാധകർ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലർ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയിരുന്നു. ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായി മോഹൻലാൽ തന്നെയാണ് ട്രെയിലറിൽ തിളങ്ങിനിൽക്കുന്നത്. നാർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന ഡയലോഗുമായി ലാലേട്ടൻ ഇത്തവണയും എത്തുന്നുണ്ട്. സിദ്ധിഖ് രചനയും സംവിധാനവും നിർവ്വഹിച്ച […]

കാത്തിരിപ്പിന് വിരാമം ; മോഹൻലാൽ നായകനാകുന്ന ബിഗ് ബ്രദറിന്റെ പുതിയ സ്റ്റിൽ പുറത്ത്

  സ്വന്തം ലേഖകൻ കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് മോഹൻലാൽ നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു . വിയറ്റ്‌നാം കോളനി, ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ – സിദ്ദിഖ് കൂട്ടക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദർ. ബിഗ് ബ്രദറിലെ നായികാ വേഷത്തിൽ എത്തുന്നത് പുതുമുഖമായ മിർണ മേനോൻ ആണ്. അർബാസ് ഖാൻ, അനൂപ് മേനോൻ, ഹണി റോസ്, സത്‌ന ടൈറ്റസ്, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, സർജാനൊ ഖാലിദ്, ഇർഷാദ് […]

ലാലേട്ടേൻ ആരാധകർ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി വർഷങ്ങൾ കാത്തിരിക്കണം ; വെളിപ്പെടുത്തലുമായി മുരളി ഗോപി

  സ്വന്തം ലേഖിക കോട്ടയം : ലാലേട്ടൻ ആരാധകർ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി രണ്ട് വർഷങ്ങൾ കൂടി കാത്തിരിക്കണം. വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് മുരളി ഗോപി രംഗത്ത്. ലൂസിഫർ രണ്ടാം ഭാഗത്തിന് മുൻപ് ഞാൻ വേറൊരു പ്രോജക്ട് ചെയ്യുന്നുണ്ട്. ലാലേട്ടനും വേറൊരു പ്രോജക്ടുണ്ട്. ഇത് രണ്ടും കഴിഞ്ഞ് 2021 ന്റെ അവസാനത്തോടെയായിരിക്കും ലൂസിഫർ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുകയെന്ന് മുരളി ഗോപി പറഞ്ഞു. ഈ വർഷം വെള്ളിത്തിരയിലെത്തിയ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിയുടെ […]

ആനക്കൊമ്പ് കേസ് : മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി

  സ്വന്തം ലേഖിക പെരുമ്പാവൂർ: ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻലാൽ അടക്കം നാല് പേർക്കെതിരെ സമൻസ് അയക്കാൻ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഡിസംബർ ആറിന് നേരിട്ടു ഹാജരാകണമെന്നാണ് നിർദേശം. തൃശൂർ ഒല്ലൂർ സ്വദേശി പി.എൻ. കൃഷ്ണകുമാർ, തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ. കൃഷ്ണകുമാർ, ചെന്നൈ പെനിൻസുല ഹൈറോഡിൽ താമസിക്കുന്ന നളിനി രാധാകൃഷ്ണൻ എന്നിവർക്കാണ് മോഹൻലാലിനെ കൂടാതെ ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. 1972 ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച്, ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കൂടാതെ ആനക്കൊമ്പുകൾ കൈവശം […]

ആനക്കൊമ്പ് കേസ് ; പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് മോഹൻലാൽ ഹൈക്കോടതിയിൽ

  സ്വന്തം ലേഖിക കൊച്ചി : ആനക്കൊമ്പ്് കേസിൽ വനം വകുപ്പിനെതിരെ ഹൈക്കോടതിയിൽ നടൻ മോഹൻലാലിന്റെ സത്യവാങ്മൂലം. ആനക്കൊമ്ബ് കൈവശം സൂക്ഷിക്കുവാൻ അനുമതിയുണ്ട്. ലൈസൻസിന് മുൻകാല പ്രാബല്യമുള്ളതിനാൽ ആനകൊമ്പ് സൂക്ഷിക്കുന്നതിൽ നിയമ തടസമില്ല. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരേ നൽകിയ കുറ്റപത്രം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഈ ഒരു സംഭവത്തിലൂടെ പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്നും മോഹൻലാൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ആനക്കൊമ്പ് കേസിൽ കഴിഞ്ഞമാസമാണ് മോഹൻലാൽ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി വനം വകുപ്പ് പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ആനക്കൊമ്പ് കൈവശം […]

ആനക്കൊമ്പ് കേസ്; മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പിന്റെ കുറ്റപത്രം

സ്വന്തം ലേഖിക കൊച്ചി: ആനക്കൊമ്പുകേസിൽ നടൻ മോഹൻലാലിനെ പ്രതിയാക്കി വനം വകുപ്പ് ഏഴുവർഷങ്ങൾക്കു ശേഷം കുറ്റപത്രം സമർപ്പിച്ചു. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് വനം വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചത്. മോഹൻലാലടക്കം നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. മോഹൻലാലിന് ആനക്കൊമ്പ് നൽകിയവരാണ് മറ്റ് പ്രതികൾ. ആനക്കൊമ്പ് കൈവശം വെച്ചതും കൈമാറ്റം ചെയ്തതും നിയമവിരുദ്ധമായെന്ന് റിപ്പോർട്ടിൽ പറയുന്നു. 2012 ജൂണിലാണ് മോഹൻലാലിൻറെ തേവരയിലുള്ള വീട്ടിൽ നിന്ന് നാല് ആനക്കൊമ്ബുകളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ആനക്കൊമ്ബ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹൻലാൽ […]

ലാലിന്റെ നടന വിസ്മയം കണ്ട് നിന്നു : രജ്ഞിത്ത്

സ്വന്തം ലേഖിക മോഹൻലാൽ- രജ്ഞിത്ത് കൂട്ടുകെട്ടിനെ കുറിച്ചോർക്കുമ്പോൾ മലയാളികളുടെ മനസിൽ ആദ്യം ഓർമ്മ വരുന്ന ചിത്രം ദേവാസുരമാണ്. ഐ.വി ശശിയുടെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ ചിത്രം മോഹൻലാൽ എന്ന നടന്റെയും രജ്ഞിത്ത് എന്ന തിരക്കഥാകൃത്തിന്റെയും കരിയറിലെ തന്നെ ഏറ്റവും മികച്ച സൃഷ്ടികളാണ്. 26 വർഷങ്ങൾ പിന്നിട്ടിട്ടും മംഗലശ്ശേരി നീലകണ്ഠനും കഥാപാത്രങ്ങളും മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. എന്നാൽ ദേവാസുരവുമായി ബന്ധപ്പെട്ട് തന്റെ മനസിൽ മറക്കാൻ പറ്റാത്ത ഒരു രംഗമുണ്ടെന്ന് പറയുകയാണ് രജ്ഞിത്ത്. ചിത്രത്തിലെ ഷൂട്ടിംഗിനിടയിൽ മോഹൻലാൽ എന്ന നടന്റെ അഭിനയത്തിലെ […]