‘മോദി വിഷപ്പാമ്പ്..! തൊട്ടാൽ മരണം ഉറപ്പ്’..! മല്ലികാർജ്ജുൻ ഖർഗെക്കെതിരെ പരാതിയുമായി ബിജെപി..! പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നും ആവശ്യം

സ്വന്തം ലേഖകൻ ദില്ലി : മല്ലികാർജ്ജുൻ ഖർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിഷപ്പാമ്പ് പരാമർശത്തിലാണ് ബിജെപിയുടെ നീക്കം. പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. മോദിയെപ്പോലെയുള്ള ഒരു മനുഷ്യൻ തരുന്നത് വിഷമല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ രുചിച്ചു നോക്കിയാൽ മരിച്ചു പോകുമെന്നായിരുന്നു ഖർഗെയുടെ പരാമർശം. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു ഖർഗെയുടെ പരാമർശം. പിന്നാലെ ഖർഗെക്കെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തികരയ്ക്ക് പിടിച്ചിട്ട മീനിന്‍റെ അവസ്ഥയിലാണ് കോൺഗ്രസ് എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശത്തിന് കേന്ദ്രമന്ത്രി അനുരാഗ് […]

പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ പരസ്യത്തില്‍ മോദിക്കൊപ്പം പ്രത്യക്ഷപ്പെട്ടു; സംഭവത്തെപ്പറ്റി ഒരറിവും ഇല്ലെന്ന് തുറന്ന് പറഞ്ഞ് പരസ്യത്തിലെ വീട്ടമ്മ; ആറംഗ കുടുംബം കഴിയുന്നത് വാടക വീട്ടില്‍; കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങളില്‍ അറിവോ സമ്മതമോ കൂടാതെ പ്രത്യക്ഷപ്പെടേണ്ടി വരുന്ന ഉത്തരേന്ത്യന്‍ സ്ത്രീകളുടെ ഗതികേട്; ന്യൂസ് ലോണ്ടറിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; വീഡിയോ കാണാം

സ്വന്തം ലേഖകന്‍ കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പം പ്രധാനമന്ത്രിയുടെ ഭവനനിര്‍മ്മാണ പദ്ധതിയായ പ്രധാന്‍ മന്ത്രി ആവാസ് യോജന(പി.എം.എ.എസ്)യുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീ കഴിയുന്നത് ദരിദ്രമായ ചുറ്റുപാടിലെന്ന് കണ്ടെത്തി മാധ്യമങ്ങള്‍. ബംഗാളിലെ പത്രങ്ങളില്‍ വന്ന പരസ്യത്തില്‍ കണ്ട ലക്ഷ്മീ ദേവി എന്ന ബംഗാളിലെ ബൗബസാര്‍ മേഖലയിലെ താമസക്കാരിയായ സ്ത്രീ സ്വന്തമായി വീടില്ലാത്തതിനാല്‍ വാടക വീട്ടിലാണ് കഴിയുന്നത്. പരസ്യത്തില്‍ കാണുന്ന വീട്ടമ്മ താന്‍തന്നെയാണെന്നും എന്നാല്‍ പരസ്യത്തെകുറിച്ച് തനിക്ക് ഒരറിവുമില്ലെന്നും ലക്ഷ്മീ ദേവി പ്രതികരിച്ചു. ബംഗാളില്‍ 24 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കീമില്‍ നിന്നും ആനുകൂല്യം ലഭിച്ചെന്നാണ് പരസ്യം. എന്നാല്‍ […]

മോദിയുടെ ചിത്രവും ഭഗവത്ഗീതയുടെ പകര്‍പ്പും ബഹിരാകാശത്തേക്ക്; ‘ദ സതീഷ് ധവാന്‍ സാറ്റലൈറ്റ്’ ഫെബ്രുവരി അവസാനത്തോടെ വിക്ഷേപിക്കും

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭഗവദ്ഗീതയും വഹിച്ചുകൊണ്ടുളള സ്വകാര്യ കൃത്രിമോപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നു. ‘ദ സതീഷ് ധവാന്‍ സാറ്റലൈറ്റ്’എന്നറിയപ്പെടുന്ന ഉപഗ്രഹം പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ബഹിരാകാശശാസ്ത്രത്തോടുളള താല്പര്യം വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്പേസ്‌കിഡ്സ് ഇന്ത്യ എന്ന സംഘടനയാണ് നാനോസാറ്റ്ലൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. തങ്ങള്‍ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണ് ഇതെന്നും സ്പേസ്‌കിഡ്സ് ഇന്ത്യ സ്ഥാപകയും സിഇഒയുമായ ഡോ.ശ്രീമതി കേശന്‍ പറഞ്ഞു. ബഹിരാകാശത്തെ കുറിച്ചുളള പഠനങ്ങള്‍ക്കായുളള മൂന്ന് പേലോഡുകളും ഉപഗ്രഹത്തില്‍ ഉണ്ടായിരിക്കും. ഫെബ്രുവരി അവസാനത്തോടെയായിരിക്കും വിക്ഷേപണം. പ്രധാനമന്ത്രിയുടെ ചിത്രത്തിനും ഭഗവദ്ഗീതയുടെ പകര്‍പ്പിനും പുറമെ […]

ഇന്ത്യന്‍ നായ്ക്കള്‍ക്ക് വന്‍ ഡിമാന്‍ഡ്; നായ്ക്കളുടെ തലവര മാറ്റിയത് മോദി

സ്വന്തം ലേഖകന്‍ കോട്ടയം: ചിപ്പിപ്പാറ, രാജപാളയം, മുധോള്‍ ഹൗണ്ട്, കോമ്‌ബൈ, കന്നി, ബുള്ളി കുത്ത തുടങ്ങിയ ഇന്ത്യന്‍ നായ്ക്കള്‍ക്ക് വിപണിയില്‍ ഇനി നല്ലകാലം. വിദേശ ബ്രീഡുകള്‍ക്കൊപ്പം വില്‍പനയില്‍ മുന്‍പന്തിയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ നായ്ക്കള്‍. അരുമകളായി പോലും ആരും കാണാതിരുന്ന ഇവയുടെ വിപണിയിലെ കുതിച്ചുചാട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്. നേരത്തെ മന്‍ കി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ നായ ജനുസുകളുടെ സൗന്ദര്യത്തെയും കഴിവിനെയും പ്രകീര്‍ത്തിച്ചിരുന്നു. ഇതാണ് നായ്ക്കളുടെ തലവര മാറാന്‍ കാരണം. ബുക് ചെയ്ത ശേഷം ഇന്ത്യന്‍ ബ്രീഡ് […]

അന്ന് ഗുജറാത്തിൽ വാജ്‌പേയിയെ കേൾക്കാത്ത നിങ്ങൾ എങ്ങനെയാണ് ഇന്ന് കോൺഗ്രസിനെ കേൾക്കുക ; ബിജെപിയേയും മോദിയേയും പരിഹസിച്ച് കപിൽ സിബൽ രംഗത്ത്

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ ക്രമസമാധാനനില തകർത്ത് ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പിന്നാലെ ബിജെപിയേയും മോദിയേയും പരിഹസിച്ച് കപിൽ സിബൽ രംഗത്ത്. ഡൽഹിയിലെ കലാപത്തെ പിന്നാലെ കേന്ദ്രസർക്കാരും കോൺഗ്രസും തമ്മിൽ വൻ വാക്ക് തർക്കങ്ങൾ പുരേഗമിക്കുകയാണ്. ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കലാപത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് പറഞ്ഞ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാജധർമം (ഭരണ കർത്തവ്യം) സംരക്ഷിക്കപ്പെടാൻ രാഷ്ട്രപതിയുടെ അധികാരം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും രംഗത്ത് എത്തിയിരുന്നു. ഇതോടെ ഇരുകക്ഷികളും തമ്മിലുള്ള പോര് മുറുകി. കോൺഗ്രസിൽനിന്ന് തങ്ങൾക്ക് രാജധർമം […]

ഒടുവിൽ ട്രംപ് എത്തി ; വരവേൽക്കാൻ നേരിട്ടെത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി

സ്വന്തം ലേഖകൻ അഹമ്മദാബാദ്: കാത്തിരിപ്പിന് വിരാമം, 36 മണിക്കൂർ നീളുന്ന ഇന്ത്യാ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമാനമായ ‘എയർ ഫോഴ്‌സ് വൺ’ അഹമ്മദാബാദിൽ ലാൻഡ് ചെയ്തു. അമേരിക്കൻ പ്രസിഡന്റിനെ വരവേൽക്കാൻ നേരിട്ടെത്തി നരേന്ദ്ര മോദി. ട്രംപ് ഇന്ത്യ യിൽ എത്തിയതോടെ’നമസ്‌തേ ട്രംപ്’ പരിപാടിക്ക് തുടക്കമായിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയിൽ ഗുജറാത്ത്. ‘നമസ്‌തേ ട്രംപ്’ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരെ മൊട്ടേര സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് 1.05നാണ് മൊട്ടേര സ്റ്റേഡിയത്തിൽ ‘നമസ്‌തേ ട്രംപ്’ പരിപാടി ആരംഭിക്കുന്നത്. ഗുജറാത്ത് […]

കേരളത്തെ വെട്ടി കേന്ദ്രസർക്കാർ: പത്മ പുരസ്‌കാരത്തിന് കേരളം നൽകിയ പട്ടികയിലെ 56 പേരെയും കേന്ദ്ര സർക്കാർ പരിഗണിച്ചില്ലെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തെ വെട്ടി കേന്ദ്രസർക്കാർ . പത്മ പുരസ്‌കാരത്തിന് കേരളം നൽകിയ 56 പേരുടെ പട്ടികയിൽ നിന്ന് ഒരാളെപ്പോലും പരിഗണിച്ചില്ലെന്ന് റിപ്പോട്ട്. എഴുത്തുകാരൻ എംടി വാസുദേവൻ നായരെ പത്മവിഭൂഷൻ പുരസ്‌കാരത്തിനും അഭിനേതാക്കളായ മമ്മൂട്ടി, മധു, ശോഭന,കഥകളി നടൻ കലാമണ്ഡലം ഗോപി, എഴുത്തുകാരി സുഗതകുമാരി, ചെണ്ട വിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി, വാദ്യകലാകാരൻ പെരുവനം കുട്ടൻ മാരാർ എന്നിവരെ പത്മഭൂഷൻ പുരസ്‌കാരത്തിനും സൂര്യ കൃഷ്ണമൂർത്തി, പണ്ഡിറ്റ് രമേശ് നാരായൺ, ആർട്ടിസ്റ്റ് നമ്പൂതിരി, കെപിഎസി ലളിത, നെടുമുടി വേണു, പി […]

ഡൽഹിയിൽ തോറ്റ് തുന്നംപാടിയതിന് പകരം വീട്ടി മോദി സർക്കാർ: പാചകവാതക വില കുത്തനെ കൂട്ടി; ഒറ്റ രാത്രികൊണ്ട് വർധിപ്പിച്ചത് 146 രൂപ

സ്വന്തം ലേഖകൻ കൊച്ചി: ഡൽഹിയിൽ തോറ്റതിന് പകരം വീട്ടി മോദി സർക്കാർ. ഫലപ്രഖ്യാപനത്തിന് ശേഷം പാചക വാതകവില കുത്തനെ കൂട്ടി. ഒറ്റ രാത്രികൊണ്ട് കൂട്ടിയത് 146 രൂപ. പാചക വാതക സിലണ്ടറിന് വീണ്ടും വില കൂടി. ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയാണ് കൂടിയത്. ഇതോടെ സാധാരണക്കാരന് ആണ് ഏറെ തിരിച്ചടിയായിരിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ് കൂടിയത്. സിലിണ്ടറിന് 850 രൂപ 50 പൈസയാണ് ഇന്ന് മുതൽ ഈടാക്കുക. അതേസമയം, വില വർധനവ് നിലവിൽ വന്നതായി എണ്ണ കമ്പനികൾ അറിയിച്ചു.സാധാരണ […]

മോദിയെ പിൻന്തള്ളി അഭിനന്ദൻ വർത്തമാൻ : ഈ വർഷം ഇന്ത്യാക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് അഭിനന്ദൻ വർത്തമാനെ ; ഗൂഗിൾ സെർച്ചിങ്ങ് റിപ്പോർട്ടുകൾ പുറത്തുവിട്ടു

  സ്വന്തം ലേഖിക ന്യൂഡൽഹി : ലോകത്തെ എറ്റവും വിലിയ സേർച്ച് എൻജിനായ ഗൂഗിളിന്റെ 2019 ലെ സേർച്ചിങ് റിപ്പോർട്ടുകൾ പുറത്തുവിട്ടപ്പോൾ മോദിയെ പിൻന്തള്ളി അഭിനന്ദൻ വർത്തമാൻ. 2019 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തി വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനാണ്. ലതാ മങ്കേഷ്‌കർ, യുവരാജ് സിംഗ്, വിക്കി കൗശൽ, റാനു മൊണ്ഡാൽ എന്നിവരും ആദ്യ പത്ത്‌പേരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തികളുടെ പട്ടികയിൽ ആദ്യ പത്തിൽ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയില്ല എന്നതാണ് ഏറെ […]

മോദി – ഷി ജിൻപിംഗ് കൂടിക്കാഴ്ച്ചയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങൾ. അതിർത്തി തർക്കം ചർച്ചയാകുമെന്നും ചൈനീസ് മാധ്യമങ്ങൾ

  സ്വന്തം ലേഖകൻ ചെന്നൈ : തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിഗും തമ്മിൽ നടക്കുന്ന അനൗപചാരിക ഉച്ചക്കോടിയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങൾ. ഇന്ത്യയും ചൈനയും സംയുക്തമായി അന്താരാഷ്ട്ര , പ്രാദേശിക കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് ലോക രാജ്യങ്ങൾ ശ്രദ്ധയോടെ കേൾക്കുമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. ഇവരുടെ കൂടിക്കാഴ്ച വളർന്നു വരുന്ന വിപണികൾക്കും മറ്റ് വികസര രാജ്യങ്ങൾക്കും അനുകൂലമായ ഒരു പുതിയ അന്തർദ്ദേശീയ രാഷ്ട്രീയ സാമ്പത്തിക ക്രമം കെട്ടിപ്പടുക്കുന്നതിന് സഹായകമാകും. ചൈനയ്ക്കും ഇന്ത്യയ്ക്കും ലോക […]