ഒടുവിൽ ട്രംപ് എത്തി ; വരവേൽക്കാൻ നേരിട്ടെത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി

ഒടുവിൽ ട്രംപ് എത്തി ; വരവേൽക്കാൻ നേരിട്ടെത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: കാത്തിരിപ്പിന് വിരാമം, 36 മണിക്കൂർ നീളുന്ന ഇന്ത്യാ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമാനമായ ‘എയർ ഫോഴ്‌സ് വൺ’ അഹമ്മദാബാദിൽ ലാൻഡ് ചെയ്തു. അമേരിക്കൻ പ്രസിഡന്റിനെ വരവേൽക്കാൻ നേരിട്ടെത്തി നരേന്ദ്ര മോദി. ട്രംപ് ഇന്ത്യ
യിൽ എത്തിയതോടെ’നമസ്‌തേ ട്രംപ്’ പരിപാടിക്ക് തുടക്കമായിരിക്കുകയാണ്.

അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയിൽ ഗുജറാത്ത്. ‘നമസ്‌തേ ട്രംപ്’ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരെ മൊട്ടേര സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് 1.05നാണ് മൊട്ടേര സ്റ്റേഡിയത്തിൽ ‘നമസ്‌തേ ട്രംപ്’ പരിപാടി ആരംഭിക്കുന്നത്. ഗുജറാത്ത് പൊലീസിന്റെ ചേതക് കമാൻഡോകളെയും ദ്രുത കർമസേന ഉദ്യോഗസ്ഥരെയും വിവിധ ഇടങ്ങളിലായി വിന്യസിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

. വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി, മേയർ ബിജൽ പട്ടേൽ തുടങ്ങിയവർ ട്രംപിനെ വരവേറ്റു. മകൾ ഇവാൻകയും മരുമകൻ ജാറെദ് കഷ്‌നറും ഉപദേഷ്ടാക്കളും ഉൾപ്പെടെ പന്ത്രണ്ട് അംഗ യുഎസ് സംഘമാണ് ട്രംപിനെ അനുഗമിക്കുന്നത്.

അമേരിക്കയിൽനിന്ന് ഇവിടെയെത്തിച്ചിരിക്കുന്ന തന്റെ ഔദ്യോഗിക വാഹനമായ കാഡിലാക് വണ്ണിലാണ് (ദ് ബീസ്റ്റ്) ട്രംപിന്റെ തുടർ യാത്ര. നരേന്ദ്ര മോദിക്കൊപ്പം വിമാനത്താവളം മുതൽ സ്റ്റേഡിയം വരെ 22 കിലോമീറ്റർ റോഡ് ഷോയും ഉണ്ടായിരിക്കും. കൂടാതെ രാജ്യത്തെ 28 സംസ്ഥാനങ്ങളുടെ കലാപരിപാടികൾ റോഡിലെ വിവിധ വേദികളിൽ വിശിഷ്ടാതിഥികൾക്കായി അവതരിപ്പിക്കും.