കേരളത്തെ വെട്ടി കേന്ദ്രസർക്കാർ: പത്മ പുരസ്‌കാരത്തിന് കേരളം നൽകിയ പട്ടികയിലെ 56 പേരെയും കേന്ദ്ര സർക്കാർ പരിഗണിച്ചില്ലെന്ന് റിപ്പോർട്ട്

കേരളത്തെ വെട്ടി കേന്ദ്രസർക്കാർ: പത്മ പുരസ്‌കാരത്തിന് കേരളം നൽകിയ പട്ടികയിലെ 56 പേരെയും കേന്ദ്ര സർക്കാർ പരിഗണിച്ചില്ലെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളത്തെ വെട്ടി കേന്ദ്രസർക്കാർ . പത്മ പുരസ്‌കാരത്തിന് കേരളം നൽകിയ 56 പേരുടെ
പട്ടികയിൽ നിന്ന് ഒരാളെപ്പോലും പരിഗണിച്ചില്ലെന്ന് റിപ്പോട്ട്. എഴുത്തുകാരൻ എംടി വാസുദേവൻ നായരെ പത്മവിഭൂഷൻ പുരസ്‌കാരത്തിനും അഭിനേതാക്കളായ മമ്മൂട്ടി, മധു, ശോഭന,കഥകളി നടൻ കലാമണ്ഡലം ഗോപി, എഴുത്തുകാരി സുഗതകുമാരി, ചെണ്ട വിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി, വാദ്യകലാകാരൻ പെരുവനം കുട്ടൻ മാരാർ എന്നിവരെ പത്മഭൂഷൻ പുരസ്‌കാരത്തിനും സൂര്യ കൃഷ്ണമൂർത്തി, പണ്ഡിറ്റ് രമേശ് നാരായൺ, ആർട്ടിസ്റ്റ് നമ്പൂതിരി, കെപിഎസി ലളിത, നെടുമുടി വേണു, പി ജയചന്ദ്രൻ, എംഎൻ കാരശേരി, ഐഎം വിജയൻ തുടങ്ങിയവരെ പത്മശ്രീ പുരസ്‌കാരത്തിനുമാണ് സംസ്ഥാന സർക്കാർ പട്ടിക നൽകിയത്.

എന്നാൽ, കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ നിന്ന് ഒരാളെപ്പോലും കേന്ദ്ര സർക്കാർ പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമാണ്.പകരം ആത്മീയാചാര്യൻ ശ്രീ എം (എം മുംതാസ് അലി), അന്തരിച്ച നിയമപണ്ഡിതൻ പ്രഫ. എൻ ആർ മാധവമേനോൻ എന്നിവർക്ക് പത്മഭൂഷൺ നൽകി. സാമൂഹിക പ്രവർത്തകൻ എം കെ കുഞ്ഞോൽ, ശാസ്ത്രജ്ഞൻ കെ എസ് മണിലാൽ, എഴുത്തുകാരൻ എൻ ചന്ദ്രശേഖരൻ നായർ, നോക്കുവിദ്യ പാവകളി കലാകാരി എം എസ് പങ്കജാക്ഷി എന്നിവർക്ക് പത്മശ്രീ പുരസ്‌കാരവും നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group