വധു ഹൃദയാഘാതം വന്ന് മരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ വധുവിന്റെ സഹോദരിയുമായി വരന്റെ വിവാഹം; പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത് പോലും ഈ വിവാഹത്തിന് ശേഷം; സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ ഗുജറാത്ത്: വധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിനാൽ വിവാഹാഘോഷം നടക്കുകയായിരുന്ന ഗുജറാത്തിലെ ഒരു വീട് പൊടുന്നനെ ഒരു മരണവീടായി മാറി. എന്നാല്‍, കുടുംബം എന്താണ് ചെയ്തത് എന്നോ? വധുവിന്റെ സഹോദരിയുമായി വരന്റെ വിവാഹം നടത്തി. വിവാഹം നടക്കുന്ന സമയത്തെല്ലാം മരിച്ച യുവതിയുടെ മൃതദേഹം കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചു. പിന്നീട്, വിവാഹത്തിന് ശേഷമാണ് മൃതദേഹം ദഹിപ്പിച്ചത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. ഭാവ്‌നഗര്‍ നഗരത്തിലെ സുഭാഷ്‌നഗറിനടുത്തുള്ള ഭാര്‍വാദ് കുടുംബത്തിലെ ജിനഭായ് റാത്തോഡിന്റെ മൂത്ത മകളായ ഹേതലിന്റെയും നാരി ഗ്രാമത്തിലെ വിശാല്‍ റാണാഭായിയുടെയും വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. വൈകുന്നേരത്തോടെ […]

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; കല്യാണത്തലേന്ന് വരനെ കാണാതായി; വിവാഹം കൂടാനെത്തിയ യുവാവ് വധുവിനെ മിന്നുചാര്‍ത്തി

സ്വന്തം ലേഖകൻ തലയോലപ്പറമ്പ്:കല്യാണത്തലേന്ന് വരനെ കാണാതായതിനെ തുടർന്ന് വിവാഹം കൂടാനെത്തിയ യുവാവ് വധുവിനെ വിവാഹം ചെയ്തു. തലയോലപ്പറമ്പ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുമീറാണ് പറഞ്ഞുറപ്പിച്ച വരനെത്തില്ലെന്നറിഞ്ഞ് ഫാത്തിമയെ വിവാഹം ചെയ്തത്. ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോഴാണ്, തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് നദ്വത്ത് നഗര്‍ കെ.കെ.പി.ജെ. ഓഡിറ്റോറിയത്തില്‍ നടന്ന നിക്കാഹിന് ഷാജഹാന്‍ മൗലവി നേതൃത്വം നല്‍കി.

ഉത്തര്‍പ്രദേശിൽ 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛന്‍;ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ രഹസ്യമായി നടത്തിയ വിവാഹം പരസ്യമായി;അമ്മായിഅച്ഛന് ജോലി പൊലീസ് സ്റ്റേഷനിൽ പാറാവ്

സ്വന്തം ലേഖകൻ ഉത്തര്‍പ്രദേശ്:ഉത്തര്‍പ്രദേശിൽ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ. കൈലാസ് യാദവ് എന്ന 70കാരനാണ് മകന്‍റെ ഭാര്യയായ 28കാരി പൂജയെ വിവാഹം ചെയ്തത്.ഉത്തര്‍പ്രദേശിലെ ബഡ്ഗല്‍ഗഞ്ചിലാണ് സംഭവം. രഹസ്യമായി നടത്തിയ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈലാസ് യാദവിന്‍റെ ഭാര്യ മരിച്ചിരുന്നു. കൈലാസ് യാദവിന്‍റെ മൂന്നാമത്തെ മകന്‍റെ ഭാര്യ ആയിരുന്നു പൂജ.മകന്‍റെ മരണത്തിന് ശേഷം പൂജയെ കൈലാസ് യാദവ് പുനര്‍ വിവാഹം ചെയ്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടതിന് പിന്നാലെ പൂജ ആദ്യ ഭര്‍ത്താവിന്‍റെ […]

മരണാസന്നയായ അമ്മയുടെ ആഗ്രഹം ; ഐസിയുവില്‍ 26 കാരി വിവാഹിതയായി..! ചടങ്ങ് കണ്ടുനിന്ന അമ്മ മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി

സ്വന്തം ലേഖകൻ പട്ന: മകളുടെ വിവാഹം കാണണമെന്ന മരണാസന്നയായ അമ്മയുടെ അവസാനത്തെ ആഗ്രഹം നിറവേറ്റി മകൾ. അങ്ങനെ, ആശുപത്രി ഐസിയുവില്‍ കിടക്കുന്ന അമ്മയുടെ മുന്നില്‍ വെച്ച്, 26 കാരിയായ യുവതി വിവാഹിതയായി . നിറഞ്ഞ കണ്ണുകളോടെ ആ ചടങ്ങ് കണ്ടുനിന്ന അമ്മ, അതു കഴിഞ്ഞ് മണിക്കൂറിനകം മരണത്തിന് കീഴടങ്ങി. ഗയയിലെ മജിസ്ട്രേറ്റ് ആശുപത്രി ഐ സി യുവിലാണ് സംഭവം. ബാലി ഗ്രാമവാസിയായ ലാലൻ കുമാറിന്റെ മകൾ ചാന്ദ്നിയാണ് അത്യാസന്ന നിലയിൽ ചികിത്സയിലുള്ല അമ്മ പൂനം കുമാരി വർമ്മയുടെ മുന്നിൽ വച്ച് താലി ചാർത്തിയത്. കൊവിഡാനന്തരം […]

വിവാഹിതരായ സ്ത്രീകൾക്ക് ധനസഹായവുമായി സംസ്ഥാന സർക്കാർ ; മാനദണ്ഡങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി :  വിവാഹിതരായ സ്‌ത്രീകൾക്ക് ധനസഹായവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ  മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികള്‍ക്കായിരിക്കും ധനസഹായം ലഭ്യമാകുക. സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്റെ ‘മംഗല്യസമുന്നതി’ പദ്ധതിയനുസരിച്ചാണ് ധനസഹായം വിതരണം ചെയ്യുന്നത്. പെണ്‍കുട്ടിക്ക് 22 വയസോ അതിന് മുകളിലോ പ്രായമുണ്ടായിരിക്കണം. ധന സഹായത്തിനുള്ള മാനദണ്ഡങ്ങൾ ഇങ്ങനെ സംവരണേതര വിഭാഗങ്ങളില്‍പെടുന്ന യുവതികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷംരൂപയില്‍ കൂടാന്‍ പാടില്ല. വിവാഹിതയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പെണ്‍കുട്ടികള്‍ എഎഐ, മുന്‍ഗണനാ വിഭാഗത്തിലെ […]

വരന് കോവിഡ്, വധുവിന് വരണമാല്യം ചാർത്തിയത് യുവാവിന്റെ സഹോദരി : സ്വന്തം വിവാഹം വീഡിയോ കോളിലൂടെ കണ്ട് വരൻ

സ്വന്തം ലേഖകൻ കറ്റാനം: കോവിഡ് മഹാമാരി വ്യാപിക്കുന്നതിനിടയിൽ പതിവിൽ നിന്നും വ്യത്യസ്തമായി അധികം ആളും ബഹളവുമില്ലാതെയാണ് വിവാഹങ്ങളാണ് നടക്കുന്നത്. ഇതിന് ഇടയിലാണ് വളരെ വ്യത്യസ്തമായൊരു വിവാഹം കറ്റാനത്ത് നടന്നത്. സ്വന്തം വിവാഹം എറ്റവും ആഘോഷമാക്കാനായിരുന്ന യുവാവ് വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു വരന്റെ വിധി. കോവിഡ് പിടിപെട്ടതോടെ സ്വന്തം വിവാഹത്തിൽ സുജിത്ത് പങ്കെടുത്തത് വീഡിയോ കോളിലൂടെയാണ്. കറ്റാനം കട്ടച്ചിറ മുട്ടക്കുളം ദേവീക്ഷേത്രത്തിൽ ഇന്നലെ പതിനൊന്നരയോടെയായിരുന്നു വിവാഹം.മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു സുജിത്ത്. സുജിത്തിനൊപ്പമായിരുന്നു കുടുംബവും. എന്നാൽ മൂന്നുമാസം മുൻപ് ആണ് മാവേലിക്കര ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തിൽ വീട്ടിൽ […]

നടി അമലാ പോൾ വിവാഹിതയായി ; വരൻ ഗായകൻ ഭവ്‌നിന്ദർ സിങ്ങ്

സ്വന്തം ലേഖകൻ കൊച്ചി :മലയാള സിനിമാ താരം അമല പോൾ വിവാഹിതയായി. അമലാ പോളിന്റെ സുഹൃത്തും മുംബൈയിൽ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദർ സിങാണ് വരൻ. ഭവ്‌നിന്ദർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ച. ‘ത്രോബാക്ക്’ എന്ന ഹാഷ്ടാഗോടെയാണ് ഭവ്‌നിന്ദർ, അമലയുമൊത്തുള്ള വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒരാഴ്ച മുൻപായിരുന്നു ഇവരുടെ വിവാഹമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. പരമ്പരാഗത രാജസ്ഥാനി വേഷമണിഞ്ഞ വധൂവരന്മാരായാണ് ഇരുവരും ചിത്രങ്ങളിൽ ഉള്ളത്. ഏറെ നാളായി അമലയും ഭവ്‌നിന്ദർ സിങ്ങും സൗഹൃദത്തിലായിരുന്നു. ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് അമല പോൾ ഒരു […]

മൂന്ന് മാസം മുൻപ് പ്രണയിച്ച് വിവാഹിതരായ ദമ്പതികളെ  ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി ; സംഭവം ഉദുമയിൽ

സ്വന്തം ലേഖകൻ പൊയിനാച്ചി: ദമ്പതികളെ ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂന്നു മാസം മുൻപ് പ്രണയിച്ച് വിവാഹിതരായ ദമ്പതികളായ ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉദുമ പാക്യാര കൊത്തിയംകുന്നിൽ ജിഷാന്ത്(28), ബദിയടുക്ക കുംബഡാജെ ചക്കുടയിലെ ജയകുമാരി(22) എന്നിവരാണ് മരിച്ചത്. പരവനടുക്കം നെച്ചിപ്പടുപ്പ് പുള്ളത്തൊട്ടിയിലെ ക്വാർട്ടേഴ്‌സിലാണ് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടത്. ഭർത്താവിനേയും രണ്ടു വയസുള്ള മകനേയും ഉപേക്ഷിച്ചായിരുന്നു ജയകുമാരി രണ്ടാമതും വിവാഹിത ആയത്. ഭർത്താവിന്റെ പരാതിയിൽ കഴിഞ്ഞ നവംബർ 27 ന് ഹൊസ്ദുർഗ് പൊലീസ് ബാലനീതി വകുപ്പ് സെക്ഷൻ 75 ഉൾപ്പെടെ ചേർത്ത് കേസ് […]

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ മുങ്ങിയ വരൻ പൊങ്ങിയത് മൂന്ന് വർഷങ്ങൾക്ക് ശേഷം ; യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ മുങ്ങിയ വരൻ പൊങ്ങിയത് മൂന്ന് വർഷങ്ങൾക്ക് ശേഷം. വിവാഹത്തിനായി കല്ല്യാണപ്പന്തലും സദ്യയുമെല്ലാം ഒരുക്കി കാത്തിരിക്കവെ വിവാഹത്തിന്റെ തലേദിവസമാണ് മുങ്ങിയത്. ഉദയത്തുംവാതിൽ സ്വദേശിയായ യുവാവാണ് വിവാഹം നടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ വീട്ടുകാർക്ക് ഈ ബന്ധത്തിന് താൽപര്യമില്ലെന്ന് പറഞ്ഞ് നാടുവിട്ടത്. ചേപ്പനം സ്വദേശിനിയുമായി പ്രണയത്തിലായിരുന്ന യുവാവിന്റെയും യുവതിയുടേയും വിവാഹം 2017 ൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. യുവാവിന്റെയും യുവതിയുടെയും വീട്ടുകാരുടെ അറിവോടെയായിരുന്നു ഇവരുടെ കല്യാണം നിശ്ചയിച്ചത്. എന്നാൽ കല്ല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതിന് ശേഷമാണ് വരൻ നാടുവിട്ട […]

താരപുത്രൻ കൃഷ്.ജെ.സത്താർ വിവാഹിതനായി

സ്വന്തം ലേഖകൻ കൊച്ചി: താരപുത്രൻ കൃഷ് ജെ.സത്താർ വിവാഹിതനായി. സിനിമാ താരങ്ങളായ ജയഭാരതിയുടെയും നടൻ സത്താറിന്റെയും മകനായ ഉണ്ണികൃഷ്ണൻ സത്താറിന്( കൃഷ്) സോനാലി നബീൽ ആണ് വധു. ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വധു വരന്മാർ കസവ് സാരിയും മുണ്ടും ഷർട്ടുമടക്കം കേരള തനിമയുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. താരപുത്രന്റെ വിവാഹത്തിൽ വിവാഹത്തിൽ പങ്കെടുക്കാൻ വൻതാര നിര തന്നെ എത്തിയിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വൈകുന്നേരം ചെന്നൈയിലെ സ്വകാര്യ ഹോട്ടലിൽ വിവാഹ സത്കാരം ഏർപ്പെടുത്തിയിരിക്കുകയാണ്. വെച്ചാണ് ചെന്നൈയിൽ ആയിരുന്നെങ്കിലും മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമുള്ള […]