വരൻ എത്തിയത് ചൈനയിൽ നിന്നും ;കൊറോണ ഭീതിയിൽ താലികെട്ട് നടത്തിയില്ല പകരം മുൻകൂട്ടി സദ്യയും മറ്റ് ചടങ്ങുകളും മാത്രം നടത്തി

സ്വന്തം ലേഖകൻ തൃശൂർ : വിവാഹത്തിന് വരൻ എത്തിയത് ചൈനയിൽ നിന്നും, കൊറോണ ഭീതിയിൽ താലിക്കെട്ടും അനുബന്ധ ചടങ്ങുകളും നടത്തിയില്ല, പകരം മുൻകൂട്ടി നിശ്ചയിച്ച സദ്യയും മറ്റ് ചടങ്ങുകളും മാത്രം നടത്തി. എരുമപ്പെട്ടിയൽ ചൊവ്വാഴ്ച നടക്കേണ്ടയിരുന്ന വിവാഹ ചടങ്ങിലെ താലികെട്ടും അനുബന്ധചടങ്ങുകളുമാണ് കെറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചത്. പകരം വരനും വധുവും അവരവരുടെ വീടുകളിൽ തന്നെയിരുന്നപ്പോൾ വിവാഹത്തോടനുബന്ധിച്ചു മുൻകൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങുകളും സദ്യയും മാത്രം നടത്തി. ദിവസങ്ങൾക്ക് മുൻപാണ് ചൈനയിലെ ഒരു കമ്പനിയിലെ ജീവനക്കാരനായ യുവാവ് സ്വന്തം വിവാഹത്തിനായി തൃശൂരിലെത്തിയത്. അതേസമയം കെറോണ വൈറസിന്റെ […]

കതിർ മണ്ഡപത്തിൽ കഴുത്തിന് നേർക്ക് നീട്ടിയ താലി തട്ടിയെറിഞ്ഞ് വധു: അന്തം വിട്ട് വരനും ബന്ധുക്കളും : വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

സ്വന്തം ലേഖകൻ പത്തനംതിട്ട: വിവാഹത്തിനായി കതിർമണ്ഡപത്തിൽ വച്ച് വരൻ കഴുത്തിന് നേർക്ക് നീട്ടിയ താലി തട്ടിയെറിഞ്ഞ് വധു. താലി വധു തട്ടിയെറിഞ്ഞതോടെ എല്ലാവരും പകച്ച് നിന്നപ്പോൾ തന്നെ വരൻ കതിർമണ്ഡപത്തിൽ നിന്നും ഇറങ്ങുകയും ചെയ്തു.   പെൺകുട്ടി താലി തട്ടിമാറ്റിയെങ്കിലും വധുവിനെ അനുനയിപ്പിക്കാനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. പന്തളത്താണ് വിവാഹവേദിയിൽ ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മണ്ഡപത്തിൽ വച്ച് തന്നെ വധു താലി തട്ടിയെറിയുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.   വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലയാതോടെ ഇതിനെപ്പറ്റിയുള്ള ചർച്ചകളും ഇതിനോടകം തന്നെ […]

സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരം ഉപ്പും മുളകിലെ ലച്ചു യഥാർത്ഥ ജീവിതത്തിലും വിവാഹിതയാകുന്നു

സ്വന്തം ലേഖകൻ കൊച്ചി : സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരം ഉപ്പും മുളകിലെ ലച്ചു യഥാർത്ഥി ജീവിതത്തിലും വിവാഹിതയാകുന്നു. ലച്ചു എന്ന ജൂഹി റുസ്താഗി ഇപ്പോൾ ജീവിതത്തിലും വിവാഹമണ്ഡപത്തിൽ കയറാനുള്ള തിരക്കിലാണ്. ഡോ: റോവിൻ ജോർജാണ് ജൂഹിയുടെ വരൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇക്കഴിഞ്ഞ ദിവസം ഉപ്പും മുളകിന്റെ സംവിധായകൻ എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രത്തിന്റെ പൂജാ വേളയിലാണ് ജൂഹിയും വരനും ഒന്നിച്ചെത്തിയത്. ഉപ്പും മുളകും പരമ്പരയിൽ ലച്ചുവിന്റെ വിവാഹത്തിന് ശേഷം വന്ന എപ്പിസോഡുകളിൽ ജൂഹി […]

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വധു ഇരുപത് പവനുമായി മുങ്ങി ; കാമുകനൊപ്പം പോയതാവാമെന്ന് പൊലീസ്

സ്വന്തം ലേഖകൻ കല്ലമ്പലം: വിവാഹത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ യുവതി ഇരുപത് പവനുമായി മുങ്ങി. കാമുകനൊപ്പം പോയതാവാമെന്ന് പൊലീസ്. വിവാഹത്തിന്റെ തലേന്ന് നടന്ന സൽകാരത്തിന് ശേഷം രാത്രി ഉറങ്ങാൻ കിടന്ന വധുവിനെയാണ് കാണാതായത്. ഒപ്പം വിവാഹത്തിനായി സ്വരുക്കൂട്ടിയ ഇരുപത് പവനും കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. അതേസമയം, യുവതി പൈവേലിക്കോണം സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടതാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇക്കാര്യവും പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലുണ്ട്. വിവാഹത്തിന് കരുതി വച്ചിരുന്ന ഇരുപത് പവൻ സ്വർണവും കൊണ്ടുപോയതായി പരാതിയിൽ പറയുന്നു. കല്ലറ സ്വദേശിയായ യുവാവുമായാണ് യുവതിയുടെ […]

ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ല ; ജയലക്ഷ്മിയുടെ കൈ പിടിച്ച് നിധിൻ

  സ്വന്തം ലേഖകൻ കൊല്ലം : ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ ജയലക്ഷ്മിയുടെ കകൈ പിടിച്ച് നിധിൻ. ഇവരുടെ വിവാഹ നിശ്ചയത്തിലൂടെ ജാതിയും മതവും ജയലക്ഷ്മിയുടെയും നിധിന്റെയും സൗഹൃദങ്ങൾക്കുമുന്നിൽ ഒന്നുമല്ലാതായി. സഹപാടി കൂട്ടായ്മയിലെ രണ്ട് സുഹൃത്തുക്കളാണ് തങ്ങളുടെ മക്കളെ കോർത്തിണക്കി സൗഹൃദം നിലനിർത്താൻ ജാതി മത സമവാക്യങളെയും ബന്ധുക്കളുടെ എതിർപ്പിനേയും തള്ളിയത്. കരിക്കോട് സ്വദേശി നിധിനും കേരളപുരം സ്വദേശിനി ജയലക്ഷമിയുമാണ് അമ്മമാരുടെ സുഹൃത്ത് ബന്ധം തങ്ങളിലൂടെ നിലനിർത്താൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. നിധിന്റെ അമ്മ മിനിയും ജയലക്ഷമിയുടെ അമ്മ മായയും 1991 മുതൽ 1996 വരെ […]

വിവാഹം മറന്നതല്ല, നീണ്ടു പോകുന്നതാണ് ; ഉണ്ണി മുകുന്ദൻ

  സ്വന്തം ലേഖകൻ. കൊച്ചി : സിനിമാ രംഗത്ത് ആരാധകരുടെ കാര്യത്തിൽ ഒരു ക്ഷാമവുമില്ലാത്ത യുവതാരമാണ് ഉണ്ണി മുകുന്ദൻ. ആരാധകരുടെ എണ്ണം കൂടി വരുമ്പോൾ എല്ലാവർക്കും അറിയേണ്ടത് ഉണ്ണി മുകുന്ദന്റെ വിവാഹത്തെ കുറിച്ചാണ്. വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തലുമായി താരവും രംഗത്ത് വന്നിരിക്കുകയാണ്. വിവാഹം മറന്നതല്ല, അത് നീണ്ടു പോകുന്നതാണെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. കഴിഞ്ഞ കുറച്ചു കാലമായി മനസ്സ് നിറയെ സിനിമയാണ്. നടനായതു കൊണ്ട് എപ്പോൾ വേണമെങ്കിലും പെണ്ണ് കിട്ടുമെന്നുള്ള അഹങ്കാരം വേണ്ടെന്ന് വീട്ടുകാരും സുഹൃത്തുക്കളും ഇടയ്ക്ക് പറയാറുണ്ട്. പ്രേക്ഷകമനസിൽ നിറഞ്ഞു നിൽക്കുന്ന വേഷങ്ങൾ […]

ക്ഷണക്കത്ത് തപാലിലൂടെ, സൽക്കാരത്തിന് ദോശയും ചമ്മന്തിയും ചായയും മാത്രം ; വിവാഹം ലളിതമാക്കാനൊരുങ്ങി എൽദോ എബ്രഹാം എം.എൽ.എ

  സ്വന്തം ലേഖകൻ കൊച്ചി: ക്ഷണക്കത്ത് തപാലിലൂടെ, വിവാഹസൽക്കാരത്തിന് ദോശയും ചമ്മന്തിയും ചായയും. വിവാഹം ലളിതമാക്കാനൊരുങ്ങുകയാണ് മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ചവർക്കെല്ലാം തപാലിൽ ക്ഷണക്കത്ത് അയക്കാനാണ് തീരുമാനം. ഇങ്ങനെ കണ്ടെത്തിയ 4800 പേർക്ക് വിവാഹക്ഷണത്തുകൾ അയക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വിവാഹാഘോഷത്തിന് വേറിട്ട മാതൃക പിന്തുടരനാണ് എൽദോ എബ്രഹാം തീരുമാനിച്ചിരിക്കുന്നത്. ജനുവരി 12നാണ് എൽദോയുടെ വിവാഹം.എറണാകുളം കല്ലൂർക്കാട് സ്വദേശി ഡോക്ടർ ആഗി മേരി അഗസ്റ്റിനാണ് വധു. മൂത്ത സഹോദരിയുടെ വിവാഹത്തിന് കുറി അടിക്കാനുള്ള പണം കയ്യിലില്ലാതിരുന്നതിനെ തുടർന്ന് […]

മകന്റെ വിവാഹം ആഡംബരമാക്കി ; സി.പി.എം അംഗത്തിന് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ ആലപ്പുഴ: മകന്റെ വിവാഹം ആഡംബരമാക്കിയ സി.പി.എം അംഗത്തിന് സസ്‌പെൻഷൻ. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അംഗം സി.വി മനോഹരനെതിരെയാണ് പാർട്ടി നടപടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മനോഹരൻ കൂടി പങ്കെടുത്ത പ്രത്യേക ഏരിയാ കമ്മിറ്റി യോഗത്തിലാണ് ആറു മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വിവാഹം ആഡംബരപൂർണമായി നടത്തി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മനോഹരനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ചേർത്തല അരീപ്പറമ്പിൽ ഡിസംബർ 13ന് വൈകുന്നേരമായിരുന്നു വിവാഹസൽക്കാരം. സൽക്കാരത്തോടനുബന്ധിച്ച് ഡിജെ പാർട്ടിയും ഒരുക്കിയിരുന്നു. ഇതിൽ പങ്കെടുത്ത ചിലർ […]

വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ വധു കാമുകനൊപ്പം കടന്നു, മുങ്ങിയത് അമ്മായി അമ്മയുടെ ആഭരണങ്ങളടക്കം അടിച്ചുമാറ്റി

  സ്വന്തം ലേഖകൻ മാള: വിവാഹം കഴിഞ്ഞ് നാല് ദിവസം വരന്റെ വീട്ടിൽ താമസിച്ചതിന് ശേഷം അഞ്ചാം നാള്‍ വധു മുങ്ങിയത്‌ കാമുകനൊപ്പം. താലിമാലയടക്കമുള്ള ആഭരങ്ങളുമായിട്ടാണ് വധു കാമുകനൊപ്പം പോയത്.താലി അടക്കം നാല് പവന്റെ മാലയ്ക്കൊപ്പം വരന്റെ അമ്മയുടെ ഒരു പവന്റെ കമ്മലും സഹോദരന്റെ ഭാര്യ നല്‍കിയ ഒരു പവന്റെ വളയുമായാണ് വധു മുങ്ങിയത്. കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിനിയാണ് യുവതി. മാള സ്വദേശിയാണ് യുവാവ്. നവംബര്‍ പത്തിന് വിവാഹ ശേഷം ആദ്യ നാല് ദിവസം മാളയിലെ വരന്റെ വീട്ടിലായിരുന്നു ഇവര്‍ കഴിഞ്ഞത്. തുടര്‍ന്ന് ഇരുവരും […]

പരോൾ ലഭിച്ചില്ല ; കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിന്റെ വിവാഹം നടന്നത് ജയിലിൽ

  സ്വന്തം ലേഖകൻ ന്യൂ ഡൽഹി : പരോൾ നിഷേധിക്കപ്പെട്ട കൊലപാതക കേസിൽ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവിന്റെ വിവാഹം നടന്നത് ജയിലിൽ. 2016 ലെ യാസിർ വധക്കേസിൽ പങ്കാളികളായ ഗഗിജ ഖാൻ ഗാംഗിലെ അംഗമായ വസീമിന്റെ വിവാഹമാണ് ജയിലിനുള്ളിൽ വച്ച് നടന്നത്. പഞ്ചാബിലെ നഭ സെൻട്രൽ ജയിൽ വളപ്പിലാണ് വെള്ളിയാഴ്ച വിവാഹം നടന്നത്. വസീമിന്റെ തൊട്ടടുത്ത നഗരത്തിൽനിന്നാണ് വധു. മുസ്ലീം മതാചാരപ്രകാരം രാവിലെ ഒമ്പത് മണിക്കായിരുന്നു വിവാഹം. വരന്റെയും വധുവിന്റെയും ബന്ധുക്കളടക്കം എട്ട് പേരാണ് വിവാഹത്തിൽ പങ്കെടുത്തതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. […]