കോട്ടയം ജില്ലയിൽ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം യാഥാർത്ഥ്യമായി ; രണ്ടാം ഘട്ട ഓൺലൈൻ ക്ലാസുകൾ നാളെ മുതൽ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ പൊതു വിദ്യാലയങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കി ഓൺലൈൻ ക്ലാസുകളുടെ രണ്ടാം ഘട്ടം തിങ്കളാഴ്ച മുതൽ ആരംഭിക്കും. വീടുകളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്കായി പൊതു സംവിധാനങ്ങൾ സജ്ജീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. ഷൈല അറിയിച്ചു. 200 ലൈബ്രറികളിലും 34 അക്ഷയ കേന്ദ്രങ്ങളിലും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളും സബ് സെന്ററുകളും ഉൾപ്പെടെ 57 കേന്ദ്രങ്ങളിലും ഗ്രാമപഞ്ചായത്ത് ഹാളുകളിലും വിദ്യാർഥികൾക്ക് വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോണോ ടെലിവിഷനോ […]

രാത്രി കർഫ്യൂവിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്രസർക്കാർ ; ട്രക്കുകൾക്കും ആവശ്യസാധനങ്ങളുടെ നീക്കത്തിനും കർഫ്യൂ ബാധകമല്ല : ഇളവുകൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന രാത്രി കർഫ്യുവിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്ര സർക്കാർ. ട്രക്കുകൾക്കും അവശ്യസാധനങ്ങളുടെ നീക്കത്തിനും രാത്രി കർഫ്യൂ ബാധകമല്ല. കൂടാതെ ബസുകളിലെ യാത്രയ്ക്കും വിലക്കുകൾ ഉണ്ടാവില്ല. ബസ്, ട്രെയിൻ സ്റ്റേഷനുകളിൽ ഇറങ്ങി വീട്ടിലേക്ക് പോകുന്നവരെയും തടയരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൊവിഡ് വ്യാപനം ഈ നിലയ്ക്ക് ആണെങ്കിൽ വെന്റിലേറ്റർ, ഐ.സി.യു അടക്കമുള്ള […]

മദ്യം കിട്ടാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മധ്യവയ്സ്കൻ മരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: ലോക് ഡൗണിൽ സർക്കാർ മദ്യ വിൽപ്പന പുനരാരംഭിച്ചിട്ടും മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ ചാത്തനാട് സനാതനം വാർഡ് വൻമ്മേലിൽ വി. കെ. സന്തോഷ് (56) ആണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.മെയ് 28ന് ആണ് സന്തോഷ് മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചത്. മദ്യത്തിന് പകരം അമിതമായ അളവിൽ സാനിറ്റൈസർ കുടിക്കുകയായിരുന്നു. ഇതേ തുടർന്ന് ഗുരുതരാവസ്ഥയിലായ സന്തോഷിനെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. […]

സംസ്ഥാനത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കായി എത്തി മറ്റിടങ്ങളിലേക്ക് പോകുന്നവർക്കെതിരെ കർശന നടപടി ; കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർക്കും പുറത്തേക്ക് പോകുന്നവർക്കുമായുള്ള സർക്കാരിന്റെ പുതിയ മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന വ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. ഇതര സംസ്ഥാനങ്ങളിൽ അകപ്പെട്ടു പോയ മലയാളികൾക്ക് കേരളത്തിലേക്ക് മടങ്ങി വരുന്നതിനും ഇവിടെ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനുമാണ് സംസ്ഥാന സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് റോഡ് മാർഗം പോകുന്നവർ ഏത് സംസ്ഥാനത്തേക്കാണോ പോകേണ്ടത് അവിടുത്തെ പ്രവേശന പാസ് നേടിയ ശേഷം കോവിഡ്19 ജാഗ്രതാ പോർട്ടൽ വഴി ജില്ലാ കളക്ടറിൽ നിന്നും എക്‌സിറ്റ് പാസ് വാങ്ങണം. […]

ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാം ; പ്രസാദവും , തീർത്ഥവും നൽകരുത് : നിബന്ധനകൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അടച്ചിട്ട ആരാധനാലയങ്ങൾ ജൂൺ എട്ട് മുതൽ തുറക്കും. എന്നാൽ ആരാധനാലയങ്ങളിൽ നിന്നും ആഹാരസാധനങ്ങളും നൈവേദ്യവും അർച്ചനാദ്രവ്യങ്ങളും വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എട്ടാം തീയതി മുതൽ ആരാധനാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു പാത്രത്തിൽനിന്ന് ചന്ദനവും ഭസ്മവും നൽകരുത്. ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ കരസ്പർശം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ചും സാമൂഹിക അകല നിബന്ധന പാലിച്ചും ഒരുസമയം എത്രപേർ […]

ആശങ്കയൊഴിയാതെ കൊറോണ വൈറസ് ബാധ : രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 1.82 ലക്ഷം ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ ഭീതിയൊഴിയാതെ രാജ്യം. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 1.82 ലക്ഷവും വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5164 ആയി ഉയർന്നു. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുമ്പോൾ കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ ഫ്രാൻസിനെ മറികടന്ന് ഇന്ത്യ ഏഴാം സ്ഥാനത്താണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്ക് പ്രകാരം 8380 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ കണക്കാണിത്. ഇതോടെ ആകെ രാജ്യത്തെ […]

ബാറിൽ നിന്നും മദ്യം വാങ്ങി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം ; മദ്യക്കുപ്പിയിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപണം ; എക്‌സൈസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട് : ലോക് ഡൗണിൽ സംസ്ഥാനത്ത് മദ്യ വിതരണം ആരംഭിച്ചതോടെ മുക്കത്ത് ബാറിൽ നിന്നും മദ്യം വാങ്ങി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. ഇതോടെ മദ്യക്കുപ്പിയിൽ കൃത്രിമം കാട്ടി വ്യാജ മദ്യം നിറച്ച് വിൽക്കുകയാണെന്നാണ് ആക്ഷേപവും ശക്തമാകുന്നു. മെയ് 29ന് കോഴിക്കോട് മുക്കം മലയോരം ഗേറ്റ് വേയിലെ പുഴയോരം ബാറിൽ നിന്നും മദ്യം വാങ്ങിക്കഴിച്ച ചിലർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മദ്യം കഴിച്ചവരിൽ പലർക്കും ഛർദ്ദിയും വയറിളക്കവുമുണ്ടായി. ഇതേ തുടർന്ന് മദ്യം നിറച്ച് ബോട്ടിൽ പരിശോധിപ്പോൾ കൃത്രിമം നടന്നുവെന്നും ആക്ഷേപമുണ്ട്. കുപ്പിയിലെ മദ്യം മാറ്റിയെന്ന ആരോപണം […]

സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചു ; അറിയാം സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയം, നിർത്തുന്ന സ്റ്റോപ്പുകൾ ഇവയെല്ലാം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ നിർത്തിവച്ച ട്രെയിൻ സർവീസുകൾ ഇന്നുമുതൽ വീണ്ടും ആരംഭിച്ചു. സർവീസുകൾ പുനരാരംഭിച്ചതോടെ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുളള ജനശതാബ്ദി സ്പെഷ്യലാണ് (02076) പ്രതിദിന യാത്രക്കായി തുടക്കമിട്ട ആദ്യ തീവണ്ടി. കണ്ണൂരിൽ നിന്നും പുറപ്പെടേണ്ട ട്രെയിനാണ് കോഴിക്കോട് നിന്നും ഇന്ന് യാത്ര ആരംഭിച്ചത്. സർവീസ് കണ്ണൂരിൽ നിന്നും ആരംഭിക്കുന്നതിനായി സർവീസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ എല്ലാം ചെയ്തിരുന്നുവെങ്കിലും യാത്രക്കാരുടെ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് സഹകരിക്കാത്തതിനെ തുടർന്നാണ് കണ്ണൂരിൽ നിന്നുളള യാത്ര കോഴിക്കോട് നിന്ന് […]

കാത്തിരുന്ന് ആപ്പ് വന്നപ്പോൾ വില കുറഞ്ഞ മദ്യം സ്‌റ്റോക്കില്ല ; പാവപ്പെട്ടവനും, ഇതരസംസ്ഥാന തൊഴിലാളികളും വരിക്ക് പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി: ഏറെ നാൾ കാത്തിരുന്ന്‌ സംസ്ഥാനത്ത് മദ്യ വിൽപന പുനരാരംഭിച്ചപ്പോൾ വില കുറഞ്ഞ മദ്യം സ്റ്റോക്കില്ല. ആളുകൾ മദ്യം വാങ്ങാൻ ടോക്കണുമായി ബെവ്‌കോയിലും ബാറുകളിലും എത്തുമ്പോൾ വാങ്ങാനെത്തിയവർക്ക് കേൾക്കേണ്ടി വന്നത് സ്റ്റോക്കില്ലെന്ന മറുപടിയാണ്. എറണാകുളം കലൂരിലെ ഗോകുലം പാർക്കിലും പല ബ്രാൻഡുകളും ഇല്ലെന്നും 750 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യമാണ് ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്‌. അതിന്റെ പേരിൽ ചെറിയ തോതിൽ വാക്കുതർക്കവും ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഇന്ന് രാവിലെ 11 മണിയോടെയാണ് സംസ്ഥാനത്ത് മദ്യവിൽപന ആരംഭിച്ചത്. ബുധനാഴ്ച രാത്രി വൈകിയെത്തിയ ബെവ്ക്യു ആപ്പ് ഡൗൺലോഡ് […]

എബിവിപി പ്രവർത്തകർ വീടുകളിൽ നിർമ്മിച്ച മാസ്‌കുകൾ ഏറ്റുമാനൂരപ്പൻ കോളജിലേക്ക് കൈമാറി

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച എം.ജി സർവകലാശാല പരീക്ഷകൾ പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിലേക്ക് ആവശ്യമായ മാസ്‌കുകളും ശുചികരണ ഉൽപ്പന്നങ്ങളും എബിവിപി ഏറ്റുമാനൂരപ്പൻ കോളജ് യൂണിറ്റ് കമ്മിറ്റി കോളേജ് പ്രിൻസിപ്പൽ ഹേമന്ത് കുമാറിന് കൈമാറി. എബിവിപി പ്രവർത്തകർ അവരുടെ വീടുകളിൽ നിർമ്മിച്ച മാസ്‌കുകളാണ് വിതരണം ചെയ്തത്. യൂണിറ്റ് ഭാരവാഹികളായ അജയ്, വിഷ്ണു, അരുന്ധതി തുടങ്ങിയവർ നേതൃത്വം നൽകി. …