ലോക് ഡൗണിൽ ബാറിൽ നിന്ന് മദ്യം കടത്തികൊണ്ടുപോയി വിറ്റ ബാറുടമ അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: ലോക് ഡൗണിനിടെ ബാറിൽ നിന്ന് മദ്യം കടത്തിക്കൊണ്ടുപോയി വിറ്റ ബാറുടമ പൊലീസ് പിടിയിൽ. മലപ്പുറം വണ്ടൂരിലെ സിറ്റി പാലസ് ബാറുടമ നരേന്ദ്രനാണ് ബാറിൽ നിന്നും മദ്യം കടത്തിക്കൊണ്ടുപോയി വിറ്റത്. ലോക് ഡൗണിനിടെ അടച്ചിട്ടിരുന്ന ബാറിൽ നിന്ന് ബാറുടമ വീട്ടിൽ കൊണ്ടുപോയി വിറ്റത് അഞ്ചര ലക്ഷം രൂപയുടെ മദ്യമാണ്. എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ പരാതിയെതുടർന്നുള്ള അന്വേഷണത്തിലാണ് ബാറിലെ മദ്യം ഇയാൾ വീട്ടിൽ കൊണ്ടുപോയി വിറ്റുവെന്ന് കണ്ടെത്തിയത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ നേരത്തെ തന്നെ ബാർ എക്‌സൈസ് […]

രാജ്യത്ത് ലോക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ സാധ്യത ; കൂടുതൽ ഇളവുകൾ നൽകും ; നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന നാലാഘട്ട ലോക് ഡൗൺ മെയ് 31ന് പൂർത്തിയാകാനിരിക്കെ ലോക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ലോക് ഡൗണിന്റെ അഞ്ചാം ഘട്ടത്തിൽ നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾക്ക് വിടാനാണ് തീരുമാനം. സംസ്ഥാനത്ത് ആരാധാനാലയങ്ങൾ അടക്കം തുറക്കുന്നത് കോവിഡിന്റെ സ്ഥിതി അനുസരിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. അതേസമയം പൊതുഗതാഗതത്തിൽ നിയന്ത്രണങ്ങൾ തുടരണമെന്ന നിർദേശമാകും കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കിയത് തുടരുകയും ചെയ്യും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് 17നാണ് […]

രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവർക്ക് കനത്ത പിഴ ; വിലക്ക് ലംഘിച്ച് ആളുകളെ വാഹനത്തിൽ കയറ്റുന്ന ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും : നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക് ഡൗണിൽ നേരത്തെ രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് എത്തുന്നവർക്ക് 28 ദിവസത്തെ നിർബന്ധിത ക്വാറന്റൈനും ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കുറുക്കുവഴികളിലൂടെ സംസ്ഥാനത്തേക്ക് ആളുകളെത്തിയാൽ വൈറസ് വ്യാപനം നിയന്ത്രിക്കാനാകില്ല. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതിൽ കൂടുതൽ കർക്കശമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക് ഡൗൺ നിലനിൽക്കുമ്പോളും ബസുകളിലും ബസ് സ്റ്റാന്റിലും തിരക്ക് ഉണ്ട്. കൂടാതെ ഓട്ടോകളിലും കൂടുതൽ പേർ സഞ്ചരിക്കുന്നു. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന […]

മദ്യശാലകളിൽ പ്രവേശനം ഒരേസമയം അഞ്ച് പേർക്ക് മാത്രം ; ഒരിക്കൽ മദ്യം വാങ്ങിയാൽ പിന്നീട് മദ്യം വാങ്ങാൻ അനുമതി നൽകുക നാല് ദിവസത്തിന് ശേഷം മാത്രം : നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകളിൽ നിന്നും ബിവറേജ്‌സ് ഔട്ട്‌ലെറ്റുകളിൽ നിന്നും മദ്യം വാങ്ങാൻ ഒരേസമയം അഞ്ചു പേരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇതിന് പുറമെ ഒരിക്കൽ മദ്യം വാങ്ങിയാൽ അതിന് ശേഷം നാലു ദിവസം കഴിഞ്ഞു മാത്രമേ വാങ്ങാൻ അനുമതി നൽകുകയുള്ളൂ. ഇ ടോക്കൺ, എസ്എംഎസ് സംവിധാനങ്ങൾ വഴിയാണ് മദ്യശാലകളിലെ ക്യൂ നിയന്ത്രിക്കുക. സ്മാർട്ട് ഫോണിൽ ഉപയോഗിക്കുന്ന മൊബൈൽ ആപ്പ് വഴി മദ്യം വാങ്ങാൻ ടോക്കൺ എടുക്കാൻ സാധിക്കും. അതേസമയം സ്മാർട്ട് ഫോണില്ലാത്തവർക്ക് എസ്എംഎസ് മുഖേനെ ടോക്കൺ ലഭിക്കും. ടോക്കണിൽ നിർദേശിക്കുന്ന സമയത്തു […]

കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെയെത്തും ; യാത്രക്കാരെ ഇരുപത് അംഗ സംഘമായി തിരിക്കും ; രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേക വഴിയിലൂടെ ആശുപത്രിയിലേക്ക് മാറ്റും : നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക് ഡൗണിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലേക്ക് എത്തിക്കുന്നതിനായുള്ള കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ പുലർച്ചെ തിരുവനന്തപുരത്ത് എത്തും. ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ട്രെയിനിൽ 700 യാത്രക്കാർ വരെ തമ്പനൂരിലേക്ക് എത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഡൽഹിയിൽ നിന്നുള്ള ട്രെയിനിന് സംസ്ഥാനത്ത് സ്റ്റോപ്പുൾ ഉള്ളത്. നാളെ പുലർച്ചെ അഞ്ചരയോടെ ട്രെയിൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരെ 20 അംഗ സംഘമായി തിരിക്കും. പതിഞ്ച് ടേബിളുകൾ പരിശോധനയ്ക്കായി ഒരുക്കും. രണ്ട് […]

സ്‌കൂള്‍ കോമ്പൗണ്ടില്‍ വ്യാജവാറ്റ് ; കരിപ്പൂത്തട്ടില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 40 ലിറ്റര്‍ കോട : ലോക് ഡൗണിനില്‍ സ്‌കൂള്‍ അടച്ചത് വാറ്റിന് വളമാക്കി ലഹരിമാഫിയ

സ്വന്തം ലേഖകന്‍ കോട്ടയം : ആര്‍പ്പൂക്കര കരിപ്പൂത്തട്ട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ നിന്നും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ കോട കണ്ടെടുത്തു. ആര്‍പ്പൂക്കര കരിപ്പൂത്തട്ട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കിടയിലെ പുല്‍പ്പടര്‍പ്പുകളില്‍ നിന്നുമാണ് 20 ലിറ്റര്‍ വീതം കൊള്ളുന്ന രണ്ടു കന്നാസുകളിലായി 40 ലിറ്റര്‍ കോട ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ അടഞ്ഞുകിടക്കുകയായിരുന്നു. എന്നാല്‍ അത്യാവശ്യ ഓഫീസ് ആവശ്യത്തിനായി സ്‌കൂള്‍ അധികൃതര്‍ ഇന്ന് സ്‌കൂളിലെത്തിയപ്പോഴാണ് സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെയും പ്രധാന കെട്ടിടത്തിന്റെയും ഇടയിലെ പുല്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ […]

ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കണം ; സാമൂഹിക അകലം പാലിച്ച് ഭക്ഷണം കഴിക്കാവുന്ന രീതിയില്‍ ഹോട്ടലുകള്‍ തുറക്കാന്‍ അനുവദിക്കണം : ഇളവുകള്‍ക്കായി കേന്ദ്രത്തിന് കേരളം സമര്‍പ്പിക്കുന്ന പട്ടിക ഇങ്ങനെ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന മൂന്നാംഘട്ട ലോക് ഡൗണ്‍ അവസാനിക്കാറായ ഘട്ടത്തില്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട ഇളവുകളുടെ പട്ടിക പൂര്‍ത്തിയായി. സംസ്ഥാനത്ത് അതാത് ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. രാജ്യത്ത് ലോക ഡൗണ്‍ അവസാനിക്കാറായ ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ വിളിച്ചു ചേര്‍ത്ത ഉന്നത തലയോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. ഇതിനൊപ്പം സാമൂഹിക അകലം പാലിച്ച് ഭക്ഷണം കഴിക്കാവുന്ന രീതിയില്‍ ഹോട്ടലുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ഇതുള്‍പ്പെടെ കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ട നിര്‍ദേശങ്ങളുടെ പട്ടിക […]

എയര്‍ ഇന്ത്യാ ജീവനക്കാരന് കൊറോണ വൈറസ് ബാധ : ഡല്‍ഹി എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു. ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച മുതല്‍ രണ്ട് ദിവസത്തേക്കാണ് ഓഫീസ് അടച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബുദ്ധ പൂര്‍ണിമ ദിനം അവധിദിവസം ആയിരുന്നു. എന്നാല്‍ ഈ ദിവസം ഈ ജീവനക്കാരന്‍ ഓഫീസില്‍ എത്തുകയുും ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് ഈ ജീവനക്കാരന്റെ കോവിഡ് പരിശോധനാഫലം ലഭിച്ചത്. ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കോവിഡ് മാര്‍ഗ നിര്‍ദേശപ്രകാരം ഓഫീസില്‍ അനുനശീകരണം നടത്തുകയും ചെയ്തിരുന്നു. എങ്കിലും […]

രാജ്യത്ത് ലോക് ഡൗണ്‍ നീളുമോ …? പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും ; പ്രതീക്ഷയോടെ കാതോര്‍ത്ത് രാജ്യം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി :  രാജ്യത്ത്  പ്രഖ്യാപിച്ചിരിക്കുന്ന മൂന്നാംഘട്ട ലോക് ഡൗണ്‍ അവസാനിക്കാറായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ടുമണിയ്ക്കാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. ലോക്ക്ഡൗണ്‍ മൂന്നാംഘട്ടം ഞായറാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ അടക്കമുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി വ്യക്തമാക്കുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്തെ കോവിഡ് വ്യാപനം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക മേഖലയിലെ ഇളവുകള്‍ തുടങ്ങിയവ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ലോക് ഡൗണ്‍ ഇപ്പോള്‍ പിന്‍വലിക്കരുതെന്ന് […]

രാജ്യത്ത് ഇന്ന് മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും ; ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ ; സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകള്‍ മാത്രം : ഇന്ന് മുതല്‍ ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ ഇവയൊക്കെ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തി വച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. രാജ്യത്തെ 15 പ്രധാന നഗരങ്ങളിലേക്ക് ഡല്‍ഹിയില്‍ നിന്നും 15 ട്രെയിനുകളാണ് പ്രത്യേക സര്‍വീസ് നടത്തുക. ഐആര്‍സിടിസി വഴി ആരംഭിച്ച ടിക്കറ്റ് വില്‍പ്പന മിനുറ്റുകള്‍ക്കകമാണ് പൂര്‍ത്തിയായത്. കേരളത്തിലേക്ക് നാളെ മുതല്‍ ആയിരിക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് ട്രെയിന്‍ സര്‍വീസ് വീതം നടത്താന്‍ തീരുമാനമായി. ചൊവ്വാഴ്ചയും ഞായറാഴ്ചയും സര്‍വീസ് ഉണ്ടാകും. ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് തിരിച്ചും സര്‍വീസ് […]