ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാം ; പ്രസാദവും , തീർത്ഥവും നൽകരുത്  : നിബന്ധനകൾ ഇങ്ങനെ

ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാം ; പ്രസാദവും , തീർത്ഥവും നൽകരുത് : നിബന്ധനകൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അടച്ചിട്ട ആരാധനാലയങ്ങൾ ജൂൺ എട്ട് മുതൽ തുറക്കും. എന്നാൽ ആരാധനാലയങ്ങളിൽ നിന്നും ആഹാരസാധനങ്ങളും നൈവേദ്യവും അർച്ചനാദ്രവ്യങ്ങളും വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എട്ടാം തീയതി മുതൽ ആരാധനാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു പാത്രത്തിൽനിന്ന് ചന്ദനവും ഭസ്മവും നൽകരുത്. ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ കരസ്പർശം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ചും സാമൂഹിക അകല നിബന്ധന പാലിച്ചും ഒരുസമയം എത്രപേർ എത്തണമെന്ന കാര്യത്തിൽ ക്രമീകരണം ഉണ്ടാകുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ച.മീറ്ററിന് 15 പേർ എന്ന തോതിലാകും ആളുകളെ പ്രവേശിപ്പിക്കാൻ അനുമതി നൽകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ആരാധനാലയങ്ങളിൽ ഒരു സമയം എത്തുന്നവരുടെ എണ്ണം പരമാവധി നൂറായി പരിമിതപ്പെടുത്തും. അതോടൊപ്പം ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പേരും ഫോൺ നമ്പറും ശേഖരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.