ആശങ്കയൊഴിയാതെ കൊറോണ വൈറസ് ബാധ : രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 1.82 ലക്ഷം ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്

ആശങ്കയൊഴിയാതെ കൊറോണ വൈറസ് ബാധ : രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 1.82 ലക്ഷം ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കൊറോണ ഭീതിയൊഴിയാതെ രാജ്യം. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 1.82 ലക്ഷവും വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5164 ആയി ഉയർന്നു. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുമ്പോൾ കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ ഫ്രാൻസിനെ മറികടന്ന് ഇന്ത്യ ഏഴാം സ്ഥാനത്താണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്ക് പ്രകാരം 8380 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ കണക്കാണിത്. ഇതോടെ ആകെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 182142 ആയി. 89995 പേർ നിലവിൽ ചികിത്സയിലുണ്ട്. അതേസമയം ഇന്ത്യയിൽ 86984 പേർക്ക് ഇതുവരെ അസുഖം ഭേദമായിട്ടുണ്ട്.
മഹാരാഷ്ട്രയിൽ പുതിയതായി 2487 കോവിഡ് കേസുകളും 89 മരണവും കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് രോഗികളുടെ എണ്ണം 67655 അയി. സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ 2286ഉം ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുജറാത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 16794 ആയി. രാജസ്ഥാനിൽ രോഗ ബാധിതരുടെ എണ്ണം 8831 കടന്നിട്ടുണ്ട്.

അതേസമയം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ ഇന്ന് അഞ്ചാം ഘട്ടത്തിലേക്ക് കടക്കും. അഞ്ചാം ഘട്ടത്തിൽ ജൂൺ എട്ട് മുതൽ കൂടുതൽ ഇളവുകൾ നൽകും.

ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ ലോക് ഡൗണിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം തുടർന്നു കൊണ്ട് മറ്റിടങ്ങളിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള അനുവാദമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിട്ടുള്ളത്.