സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചു ; അറിയാം സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയം, നിർത്തുന്ന സ്റ്റോപ്പുകൾ ഇവയെല്ലാം

സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചു ; അറിയാം സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയം, നിർത്തുന്ന സ്റ്റോപ്പുകൾ ഇവയെല്ലാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ നിർത്തിവച്ച ട്രെയിൻ സർവീസുകൾ ഇന്നുമുതൽ വീണ്ടും ആരംഭിച്ചു.

സർവീസുകൾ പുനരാരംഭിച്ചതോടെ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുളള ജനശതാബ്ദി സ്പെഷ്യലാണ് (02076) പ്രതിദിന യാത്രക്കായി തുടക്കമിട്ട ആദ്യ തീവണ്ടി. കണ്ണൂരിൽ നിന്നും പുറപ്പെടേണ്ട ട്രെയിനാണ് കോഴിക്കോട് നിന്നും ഇന്ന് യാത്ര ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർവീസ് കണ്ണൂരിൽ നിന്നും ആരംഭിക്കുന്നതിനായി സർവീസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ എല്ലാം ചെയ്തിരുന്നുവെങ്കിലും യാത്രക്കാരുടെ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് സഹകരിക്കാത്തതിനെ തുടർന്നാണ് കണ്ണൂരിൽ നിന്നുളള യാത്ര കോഴിക്കോട് നിന്ന് തുടങ്ങിയതെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.

ട്രെയിൻ യാത്രക്കായി തയ്യാറാവുന്നവർ ശ്രദ്ധിക്കേണ്ടത്

1. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാത്രമേ യാത്ര അനുവദിക്കുകയുളളൂ.
2. ടിക്കറ്റുകൾ 120 ദിവസം മുൻപ് വരെ ബുക്ക് ചെയ്യാം.
3. ട്രെയിൻ പുറപ്പെടുന്നതിന് ഒന്നരമണിക്കൂർ മുൻപ് സ്റ്റേഷനിൽ എത്തണം.
4. ഹെൽത്ത് സ്‌ക്രീനിങ്, ടിക്കറ്റ് ചെക്കിങ്ങ് എന്നിവ പൂർത്തിയാക്കണം.
5. പനിയുളളവരെ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല
6.ആരോഗ്യ സേതു ആപ്പ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം.
7. യാത്രയിൽ ഭക്ഷണം, വെളളം, സാനിറ്റൈസർ എന്നിവ കരുതണം.
8. യാത്രക്കിടയിൽ ബുദ്ധിമുട്ട് നേരിട്ടാൽ 138 /139 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
9. ട്രെയിൻ എത്തി 30 മിനിറ്റിനകം സ്റ്റേഷനിൽനിന്ന് പുറത്തുപോകണം.
10. താമസിച്ച് എത്തി സ്‌ക്രീനിങ് പൂർത്തിയാക്കാത്തവരെ യാത്രയ്ക്ക് അനുവദിക്കുകയില്ല.
11. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റും യാത്രയ്ക്ക് അനുവദിക്കില്ല.
12. പ്ലാറ്റ്ഫോം ടിക്കറ്റ് ഉണ്ടാകില്ല.
13. ഡേ/എക്‌സ്പ്രസ് ട്രെയിനുകളിൽ ബുക്ക് ചെയ്തവർക്ക് മാത്രമേ നോൺസ്ലീപ്പർ, സിറ്റിങ് കോച്ചുകളിൽ പ്രവേശനമുണ്ടാകൂ.

സംസ്ഥാനത്ത് ഇന്ന് മുതൽ സർവീസ് ആരംഭിക്കുന്ന സ്പെഷ്യൽ ട്രെയിനുകൾ

(02076/02075) തിരുവനന്തപുരം-കോഴിക്കോട്- തിരുവനന്തപുരം (ആലപ്പുഴ വഴി) ജനശതാബ്ദി
(06302/06301) തിരുവനന്തപുരം-എറണാകുളം-തിരുവനന്തപുരം (കോട്ടയം വഴി) പ്രതിദിന എക്‌സ്പ്രസ്.

(06345 / 06346) തിരുവനന്തപുരം-ലോക്മാന്യതിലക്-തിരുവനന്തപുരം പ്രതിദിന സ്‌പെഷൽ എക്‌സ്പ്രസ്.
(02617/02618) എറണാകുളം-നിസാമുദ്ദീൻ-എറണാകുളം പ്രതിദിന സ്‌പെഷൽ.
(02082/02081) തിരുവനന്തപുരം-കണ്ണൂർ-തിരുവനന്തപുരം (കോട്ടയം വഴി) ജനശതാബ്ദി.

എന്നാൽ എറണാകുളം ജങ്ഷൻ നിസാമുദ്ദീൻ (തുരന്തോ) എക്‌സ്പ്രസ് (02284) പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എക്‌സ്പ്രസ് പ്രതിവാര സർവീസായിരിക്കും നടത്തുക. എറണാകുളത്തുനിന്ന് ജൂൺ ഒൻപ്ത് മുതൽ ചൊവ്വാഴ്ചകളിൽ പുറപ്പെടുന്ന തുരന്തോയുടെ നിസാമുദ്ദീനിൽ നിന്നുളള മടക്കയാത്ര ശനിയാഴ്ചകളിലായിരിക്കും.

വേണാട് എക്‌സ്പ്രസ് രാവിലെ 7.45ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് ഉച്ചക്ക് 12.30ന് എറണാകുളത്തെത്തും. ഉച്ചക്ക് ഒന്നിന് എറണാകുളത്തുനിന്ന് മടങ്ങുന്ന ട്രെയിൻ (06301) വൈകുന്നേരം 5.30ന് തിരുവനന്തപുരത്തെത്തും.

ജൂൺ ഒൻപത് മുതൽ രാവിലെ 7.45നായിരിക്കും തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കുക. അതേസമയം ജൂൺ 10 മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിൻ രാവിലെ 5.15ന് പുറപ്പെ ട്ട് 9.45ന് എറണാകുളത്തെത്തും. എന്നാൽ ട്രെയിനിന്റെ മടക്കയാത്രാസമയത്തിൽ മാറ്റമുണ്ടാവില്ല.

1. തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി (02076)

തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.45ന് പുറപ്പെടും. കോഴിക്കോട് നിന്ന് പകൽ 1.45ന് (എല്ലാ ദിവസവും)

2. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (02082)

തിരുവനന്തപുരത്ത് നിന്ന് പകൽ 2.45ന് പുറപ്പെടും. (ചൊവ്വ, ശനി എന്നി ദിവസങ്ങളിൽ ഒഴികെ). കണ്ണൂരിൽ നിന്ന് പുലർച്ചെ 4.50ന്. (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ), ഇത് കോഴിക്കോട് നിന്നാണ് പുറപ്പെടുക എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

3. തിരുവനന്തപുരം-ലോക്മാന്യതിലക് (06346)

തിരുവനന്തപുരത്ത് നിന്ന് പകൽ 9.30ന് പുറപ്പെടും. ലോക്മാന്യ തിലകിൽ നിന്ന് പകൽ 11.40ന്. (ഇത് എല്ലാദിവസവും സർവീസ് ഉണ്ടായിരിക്കും)

4. എറണാകുളം ജംക്ഷൻ- നിസാമുദ്ദീൻ മംഗള എക്‌സ്പ്രസ് (02617)

എറണാകുളത്ത് നിന്ന് പകൽ 1.15ന് പുറപ്പെടും. തിരികെയുളള ട്രെയിൻ നിസാമുദ്ദീനിൽ നിന്ന് പകൽ 9.15ന് (എല്ലാദിവസവും)

5. എറണാകുളം ജംക്ഷൻ നിസാമുദ്ദീൻ തുരന്തോ എക്‌സ്പ്രസ് (02284)

എറണാകുളത്ത് നിന്ന് ചൊവ്വാഴ്ചകളിൽ രാത്രി 11.25ന് പുറപ്പെടും. നിസാമുദ്ദീനിൽ നിന്ന് ശനിയാഴ്ചകളിൽ രാത്രി 9.35ന്

6. തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജംക്ഷൻ (06302)

പ്രതിദിന പ്രത്യേക ട്രെയിൻ സർവീസ് രാവിലെ 7.45 മുതൽ ആരംഭിക്കും. എറണാകുളം ജംക്ഷൻതിരുവനന്തപുരം(06301) പ്രതിദിന പ്രത്യേക ട്രെയിൻ പകൽ ഒരുമണിക്ക് പുറപ്പെടും.

7. തിരുച്ചിറപ്പളളി നാഗർകോവിൽ(02627)

പ്രതിദിന സൂപ്പർഫാസ്റ്റ് സർവീസ് തിങ്കളാഴ്ച പകൽ ആറ് മുതൽ സർവീസ് ആരംഭിക്കും. നാഗർകോവിലിൽ നിന്ന് പകൽ മൂന്ന് മണിക്ക്.

പ്രത്യേക ട്രെയിനുകളും ഒഴിവാക്കിയ സ്റ്റോപ്പുകളും

1). തിരുവനന്തപുരം സെൻട്രൽ-ലോകമാന്യതിലക് (നേത്രാവതി എക്‌സ്പ്രസ് 06346)

വർക്കല ശിവഗിരി, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, ചേർത്തല, ആലുവ, ഡിവൈൻ നഗർ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, വടകര, തലശ്ശേരി, കണ്ണപുരം, പയ്യന്നൂർ, കാഞ്ഞങ്ങാട്.

2). തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (02076)

വർക്കല ശിവഗിരി, കായംകുളം, ചേർത്തല, ആലുവ.

3). തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് (02082)

കായംകുളം, മാവേലിക്കര, വടകര, തലശ്ശേരി

4). എറണാകുളം-നിസാമുദ്ദീൻ മംഗളാ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് (02617)

ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശ്ശേരി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്.

ട്രെയിൻ യാത്രയ്ക്കായുള്ള റിസർവേഷൻ കൗണ്ടറുകൾ

തിരുവനന്തപുരം ഡിവിഷന് കീഴിൽ 11 സ്റ്റേഷനുകളിൽ റിസർവേഷൻ കൗണ്ടറുകൾ പ്രവർത്തനസജ്ജമായിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗൺ, എറണാകുളം സൗത്ത്, ആലുവ, തൃശൂർ എന്നിവിടങ്ങളിലാണ് കൗണ്ടറുകൾ പ്രവർത്തിക്കുക. തിരുവനന്തപുരം സെൻട്രൽ, എറണാകുളം സൗത്ത് സ്റ്റേഷനുകളിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയും മറ്റ് സ്റ്റേഷനുകളിൽ രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചുവരെയുമാണ് പ്രവർത്തന സമയം.