നിർദ്ദേശം ലംഘിച്ച് പഞ്ചായത്ത് അംഗങ്ങളും…! ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച പഞ്ചായത്ത് അംഗങ്ങൾ പൊലീസ് പിടിയിൽ ; ,സംഭവം കൊട്ടാരക്കരയിൽ

സ്വന്തം ലേഖകൻ കൊല്ലം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പഞ്ചായത്ത് അംഗങ്ങളും. നിർദ്ദേശം ലംഘിച്ച് യോഗം ചേർന്ന കൊട്ടാരക്കര നെടുവത്തൂരിൽ നിയമം ലംഘിച്ച് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച 72പേരെ കൊല്ലത്ത് അറസ്റ്റ് ചെയ്തു. ജില്ലയിൽ 143 കേസുകൾ രജിസ്റ്റർ ചെയ്യുകയും 91 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. നിരത്തിലറിങ്ങിയ വാഹനങ്ങളെയും കാൽനട യാത്രക്കാരേയും പൊലീസ് പരിശോധിച്ചു. […]

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് വിവാഹം നടത്തിയ പാസ്റ്റർമാർ അറസ്റ്റിൽ ; പൊലീസ് പിടിയിലായത് ചർച്ച് ഓഫ് ഗോഡ് പാസ്റ്റർമാർ

സ്വന്തം ലേഖകൻ ചെങ്ങന്നൂർ : ലോക്ക് ഡൗണിനിടയിൽ നിർദ്ദേശം ലംഘിച്ച് പാണ്ടനാട്ടിൽ വിവാഹം നടത്തിയ പാസ്റ്റർമാർ അറസ്റ്റിൽ. പിടിയിലായത് ചർച്ച് ഓഫ് ഗോഡ് പാസ്റ്റർമാർ. കോഴഞ്ചേരി പുന്നയ്ക്കാട് സഭാ പാസ്റ്റർ പി എം തോമസ് (67), മുൻ ഓവർസീയർ പാസ്റ്റർ പി ജെ ജയിംസ് (67) എന്നിവരാണ് അറസ്റ്റിലായത്.പാണ്ടനാട് കീഴ്വന്മഴി ചർച്ച് ഓഫ് ഗോഡിൻെ്‌റ നേതൃത്വത്തിൽ വധുവിന്റെ വീട്ടിൽ നടന്ന വിവഹത്തിനെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ആൾക്കൂട്ടം കണ്ട് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് ചെങ്ങന്നൂർ സി.ഐ.എം സുധിലാൽ സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

നിരത്തിലിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ….! നിയമം ലംഘിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കും ; കർശന നടപടിയുമായി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്ത് ലോക്ക് ഡൗൺ നിലവിൽ പ്രഖ്യാപിതോടെ നിയമം ലംഘിക്കുന്നവരെ കർശന നടപടിയുമായി പൊലീസ്. നിയമം ലംഘിച്ച് നിരത്തിലിറങ്ങുന്നവരുടെ വാഹനങ്ങളുടെ പിടിച്ചെടുക്കും. പിടിച്ചെടുത്ത വാഹനങ്ങൾ 21 ദിവസത്തിന് ശേഷം മാത്രമേ വിട്ട് നൽകൂ. നിരോധനാജ്ഞ ലംഘിച്ച് കർക്കശ നിലപാട് സ്വീകരിക്കാനാണ് നിർദ്ദേശം. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനായി എറണാകുളം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ തുടങ്ങി നിരവധി ജില്ലകളിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. കൊച്ചിയിൽ നിരോധനാജ്ഞ ലംഘിച്ച 30 പേർ അറസ്റ്റിലായി. ലോക്ക് ഡൗൺ ലംഘിച്ചതിന് കോഴിക്കോട് 113 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. കണ്ണൂരിൽ […]

ഇടുക്കി ജില്ലയിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ; അതിർത്തിയിൽ വാഹനങ്ങൾ തടയും

സ്വന്തം ലേഖകൻ ഇടുക്കി: കൊറേണ വൈറസ് ബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഇടുക്കി ജില്ലയിൽ യാത്രകൾക്ക് നിയന്ത്രണം. ജില്ലയിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. മറ്റു ജില്ലകളിൽ നിന്ന് ഇടുക്കിയിലേക്ക് എത്തുന്ന യാത്രക്കാരെ അതിർത്തികളിൽ തടയുമെന്ന് പൊലീസ് അറിയിച്ചു . ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു നിരത്തുകളിൽ പൊലീസിന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കാസർഗോഡ് ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. അതിനുപുറമെ എറണാകുളത്തും പത്തനംതിട്ടയിലും […]

നിരോധനാജ്ഞ ലംഘിച്ച് ഹോട്ടൽ തുറന്ന ഉടമ അറസ്റ്റിൽ ; സംഭവം വയനാട്

സ്വന്തം ലേഖകൻ വയനാട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് കണക്കിലെടുക്കാതെ ഹോട്ടൽ തുറന്ന ഉടമ പൊലീസ് പിടിയിൽ. വയനാട് വൈത്തരിയിലാണ് സംഭവം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് ഹോട്ടൽ തുറന്ന ഉടമ നിയാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി വയനാട്ടിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. അതിർത്തിയിൽ വാഹനങ്ങളിൽ എത്തുന്നവരെ കർശന പരിശോധനയ്ക്ക് ശേഷമാണ് വിട്ടയയ്ക്കുന്നത്. ആളുകൾ കൂട്ടം കൂടരുതെന്നും അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ […]

കൊറോണ വൈറസ് ബാധ : കാസർഗോഡ് വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടും ; കർശന നടപടികളുമായി ജില്ലാഭരണകൂടം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കാസർഗോഡ് വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടും . വിലക്ക് ലംഘിച്ചാൽ ഇതേ നടപടി തുടരും. കാസർഗോഡ് ജില്ലയിൽ ബേക്കറികൾ തുറക്കണം എന്നാൽ പാനീയങ്ങൾ വിൽക്കരുതെന്നും മൽസ്യ, മാംസ വിൽപന അനുവദിക്കുമെന്നും ആളുകൂടിയാൽ അടപ്പിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കൊല്ലത്ത് റോഡുകളിൽ വാഹനഗതാഗതം കൂടിയതോടെ പൊലീസ് കമ്മിഷണറും കളക്ടടറും നേരിട്ട് ഇറങ്ങി. അതേസമയം കടകളുടെ പ്രവർത്തനസമയത്തെക്കുറിച്ച് ഇനിയും ധാരണയായിട്ടില്ല. തിരുവനന്തപുരത്ത് ചിലയിടത്ത് കടകൾ അടപ്പിച്ചു. സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തണമെന്ന് […]

മാധ്യമ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് മാത്രം യാത്ര ചെയ്യാം ; സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം : ലോക്‌നാഥ് ബെഹ്‌റ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മാധ്യമ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൂടാതെ ആവശ്യസേവനങ്ങൾക്ക് പാസ് നൽകുമെന്ന് പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം.അതേസമയം തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തിൽ നൽകുന്നതെങ്കിൽ അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അറിയിച്ചു. പാസുകൾ ജില്ലാ പോലീസ് മേധാവികൾ നൽകും. മരുന്നുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ഇളവ് നൽകും. ടാക്‌സിയും ഒട്ടോയും അത്യാവശ സാധനങ്ങളും മരുന്നുകളും […]

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട…! കൊറോണക്കാലത്ത് ചുമ്മാ നാടുകാണാൻ ഇറങ്ങിയാൽ തലോടലിന് പകരം തല്ല് ഉറപ്പ് : അടച്ചുപൂട്ടൽ നടപ്പാക്കാൻ കർശന നടപടികളുമായി പൊലീസ്

സ്വന്തം ലേഖകൻ കാസർഗോഡ്: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിരോധമാജ്ഞയും പ്രഖ്യാപിച്ച കാസർകോട് ജില്ലയിൽ കൊറോണക്കാലത്ത് ചുമ്മാ നാട് കാണാൻ ഇറങ്ങിയാൽ തലോടലിനു പകരം തല്ല് വരും. സൂക്ഷിച്ചാൽ ദു:ഖിക്കണ്ട. അടച്ചുപൂട്ടൽ നടപ്പാക്കാൻ കർശന നടപടിയുമായി പൊലീസ് അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ അടച്ചുപൂട്ടൽ സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാൻ ഐ.ജിമാർ, ഡി.ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ അഞ്ചു മണി മുതൽ ശക്തമായ പൊലീസ് സന്നാഹം നിരത്തുകളിൽ ഇറങ്ങിയിരിക്കുകയാണ്. യാതൊരു വിധ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ […]

കൊറോണ വൈറസ് ബാധ : കേരളത്തിൽ ലോക്ക് ഡൗൺ ആരംഭിച്ചു ; മാർച്ച് 31 വരെ ലഭ്യമാകുന്ന ആവശ്യ സാധന-സേവനങ്ങൾ ഇവയൊക്കെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗ ബാധയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക് ഡൗൺ ആരംഭിച്ചു. മാർച്ച് 31 വരെയാണ് ലോക്ക്ഡൗൺ. അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും മാത്രം ലഭ്യത ഉറപ്പാക്കും. സംസ്ഥാനത്തെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ അഞ്ച് വരെ മാത്രമായിരിക്കും പ്രവർത്തിക്കുക. അതേസമയം കാസർകോട് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത് കർശന നിയന്ത്രണങ്ങളാണ്. ജില്ലയിലെ കടകൾ രാവിലെ പതിനൊന്ന് മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവർത്തനം. ബാറുകൾ പ്രവർത്തിക്കില്ല. ബിവറേജസ് ഔട്ട്‌ലറ്റുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും; സമയത്തിലും ക്രമീകരണങ്ങളിലും […]

എന്താണ് ലോക്ക് ഡൗൺ…? എന്തൊക്കെ ശ്രദ്ധിക്കണം….? അറിയാം ഇക്കാര്യങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: കൊറണ വൈറസ് രോഗബാധ പോലുള്ള മഹാമാരികൾ പടർന്നുപിടിക്കുമ്പോഴാണ് അതിനെ പ്രതിരോധിക്കുന്നതിനായാണ് ലോക്ക് ഡൗൺ നിയമം ഭരണകൂടങ്ങൾ പ്രയോഗിക്കുന്നത്. ഒരു കാരണവശാലും വീട് വിട്ടുപോകാൻ അനുവദിക്കാത്ത കർശന നിയമമാണിത് ലോക്ക് ഡൗൺ. 1897 ലെ നിയമപ്രകാരമാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രയോഗിക്കുന്നത്. സാമൂഹിക വ്യാപനത്തിലൂടെ രോഗങ്ങൾ പടർന്നു പിടിക്കുന്നത് ഒഴിവാക്കാനാണ് ലോക്ക് ഡൗൺ പ്രയോഗിക്കുന്നത്. മനുഷ്യന് ആവശ്യവസ്തുക്കളായ (പാൽ, വെള്ളം, പച്ചക്കറികൾ, മരുന്നുകൾ, മെഡിക്കൽ സേവനങ്ങൾ) എന്നിവ മാത്രമെ ലോക്ക് ഡൗൺ നടപ്പിലാകുന്ന സംസ്ഥാനങ്ങളിലേക്കോ ജില്ലകളിലേക്കോ അനുവദിക്കുകയുള്ളു. ഗതാഗത സംവിധാനങ്ങൾ പൂർണമായും […]