കാത്തിരുന്ന് ആപ്പ് വന്നപ്പോൾ വില കുറഞ്ഞ മദ്യം സ്‌റ്റോക്കില്ല ; പാവപ്പെട്ടവനും, ഇതരസംസ്ഥാന തൊഴിലാളികളും വരിക്ക് പുറത്ത്

കാത്തിരുന്ന് ആപ്പ് വന്നപ്പോൾ വില കുറഞ്ഞ മദ്യം സ്‌റ്റോക്കില്ല ; പാവപ്പെട്ടവനും, ഇതരസംസ്ഥാന തൊഴിലാളികളും വരിക്ക് പുറത്ത്

സ്വന്തം ലേഖകൻ

കൊച്ചി: ഏറെ നാൾ കാത്തിരുന്ന്‌ സംസ്ഥാനത്ത് മദ്യ വിൽപന പുനരാരംഭിച്ചപ്പോൾ വില കുറഞ്ഞ മദ്യം സ്റ്റോക്കില്ല. ആളുകൾ മദ്യം വാങ്ങാൻ ടോക്കണുമായി ബെവ്‌കോയിലും ബാറുകളിലും എത്തുമ്പോൾ വാങ്ങാനെത്തിയവർക്ക് കേൾക്കേണ്ടി വന്നത് സ്റ്റോക്കില്ലെന്ന മറുപടിയാണ്.

എറണാകുളം കലൂരിലെ ഗോകുലം പാർക്കിലും പല ബ്രാൻഡുകളും ഇല്ലെന്നും 750 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യമാണ് ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്‌. അതിന്റെ പേരിൽ ചെറിയ തോതിൽ വാക്കുതർക്കവും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ഇന്ന് രാവിലെ 11 മണിയോടെയാണ് സംസ്ഥാനത്ത് മദ്യവിൽപന ആരംഭിച്ചത്. ബുധനാഴ്ച രാത്രി വൈകിയെത്തിയ ബെവ്ക്യു ആപ്പ് ഡൗൺലോഡ് ചെയ്ത് ടോക്കണെടുത്തവർ വരിവരിയായി രാവിലെ തന്നെ അണിനിരന്നിരുന്നു.

ഗൂഗിൾ പ്ലേയിൽ ലഭ്യമായിട്ടുള്ള ബീറ്റാ വെർഷൻ ആപ്പ് ഉപയോഗിച്ചവർക്ക് ബുക്കിങ്ങിനായുള്ള ഒടിപി കിട്ടിയില്ലെന്നതായിരുന്നു എല്ലാവരും ഉന്നയിച്ച പ്രധാന പരാതി. ഒടിപി കിട്ടാത്തവർ ബെവ്ക്യു ആപ്പിലെ റിവ്യു ആയി ഒരു സ്റ്റാർ നൽകാനും ആപ്പിനെ കുറ്റം പറഞ്ഞ് കമന്റിടാനും ഇടിച്ചുകയറിയിരുന്നു. ടോക്കൺ ലഭിച്ചവർ നല്ല അഭിപ്രായവും രേഖപ്പെടുത്തി. എങ്കിലും അഞ്ച് സ്റ്റാർ റേറ്റിങ് കൊടുത്തവരേക്കാൾ കൂടുതലാണ് ഇപ്പോൾ ആപ്പിന് ഒരു സ്റ്റാർ നൽകിയവർ.

കൂടാതെ സാങ്കേതികവിദ്യ നിരക്ഷരർ മദ്യത്തിനുള്ള ക്യൂവിൽ നിന്നും പുറത്താവുകയും ചെയ്തു.  കുറെ മുതിർന്ന മദ്യപൻമാർ അവിടെ നിൽക്കുന്നുണ്ടായിരുന്നുവെന്ന് ശ്രീനാഥ് പറഞ്ഞു. അവർക്ക് ആപ്പ് ഉപയോഗിക്കാൻ അറിയാത്തതിനാൽ ടോക്കൺ എടുക്കാൻ സാധിച്ചിരുന്നില്ല.

അതേസമയം കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി വയോധികർ പുറത്തിറങ്ങരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കർശനമായും തുടർച്ചയായുമുള്ള നിർദ്ദേശങ്ങൾ മറികടന്നാണ് പലരും എത്തുന്നത്.