ലൈഫ് മിഷൻ കേസിൽ യൂസഫലിയെ ഇ ഡി ചോദ്യം ചെയ്യും; മാർച്ച് 16ന് ചോദ്യം ചെയ്യൽ
സ്വന്തം ലേഖക കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയെ വിദേശ സംഭാവന (റെഗുലേഷൻസ്) നിയമം ലംഘിച്ചുവെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. മാർച്ച് 16 ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യൂസഫ് അലിക്ക് ഇഡി നോട്ടീസ് നൽകി. മാർച്ച് ഒന്നിന് ഹാജരാകാൻ യൂസഫ് അലിയോട്, ഇ ഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ലൈഫ് മിഷൻ കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് […]