play-sharp-fill
വർഷത്തിൽ ഒരിക്കൽ മാത്രമാണ് അയാൾ വീട്ടിലേക്ക് വരുന്നത്, വരുമ്പോൾ ഭാര്യയ്ക്ക് ഒരു കുഞ്ഞിനെയും കൊടുത്തിട്ട് പോകും ; അയാൾക്ക് കുട്ടികളെ ജനിപ്പിക്കാൻ മാത്രമേ അറിയൂ : വീടിന്റെ താക്കോൽ ദാന ചടങ്ങിൽ യുവതിയേയും ഭർത്താവിനെയും അപമാനിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വർഷത്തിൽ ഒരിക്കൽ മാത്രമാണ് അയാൾ വീട്ടിലേക്ക് വരുന്നത്, വരുമ്പോൾ ഭാര്യയ്ക്ക് ഒരു കുഞ്ഞിനെയും കൊടുത്തിട്ട് പോകും ; അയാൾക്ക് കുട്ടികളെ ജനിപ്പിക്കാൻ മാത്രമേ അറിയൂ : വീടിന്റെ താക്കോൽ ദാന ചടങ്ങിൽ യുവതിയേയും ഭർത്താവിനെയും അപമാനിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ലൈഫ് മിഷന്റ വീടുദാന ചടങ്ങിനിടെ യുവതിയേയും ഭർത്താവിനെയും അപമാനിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദാരിദ്ര്യത്തെ തുടർന്ന് കുട്ടി മണ്ണു തിന്നെന്ന വിവാദത്തിലായ കുടുംബത്തെയാണ് അവർക്ക് സർക്കാർ നിർമ്മിച്ചുനൽകിയ വീട് കൈമാറുന്ന ചടങ്ങിൽ വെച്ച് മന്ത്രി അവഹേളിച്ചത്.


വർഷത്തിൽ ഒരിക്കൽ മാത്രമാണ് അയാൾ വീട്ടിലേക്ക് വരുന്നത്. വരുമ്പോൾ ഒരു കുഞ്ഞിനെയും നൽകിയിട്ട് പോകും. അച്ഛന്റെ ഉത്തരവാദിത്വം ഇത് മാത്രമാണെന്നാണ് അയാൾ കരുതുന്നതെന്നാണ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. രണ്ട് പാർട്ടി പ്രവർത്തകരുടെ പണി ശ്രീദേവി കളഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് മന്ത്രി തുടങ്ങിയത്. കുട്ടികളുടെ അച്ഛൻ മഹാ കുഴപ്പക്കാരനാണെന്നും വർഷത്തിൽ ഒരിക്കൽ വരുന്ന ഇയാൾക്ക് കുട്ടികളെ ജനിപ്പിക്കാൻ മാത്രമാണ് അറിയുന്നതെന്നും കടകംപള്ളി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘രണ്ട് പേരെ സന്തോഷകരമായി പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ് ശ്രീദേവി. ശ്രീദേവിക്ക് നല്ല ആരോഗ്യമൊക്കെയുണ്ട്. അയാൾ അയാളുടെ വഴിക്ക് പോട്ടെ. അച്ഛൻ ഇതൊന്നും ശ്രദ്ധിക്കുന്ന ആളല്ല, അയാൾ മഹാകുഴപ്പക്കാരനാണ്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് അയാൾ വരുന്നത്. തിരിച്ചു പോകുമ്‌ബോൾ ഒരു കുഞ്ഞും കാണും. ആ നിലയിലുള്ള ആളാണ് അയാൾ. വേറെ ഉത്തരവാദിത്വമൊന്നുമില്ല. അച്ഛന്റെ ജോലി ഇതുമാത്രമാണെന്നാണ് പുള്ളി കരുതിയിരിക്കുന്നത്.’ മന്ത്രി പറഞ്ഞു.

ഇതോടെ മന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ നിരവധി പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന് വന്നിരിക്കുന്നത്.