ഭാഗ്യം തുണച്ചത് വലത് മുന്നണിയെ; കോട്ടയം ഇനി ബിന്‍സി സെബാസ്റ്റ്യന്‍ ഭരിക്കും

സ്വന്തം ലേഖകന്‍ കോട്ടയം: നഗരസഭ ഇനി വലത് മുന്നണി ഭരിക്കും. ഇന്ന് രാവിലെ നടന്ന ചെയർപേഴ്സൺ  നറുക്കെടുപ്പില്‍  ബിന്‍സി സെബാസ്റ്റിയനെയാണ് ഭാഗ്യം തുണച്ചത്. യുഡിഎഫിൻ്റെ സ്ഥാനാർത്ഥിയായി ബിൻസിയും, എൽ ഡി എഫിൻ്റെ സ്ഥാനാർത്ഥിയായി അഡ്വ.ഷിജ അനിലുമാണ് മൽസരിച്ചത്. എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമായതോടെയാണ് കോട്ടയം നഗരസഭയിലെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടി വന്നത്. എല്‍ഡിഎഫ് – 22, യുഡിഎഫ്- 21, ബിജെപി- 8, സ്വതന്ത്ര- 1 എന്നിങ്ങനെയായിരുന്നു കോട്ടയം നഗരസഭയിലെ കക്ഷിനില. കോണ്‍ഗ്രസ് വിമതയായ ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ […]

എൽ.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കും : ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം : കേരളാ കോൺഗ്രസ്സ് (എം) നെ ജൂൺ 29 നാണ് യു.ഡി.എഫിൽ നിന്നും പുറത്താക്കിയത്. അതിനെത്തുടർന്ന് സ്വതന്ത്രരാഷ്ട്രീയ നിലപാടാണ് കേരളാ കോൺഗ്രസ്സ് (എം) സ്വീകരിച്ചത്. കെ.എം മാണിസാർ കെട്ടിപ്പടുത്തതാണ് യു.ഡി.എഫ്. ആ കോൺഗ്രസ്സ് (എം) ന് യു.ഡി.എഫിൽ തുടരാൻ അർഹതയില്ല എന്ന് പറഞ്ഞുകൊണ്ടാണ് 38 വർഷത്തിനിപ്പുറം ആ മുന്നണിയിൽ നിന്നും പടിയടച്ച് പുറത്താക്കിയത്. ആ തീരുമാനം പ്രഖ്യാപിച്ചവർ മാണി സാറിന്റെ ആത്മാവിനെയും എന്നും ഒപ്പം നിന്ന ഒരു ജനവിഭാഗത്തെയുമാണ് അപമാനിച്ചത്. കോൺഗ്രസ്സിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരളാ […]

തോമസ് ചാണ്ടിക്കും വിജയൻ പിള്ളയ്ക്കും പിൻഗാമികൾ ഉണ്ടാകില്ല: കോവിഡ് കൊണ്ടു പോയത് രണ്ട് ഉപതിരഞ്ഞെടുപ്പുകൾ: രാഷ്ട്രീയ പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ട് മൂന്ന് മുന്നണികളും

സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പാണ്. കുട്ടാനാടും ചവറയിലും ഇപതെരഞ്ഞെടുപ്പുകൾ നടക്കാനുമുണ്ട്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്് മുൻപ് കേരളത്തിലെ ഒരു രാഷട്രീയ പാർട്ടിയും ആഗ്രഹിക്കുന്നില്ല. പത്യേകിച്ച് ഭരണ മുന്നണി. കുട്ടനാട്ട് തോമസ് ചാണ്ടിയും ചവറയിൽ വിജയൻ പിള്ളയും മുൻപ് ജയിച്ചത് സ്വന്തം മികവിലാണ്. രണ്ട് പേരും മരിക്കുമ്പോൾ പകരക്കാരനെ കണ്ടെത്തി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ പോലും ഇടതു മുന്നണിക്ക് കഴിയാത്ത സ്ഥിതിയുണ്ട്. ഇതിനിടെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ഡൗൺ മെയ് മൂന്നു വരെ നീട്ടിയതോടെ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾക്കുള്ള […]

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് : ഒരു സി.പി.എം നേതാവിന് കൂടി പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് ; കൂടുതൽ നേതാക്കൾ കുടുങ്ങുമെന്ന് സൂചന

സ്വന്തം ലേഖകൻ കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ ഒരു സി.പി.എം നേതാവിന് കൂടി പങ്കുണ്ടെന്ന് പൊലീസ്. കൊച്ചി തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം നിധിന് തട്ടിപ്പിന് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് രണ്ടരലക്ഷം രൂപ അനധികൃതമായി എത്തിയതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പണം എത്തിയതായി നരത്തെ സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത് ഇപ്പോഴാണ്. ഇതോടെ തട്ടിപ്പുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതൽ സിപിഎം പ്രാദേശിക നേതാക്കളിലേക്ക് നീങ്ങുകയാണ്. 10.54 ലക്ഷം രൂപ […]

യോഗ്യതയില്ലെങ്കിലും എൽ.ഡി.എഫ് നേതാവിന്റെ ബന്ധുവായാൽ മതി, ഗവൺമെന്റ് ജോലി ഉറപ്പ് ; സി.പി.എം സംസ്ഥാന സമിതിയംഗം ടി.എൻ സീമയുടെ ഭർത്താവിന് സിഡിറ്റ് ഡയറക്ടറായി നിയമനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: എൽ.ഡി.എഫ് നേതാവിന്റെ ബന്ധുവാണെങ്കിൽ ഗവൺമെന്റ് ജോലി ഉറപ്പ്. സി.പി.എം സമിതിയംഗം ടി.എൻ സീമയുംട ഭർത്താവ് ജി.ജയരാജിനെ സിഡിറ്റ് ഡയറക്ടറായി നിയമിച്ചു. എൽ.ഡി.എഫ് സർക്കാർ വീിണ്ടും ബന്ധുനിയമന വിവാദത്തിലേക്ക്.പുനർനിയമനവ്യവസ്ഥ പ്രകാരം ജി. ജയരാജിനെ ഒരു വർഷത്തേക്കു നിയമിക്കാനാണ് സർക്കാർ തീരുമാനം. ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തിൽ ജയരാജ് ഡയറക്ടറായി കഴിഞ്ഞ ദിവസം തന്നെ ചുമതലയേറ്റു. വിപുലമായ പ്രവൃത്തിപരിചയവും സ്ഥാപനത്തിന്റെ പ്രവർത്തനമേഖലയിലുള്ള അവഗാഹവും കണക്കിലെടുത്താണു നിയമനമെന്ന് ഉത്തരവിൽ പറയുന്നു. പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിലാണു സർക്കാർ നിയമനം നടത്തിയിരിക്കുന്നത്. മതിയായ യോഗ്യതയില്ലെന്നു കാണിച്ചു ജീവനക്കാരുടെ […]

കോന്നിയിൽ ചരിത്രം കുറിച്ച് കെ യു ജനീഷ് കുമാർ ; 23 വർഷത്തിന് ശേഷം കോന്നിയിൽ ചെങ്കൊടി ഉയർന്നു

  സ്വന്തം ലേഖിക കോന്നി : യുഡിഎഫ് കോട്ടയായ കോന്നി വെട്ടി നിരത്തി എൽഡിഎഫിൻറെ യുവ സ്ഥാനാർത്ഥി കെ യു ജനീഷ് കുമാർ ചെങ്കൊടി ഉയർത്തുന്നു. ഭൂരിപക്ഷം 10031. കോന്നിയിൽ ചരിത്രം കുറിച്ചാണ് ജനീഷ് കുമാറിന്റെ ജയം. 23 വർഷത്തിന് ശേഷമാണ് കോന്നിയിൽ ചെങ്കൊടി ഉയരുന്നത് . ആദ്യഘട്ടത്തിൽ അഞ്ഞൂറിലധികം വോട്ടുകൾക്ക് മോഹൻ രാജ് മുന്നിലെത്തിയെങ്കിലും പിന്നീട് ജെനീഷ്‌കുമാറിന്റെ ഭൂരിപക്ഷം ഘട്ടം ഘട്ടമായി ഉയരുകയായിരുന്നു. കോന്നിയിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്‌.

നൽകിയ 600 വാഗ്ദാനങ്ങളിൽ നടപ്പിലാക്കാനുള്ളത് 53 എണ്ണം മാത്രം,ചരിത്രത്തിൽ ഇത് ആദ്യ സംഭവം : മുഖ്യമന്ത്രി

സ്വന്തം ലേഖിക കൊച്ചി: അധികാരത്തിലേറുമ്പോൾ ഇടതുമുന്നണി 600 വാഗ്ദാനങ്ങളാണ് ജനങ്ങൾക്കായി നൽകിയത്. ഇതിൽ ഇനി നടപ്പിലാക്കാൻ ബാക്കിയുള്ളത് 53 എണ്ണം മാത്രമാണ് ബാക്കിയുള്ളത്.ബാക്കിയെല്ലാം പൂർത്തിയാക്കിയതിൽ സന്തോഷമുണ്ട്. പൂർത്തിയാക്കാനുള്ളത് സർക്കാരിന്റെ നാലാംവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ടിഡിഎം ഹാളിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. നിക്ഷേപത്തിനായി ബഹുരാഷ്ട്ര കമ്പനികളടക്കം വരാൻ തയ്യാറായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു. ഇപ്പോൾ രാജ്യത്ത് ഏറ്റവും കുറഞ്ഞ അഴിമതിയുള്ള സംസ്ഥാനമെന്ന പദവി കേരളത്തിനു ലഭിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വാക്കുകൾ; 600 കാര്യങ്ങളാണ് പ്രകടന പത്രികയിൽ […]

വട്ടിയൂർക്കാവിൽ ജനങ്ങൾ മാറി ചിന്തിക്കും, പാലാ ആവർത്തിക്കും ; ഇ. പി ജയരാജൻ

സ്വന്തം ലേഖിക തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിൽ പാലാ ആവർത്തിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. നിലവാരം കുറഞ്ഞ പ്രസ്താവനയിലൂടെ കോൺഗ്രസ് അധപതിച്ചുവെന്നും വട്ടിയൂർക്കാവിലെ ജനങ്ങൾ മാറി ചിന്തിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാറിൽ എൽ.ഡി. എഫ് വിളിച്ച് ചേർത്ത കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ഇപി ജയരാജൻ. സർക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ച് മന്ത്രി സംവദിച്ചു. പാലായിലെ പോലെതന്നെ വട്ടിയൂർക്കാവിലെ ജനങ്ങളും മാറി ചിന്തിക്കുമെന്നും വി.കെ പ്രശാന്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇ.പി കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവിൽ വിജയിക്കുന്നത് എൽ.ഡി.എഫ് […]