ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസ് അതിക്രമം; എസ്എഫ്‌ഐ പ്രതിഷേധത്തെക്കുറിച്ച് അറിയില്ല; പരോക്ഷമായി ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍

സ്വന്തം ലേഖകൻ കൊച്ചി : ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ അതിക്രമത്തെ പരോക്ഷമായി ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍. എസ്എഫ്‌ഐ പ്രതിഷേധത്തെക്കുറിച്ച് അറിയില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് പറഞ്ഞ ഇ പി ജയരാജൻ, മാധ്യമ ധർമ്മം എല്ലാവരും പാലിക്കണമെന്നും വ്യക്തിഹത്യ ഉപേക്ഷിക്കണം, രക്‌തത്തിന് വേണ്ടി ദാഹിക്കൽ അരുതെന്നും കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ഓഫിസിലേക്ക് ഇന്നലെ രാത്രിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. ഓഫിസിനുള്ളില്‍ ബാനര്‍ കെട്ടുകയും […]

ജനം വിധിച്ചു, ക്യാപ്റ്റന്‍ തുടരുക; കേരള ചരിത്രത്തിലാദ്യമായി തുടര്‍ഭരണം; വരാനിരിക്കുന്നത് പിണറായി യുഗം

തേര്‍ഡ് ഐ ന്യൂസ് കോട്ടയം: ചരിത്രമാവുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഭരണത്തുടര്‍ച്ച നേടി ഇടത് മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ വഴിമാറിയത് ചരിത്രമാണ്. സ്വര്‍ണക്കടത്ത്, സ്പ്രിന്‍ക്ലര്‍, ലൈഫ് മിഷന്‍ അഴിമതി, മുന്നാക്കസംവരണം തുടങ്ങി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒന്നിനു പിറകേ ഒന്നായി വിവാദങ്ങള്‍ വേട്ടയാടിടിയ സര്‍ക്കാരാണ് ഇപ്പോള്‍ അധികാര കസ്സേര അഭിമാനത്തോടെ പിടിച്ചെടുത്തിരിക്കുന്നത്. സര്‍ക്കാരിനെതിരെ വന്ന വിവാദങ്ങളും, പ്രതിപക്ഷ കക്ഷികള്‍ നടത്തിയ നിരന്തര ആക്രമണങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളെ നിഷ്ഫലമാക്കുമോയെന്നതായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കിയിരുന്നത്. എന്നാല്‍, വിവാദങ്ങള്‍ക്ക് പിറകേ പോകാതെ വികസനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് […]

സി.പി.എം നേതാവിന്റെ സൊസൈറ്റിയിലൂടെ മാത്രം മതി മരുന്ന് കച്ചവടം…! കൗൺസിലറുടെ കടയിലെ വരുമാനം കൂട്ടാൻ വിലകുറച്ച് മരുന്നുകൾ വിറ്റിരുന്ന മരുന്ന് വിതരണ കേന്ദ്രം മേയർ ആര്യാ രാജേന്ദ്രൻ നേരിട്ടെത്തി പൂട്ടിച്ചു; സാധാരണക്കാരുടെ ആശ്രയമായ വിതരണ കേന്ദ്രം പൂട്ടിച്ച മേയർക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎം നേതാവിന്റെ മരുന്ന് കടയുടെ വരുമാനം കൂട്ടാൻ മേയർ ആര്യാ രാജേന്ദ്രന്റെ സർജിക്കൽ സ്‌ട്രൈക്ക്. കൗൺസിലറുടെ മരുന്ന് കടയിലെ മരുന്ന് കച്ചവടം കൂട്ടുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് വളപ്പിലുള്ള എസ്എടി താൽക്കാലിക മരുന്ന് വിതരണ കേന്ദ്രം കോർപ്പറേഷൻ മേയർ നേരിട്ടെത്തി പൂട്ടിച്ചു. തലസ്ഥാനത്ത് തന്നെ ഏറ്റവും വിലകുറച്ച് മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും വിൽക്കുന്ന മരുന്ന് വിതരണ കേന്ദ്രമാണ് എസ്എടി ഡ്രഗ് ഹൗസ്. 10 രൂപയ്ക്ക് എൻ95 മാസ്‌കും, രണ്ട് രൂപയ്ക്ക് സർജിക്കൽ മാസ്‌കും അടക്കം വിറ്റിരുന്ന കേന്ദ്രമാണിത്. എന്നാൽ കോർപറേഷൻ […]

സിപിഎമ്മുകാരെ ചർച്ചയ്ക്ക് വിളിച്ച് വിനു ജോൺ മതിയായ സമയം നൽകാതെ ആക്രമിക്കുന്നു ; ഏഷ്യാനെറ്റ് ചീഫ് എം.ജി രാധാകൃഷ്ണൻ എ.കെ ജി സെന്ററിൽ വന്ന് മാപ്പുപറഞ്ഞിട്ടാണ് വീണ്ടും ചർച്ചയ്ക്ക് പോയത് ; ഏഷ്യനെറ്റിനെതിരെ ആഞ്ഞടിച്ച് സി.പി.എം നേതാവ് എം.വി ജയരാജൻ

സ്വന്തം ലേഖകൻ കണ്ണൂർ: സിപിഎമ്മുകാരെ ചർച്ചയ്ക്ക് വിളിച്ച് മതിയായ സമയം നൽകാതെ ആക്രമിക്കുന്നു. ഏഷ്യനെറ്റ് ചീഫ് എം.ജി രാധാകൃഷ്ണൻ എ.കെ സെന്ററിൽ വന്ന് മാപ്പുപറഞ്ഞിട്ടാണ് വീണ്ടും ചർച്ചയ്‌ക്കെത്തിയതെന്ന് സിപി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സിപിഎമ്മിനെതിരെ വ്യാജ വാർത്ത കൊടുക്കുന്ന ഏഷ്യാനെറ്റിനു പിന്നിൽ പ്രവർത്തിക്കുന്നത് ചില ദുഷ്ട ചിന്താഗതിക്കാരാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. കണ്ണൂരിൽ വ്യാജ വാർത്ത നിർമ്മിതിക്കെതിരെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഷ്യാനെറ്റ് ബ്യൂറോയ്ക്കു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൻസുർ വധം ഏറെ ദൗർഭാഗ്യകരമാണ്. എന്നാൽ […]

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കും ; കോട്ടയത്ത് ജോസ് കെ.മാണി കരുത്ത് തെളിയിച്ചാൽ ചോദിക്കുന്നതെല്ലാം സി.പി.എം നൽകും ; തൂക്ക് നിയമസഭയാണെങ്കിൽ കോളടിക്കുന്നത് പൂഞ്ഞാറിൽ വീണ്ടും ജയിച്ച് കയറിയാൽ പി.സിയ്ക്കും : ആരാകും തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ വിധി നിർണ്ണയിക്കുന്ന വെള്ളിമൂങ്ങ..?

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെള്ളിമൂങ്ങ എന്ന ജനപ്രിയ ചിത്രത്തിന് സമാനമായ മുന്നണി രാഷ്ട്രീയമാണ് ഇത്തവണ കേരളത്തിൽ. വോട്ടെണ്ണുമ്പോൾ എന്തും സംഭവിക്കാനുള്ള സാധ്യത ഇത്തവണ കൂടുതലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് ഇക്കുറി കൂടുതൽ സീറ്റുകൾ കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.ട്വന്റി ട്വന്റിയും ഈ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണ്. അങ്ങനെയെങ്കിൽ സംസ്ഥാനത്ത് ഇക്കുറി തൂക്ക് നിയമസഭയ്ക്കുള്ള സാധ്യത ഏറെയാണ്. അത്തരത്തിലൊരു സാഹചര്യമുണ്ടായാൽ എം.എൽ.എമാർ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറി മറിയും. പൂഞ്ഞാറിൽ വീണ്ടും ജയിക്കാനായാൽ പിസി ജോർജ് ഡിമാന്റ് കൂട്ടുകയും ചെയ്യും. ബിജെപിക്ക് രണ്ട് സീറ്റും ട്വന്റി ട്വന്റിക്ക് […]

വോട്ടിന് ശേഷം വെട്ടോ..? മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ യു.ഡി.എഫ് പ്രകടനത്തിൽ സംഘർഷം ; കോൺഗ്രസ് പ്രവർത്തകർ കൊടുവാൾ ഉപയോഗിച്ച് ആക്രമിച്ചെന്ന് സി.പി.എം ; സംഘർഷത്തിൽ 13 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അതിക്രമങ്ങളാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം അരങ്ങേറുന്നത്. മൻസൂറിന്റെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബാലുശ്ശേരി കരുമലയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പാനൂർ സംഭവത്തിൽ യു ഡി എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായത്. സംഘർഷത്തിൽ ഉണ്ണികുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 13 പേർക്കാണ് പരിക്കേറ്റത്. സംഘർഷത്തിൽ 8 സിപിഐ (എം) പ്രവർത്തകർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. […]

ദേവഗണങ്ങൾ കൂടെയുണ്ടെന്ന് പറയുമ്പോൾ അയ്യപ്പനെ ഭയപ്പെട്ടുവെന്ന് വ്യക്തമാണ് ; ഒരു ഘട്ടത്തിൽ അയ്യപ്പശാപം കിട്ടുമെന്ന്‌ പോലും മുഖ്യമന്ത്രിയ്ക്ക് തോന്നി ; പിണറായിയുടെ ഭാര്യ അമ്പലപ്പുഴയിൽ പാൽപ്പായസം കഴിപ്പിച്ചു : മുഖ്യമന്ത്രിയെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അയ്യപ്പവിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട് ഒരു നീറ്റൽ കൊണ്ട് നടക്കുന്ന വോട്ടർമാരുടെ കൂടി വോട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ലഭിച്ചെന്ന് ശോഭാ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് വന്നപ്പോൾ മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. ഒരു ഘട്ടത്തിൽ അയ്യപ്പന്റെ ശാപം കിട്ടുമോയെന്ന് കൂടി അദ്ദേഹത്തിന് തോന്നി. വലിയ യുക്തിവാദിയാണെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയുടെ ഭാര്യ അമ്പലപ്പുഴയിൽ പാൽപ്പായസം വഴിപാടായി കഴിപ്പിക്കാൻ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്. മുഖ്യമന്ത്രി അയ്യപ്പസ്വാമിയുടെ പേരിൽ സാഷ്ടാംഗം നമസ്‌കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ദേവഗണങ്ങൾ തങ്ങളുടെ കൂടെയുണ്ട് എന്ന് പറയുമ്പോൾ തന്നെ അയ്യപ്പനെ […]

വോട്ടെടുപ്പ് ദിവസം ശബരിമലയെചൊല്ലി സുകുമാരൻ നായരും സി.പി.എമ്മും തുറന്ന പോരിലേക്ക്; സുകുമാരൻ നായർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി : വിശ്വാസം സംരക്ഷിച്ചതിന്റെ പേരിൽ വിരട്ടലുമായി ഇങ്ങോട്ട്   വരേണ്ടെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ; എൻ.എസ്.എസിനോട് ഏറ്റുമുട്ടിയ സി.പി.എമ്മിനെ കാത്തിരിക്കുന്നത്‌ കനത്ത തോൽവിയോ

സ്വന്തം ലേഖകൻ കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും സി.പിഎമ്മും തുറന്നപോരിലേക്ക്. ശബരിമലയെ വോട്ടാക്കി മാറ്റാൻ സുകുമാരൻ നായർ ശ്രമിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയ ലഭിച്ചതിന് പിന്നാലെ നിയമമന്ത്രി ഏ.കെ ബാലൻ തന്നെ എൻ.എസ്.എസിനെ വിമർശിച്ച് രംഗത്ത് എത്തിയതാണ് വോട്ടെടുപ്പ് ദിവസം ഇടതുമുന്നണി പ്രവർത്തകരെ ആശങ്കയിലാക്കിയത്. ചങ്ങനാശേരിയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ സുകുമാരൻ നായർ ‘നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും മനസമാധാനം നൽകുന്ന സർക്കാർ അധികാരത്തിലെത്തണമെന്നാണ്  ആഗ്രഹം’ ഇങ്ങനെ പറഞ്ഞ് പരോക്ഷമായി സർക്കാരിനെ […]

ധർമജനെ പോളിംഗ് ബൂത്തിൽ നിന്നും സി.പി.എം പ്രവർത്തകർ ഇറക്കി വിട്ടു ; സംഭവം ധർമജൻ യു.ഡി.എഫ് പോളിംഗ് ഏജന്റുമാരെ സന്ദർശിക്കുന്നതിനിടയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർഥിയായ നടൻ ധർമജൻ ബോൾഗാട്ടിയെ പോളിംഗ് ബൂത്തിൽ നിന്നും സി.പി.എം പ്രവർത്തകർ ഇറക്കിവിട്ടു. ശിവപുരം സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. പോളിംഗ് ബൂത്തിനകത്ത് ധർമജൻ യുഡിഎഫ് പോളിംഗ് ഏജന്റുമാരെ സന്ദർശിക്കുന്നതിനിടയിലാണ് സംഭവം. ബൂത്തിലെത്തിയ ധർമജനെ സിപിഎം പ്രവർത്തകർ തടയുകയും ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ വോട്ടെടുപ്പിനിടയിൽ കൂടുതൽ പ്രശ്‌നം ഉണ്ടാകേണ്ടെന്ന് കരുതിയാണ് താൻ ഇറങ്ങിപ്പോയതെന്ന് ധർമജൻ സംഭവത്തിൽ പ്രതികരിച്ച് വ്യക്തമാക്കി. അതേസമയം പോളിംഗ് ബൂത്തിൽ വോട്ട് അഭ്യർഥിക്കുന്നതിനു മാത്രമാണ് വിലക്കുള്ളതെന്നും ബൂത്ത് സന്ദർശിക്കുന്നതിന് സ്ഥാനാർഥിക്ക് തടസമില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ […]

ജോസ് കെ.മാണിയ്‌ക്കെതിരെ വ്യാജവാർത്ത അച്ചടിച്ച് പ്രസിദ്ധീകരിച്ചു ; പാലായിൽ കാപ്പനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി

സ്വന്തം ലേഖകൻ കോട്ടയം : പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി കാണിച്ച് ഇടതുമുന്നണി പരാതി നൽകി. ഇടതുമുന്നണി സ്ഥാനാർത്ഥി ജോസ് കെ.മാണിക്കെതിരെ വ്യാജവാർത്ത അച്ചടിച്ച് പ്രസിദ്ധീകരിച്ചതിനെതിരെയാണ് ചീഫ് ഇലക്ഷൻ ഏജന്റ് പ്രൊഫ. ലോപ്പസ് മാത്യു മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷനർക്ക് പരാതി നൽകിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയുടേയും, ബന്ധപ്പെട്ടവരുടേയും ഈ നടപടി ജനപ്രാതിനിധ്യ നിയമം 123(4) പ്രകാരവും ഇൻഡ്യൻ പീനൽ കോഡ് 171(ജി) പ്രകാരവും കുറ്റകരവും മാതൃകാപെരുമാറ്റ ചട്ടത്തിന്റെ ലംഘനവുമാണ്. ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒരു രേഖയും പരിശോധിക്കാതെ കയറ്റുമതി, ഇറക്കുമതി ലൈസൻസ് പോലുമില്ലാത്ത […]