തോമസ് ചാണ്ടിക്കും വിജയൻ പിള്ളയ്ക്കും പിൻഗാമികൾ ഉണ്ടാകില്ല: കോവിഡ് കൊണ്ടു പോയത് രണ്ട് ഉപതിരഞ്ഞെടുപ്പുകൾ: രാഷ്ട്രീയ പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ട് മൂന്ന് മുന്നണികളും

തോമസ് ചാണ്ടിക്കും വിജയൻ പിള്ളയ്ക്കും പിൻഗാമികൾ ഉണ്ടാകില്ല: കോവിഡ് കൊണ്ടു പോയത് രണ്ട് ഉപതിരഞ്ഞെടുപ്പുകൾ: രാഷ്ട്രീയ പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ട് മൂന്ന് മുന്നണികളും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പാണ്. കുട്ടാനാടും ചവറയിലും ഇപതെരഞ്ഞെടുപ്പുകൾ നടക്കാനുമുണ്ട്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്് മുൻപ് കേരളത്തിലെ ഒരു രാഷട്രീയ പാർട്ടിയും ആഗ്രഹിക്കുന്നില്ല. പത്യേകിച്ച് ഭരണ മുന്നണി.

കുട്ടനാട്ട് തോമസ് ചാണ്ടിയും ചവറയിൽ വിജയൻ പിള്ളയും മുൻപ് ജയിച്ചത് സ്വന്തം മികവിലാണ്. രണ്ട് പേരും മരിക്കുമ്പോൾ പകരക്കാരനെ കണ്ടെത്തി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ പോലും ഇടതു മുന്നണിക്ക് കഴിയാത്ത സ്ഥിതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ഡൗൺ മെയ് മൂന്നു വരെ നീട്ടിയതോടെ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾക്കുള്ള സാധ്യത തീരെ ഇല്ലെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

ഉപതെരഞ്ഞെടുപ്പിന് വേണ്ടി ഇളവുകൾ പെട്ടെന്നു പ്രഖ്യാപിച്ചുകൊണ്ടു കേന്ദ്രസർക്കാരോ തെരഞ്ഞെടുപ്പു കമ്മിഷനോ ഉപതെരെഞ്ഞെടുപ്പിനായി മുൻകൈ എടുക്കാൻ സാധ്യതയില്ല. അതായത് കൊറോണയുടെ പശ്ചാത്തലത്തിൽ അടുത്തൊന്നും ഉപതിരിഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കില്ല.

അതുകൊണ്ട് തന്നെ ഇനി ചവറയിലും കുട്ടനാട്ടും പൊതു തിരഞ്ഞെടുപ്പിനൊപ്പം മാമ്രേ ഇലക്ഷൻ ഉണ്ടാകൂ. അതായത് സംസ്ഥാനത്തെ പതിനാലാം നിയമസഭയുടെ കാലാവധി കഴിയും വരെ കുട്ടനാടിനും ചവറയ്ക്കും ജനപ്രതിനിധി ഇല്ലാതിരിക്കാനാണു സാധ്യത.

നിയമസഭയ്ക്ക് ഒരു വർഷമെങ്കിലും കാലാവധി ബാക്കിയുണ്ടെങ്കിലേ ഉപതിരഞ്ഞെടുപ്പു നടത്താനാവൂ. 2016 മെയ് 25നാണ് പതിനാലാം നിയമസഭ അധികാരമേറ്റത്. അതുകൊണ്ട് തന്നെ മെയ് 25നകമെങ്കിലും തെരഞ്ഞെടുപ്പ് നടത്തണം.

ഇതിനുള്ള ഇപ്പോൾ നിലനിൽക്കുന്ന കൊറോണക്കാലത്ത് തീരെ ഇല്ല. അതുകൊണ്ട് തന്നെ ചവറയിലും കുട്ടനാടും ഉപ തിരഞ്ഞെടുപ്പിനുള്ള സാധ്യത അടയുകാണ്.

ബിജെപിക്കു സാധ്യതയൊന്നുമില്ലാത്ത രണ്ടു മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിനായി കേന്ദ്രതെരഞ്ഞെടുപ്പു കമ്മിഷനു മേൽ സമ്മർദം ചെലുത്താൻ കേന്ദ്രസർക്കാരും ഒരുപരിധിവരെ തുനിയില്ല.

ലോക് ഡൗൺ കാലം കഴിഞ്ഞാലും കോവിഡിന്റെ ഭീതിയിൽ നിയന്ത്രണം തുടരും. അതുകൊണ്ട് തന്നെ ജൂണിലും വോട്ടെടുപ്പ് അസാധ്യമാണ്. നവംബറോടെ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കണം. കൊറോണയുടെ പശ്ചാത്തലത്തിൽ അതും നീട്ടി വയ്ക്കാനാണ് സാധ്യത.

തോമസ് ചാണ്ടിക്ക് അനുയോജ്യനായ പിൻഗാമി എൻസിപിയിൽ ഇല്ലാഞ്ഞതിനാൽ സ്ഥാനാർത്ഥി നിർണയം ആ പാർട്ടിയിലും ഇടതുമുന്നണിയിലും പ്രതിസന്ധിയായിരുന്നു. ബിജെപിയുടെ എൻഡിഎയും ആശയക്കുഴപ്പത്തിലായിരുന്നു. ബിഡിജെഎസിലെ ഭിന്നതയായിരുന്നു ബി.ജെ.പിയുടെ ആശയക്കുഴപ്പത്തിന് കാരണം.

എൻ. വിജയൻപിള്ളയുടെ നിര്യാണത്തോടെ ചവറ സീറ്റ് നിലനിർത്തുക എളുപ്പമാകില്ലെന്ന വെല്ലുവിളിയും എൽഡിഎഫ് നേരിട്ടിരുന്നു. സീറ്റ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ കഴിഞ്ഞതവണ സ്ഥാനാർത്ഥിയായിരുന്ന ഷിബു ബേബിജോണിനും യുഡിഎഫിനുമുണ്ടായിരുന്നു.

മുന്നണികളുടെ തദ്ദേശതിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെയും കോവിഡ് തടസ്സപ്പെടുത്തി. ഒക്ടോബർ, നവംബർ മാസങ്ങളിൽ പൂർത്തിയാക്കേണ്ട തിരഞ്ഞെടുപ്പ് യഥാസമയം നടക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴും ഉള്ളത്.