എൽ.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കും : ജോസ് കെ.മാണി

എൽ.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കും : ജോസ് കെ.മാണി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കേരളാ കോൺഗ്രസ്സ് (എം) നെ ജൂൺ 29 നാണ് യു.ഡി.എഫിൽ നിന്നും പുറത്താക്കിയത്. അതിനെത്തുടർന്ന് സ്വതന്ത്രരാഷ്ട്രീയ നിലപാടാണ് കേരളാ കോൺഗ്രസ്സ് (എം) സ്വീകരിച്ചത്.

കെ.എം മാണിസാർ കെട്ടിപ്പടുത്തതാണ് യു.ഡി.എഫ്. ആ കോൺഗ്രസ്സ് (എം) ന് യു.ഡി.എഫിൽ തുടരാൻ അർഹതയില്ല എന്ന് പറഞ്ഞുകൊണ്ടാണ് 38 വർഷത്തിനിപ്പുറം ആ മുന്നണിയിൽ നിന്നും പടിയടച്ച് പുറത്താക്കിയത്. ആ തീരുമാനം പ്രഖ്യാപിച്ചവർ മാണി സാറിന്റെ ആത്മാവിനെയും എന്നും ഒപ്പം നിന്ന ഒരു ജനവിഭാഗത്തെയുമാണ് അപമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ്സിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരളാ കോൺഗ്രസ്സ് (എം) ന് നേരിടേണ്ടിവന്നത്. പാലാ തെരെഞ്ഞെടുപ്പിലെ കൊടും ചതിയും, നിയമസഭയിലെ ഞങ്ങളുടെ എം.എൽ.എമാർക്ക് നേരിടേണ്ടി വന്ന അവഗണനയും, അപമാനവും മുന്നണിക്കകത്ത് നിരന്തരം ഉന്നയിച്ചിട്ടും ഒരിക്കൽപ്പോലും ചർച്ചചെയ്യാൻ നേതൃത്വം തയ്യാറായില്ല.

ഏറ്റവും നീചമായ വ്യക്തിഹത്യ എന്നെക്കുറിച്ച് നിരന്തരം നടത്തിയ പി.ജെ, കേരളാ കോൺഗ്രസ്സ് (എം) പിടിച്ചടക്കാൻ അധാർമ്മികമായ മാർഗ്ഗങ്ങളാണ് ഉപയോഗിച്ചത്. മാണിസാറിന്റെ രോഗവിവരം അറിഞ്ഞ ഉടൻ ഒരു അർഹതയുമില്ലാത്ത കോട്ടയം ലോക്‌സഭാ സീറ്റിനായി നടത്തിയ അവകാശവാദം, പാർട്ടി ചിഹ്നവും പാർട്ടി ഓഫീസും തുടങ്ങി മാണി സാർ കെട്ടിപ്പടുത്ത പ്രസ്ഥാനം തന്നെയും ഹൈജാക്ക് ചെയ്യാൻ നടത്തിയ ശ്രമങ്ങൾ പൊളിറ്റിക്കൽ വൾച്ചറിസമാണ്.

പൊളിറ്റിക്കൽ വൾച്ചറിസം ആയിട്ടും ആ നിലയിൽ ഒരിക്കലും പ്രതികരിച്ചിട്ടില്ല. മുന്നണിയിൽ ഇപ്രകാരം എല്ലാം നടന്നപ്പോഴും ഒരിക്കൽപ്പോലും അതിനെതിരെ ആ നിലയിൽ പ്രതികരിച്ചിട്ടില്ല.

ലോക്‌സഭയിലും, രാജ്യസഭയിലുമായി യു.പി.എക്ക് നാമമാത്രമായ എം.പിമാർ മാത്രമുള്ളപ്പോൾ രണ്ട് എം.പിമാരുള്ള ഒരു രാഷ്ട്രീയ പാർട്ടിയെ കേവലമൊരു ലോക്കൽബോഡി പദവിയുടെ പേരിലാണ് പുറത്താക്കിയത്. ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു കരാറിന്റെ പേരുപറഞ്ഞായിരുന്നു ഈ നടപടി.

കേരളാ കോൺഗ്രസ്സിനെ തകർക്കാനുള്ള ഈ ശ്രമങ്ങൾ കാണുമ്പോൾ യു.ഡി.എഫ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് 2016 ലെ ചരൽക്കുന്ന് ക്യാമ്പിൽ കെ.എം മാണി സാർ നടത്തിയ പ്രസ്താവനയിലെ വാക്കുകൾ വീണ്ടും പ്രസക്തമാവുകയാണ്. യു.ഡി.എഫ് നേതൃത്വത്തിലിലെ ചിലരുടെ മുഖ്യശത്രു കേരളാ കോൺഗ്രസ്സാണ്. ിൗായലൃ ീില ലിലാ്യ ശ െഗലൃമഹമ ഇീിഴൃല.ൈ തെരെഞ്ഞെടുപ്പുകളിൽ കേരളാ കോൺഗ്രസ്സിനെ തോൽപ്പിക്കാൻ പ്രത്യേക ബെറ്റാലിയനും, പ്രത്യേക ഫണ്ടും, പ്രത്യേക റിക്രൂട്ട്‌മെന്റും ഉണ്ട് എന്നാണ് മാണി സാർ അന്ന് പറഞ്ഞത്.

മാണിസാറിനോട് വലിയ സ്‌നേഹപ്രകടനമാണ് പലരും ഇപ്പോൾ നടത്തുന്നത്. ഞങ്ങളെ പുറത്താക്കിയപ്പോൾ ആ സ്‌നേഹമൊന്നും കണ്ടില്ല. പടിയടച്ച് കേരളാ കോൺഗ്രസ്സിനെ പുറത്താക്കിയവർ കേരളാ കോൺഗ്രസ്സ് സ്വയം പുറത്തുപോയതാണ് എന്ന് വരുത്തിത്തീർക്കാനാണ് ആവർത്തിച്ച് ശ്രമിച്ചത്. ചർച്ചക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചവരിൽ നിന്നും ഈ മൂന്നുമാസത്തിനിടയിൽ ഏതെങ്കിലും തരത്തിലുള്ള ചർച്ചയ്ക്ക് ആത്മാർത്ഥമായ പരിശ്രമമോ സത്യസന്ധമായ ആശയവിനിമയമോ ഒരിക്കൽപ്പോലും ഉണ്ടായില്ല. സംസ്ഥാന സർക്കാരിനെതിരെ നിയമസഭയിൽ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ പിന്തുണക്കണമെന്ന് മുന്നണിക്ക് നേതൃത്വം നൽകുന്നവർ ഒരിക്കൽപ്പോലും കേരളാ കോൺഗ്രസ്സിനോട് ആവശ്യപ്പെട്ടില്ല. രാജ്യസഭാ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിന്തുണക്കണമെന്ന് പാർട്ടി നേതൃത്വത്തോട് യു.ഡി.എഫിന് നേതൃത്വം നൽകുന്നവർ ഒരിക്കലും ആവശ്യപ്പെട്ടില്ല.

അപ്പോൾ ഇവിടെ ഒരു അജണ്ട ശക്തമാണ്. കേരളാ കോൺഗ്രസ്സിനെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്നതാണ് ആ അജണ്ട. കേരളാ കോൺഗ്രസ്സിനെ എന്നെന്നേക്കുമായി ഇല്ലാതാക്കുക. മാണി സാറിന്റെ രാഷ്ട്രീയത്തെ അവസാനിപ്പിക്കണം. ആ അജണ്ടയുടെ ആവർത്തനമാണ് ഇവിടെ കണ്ടത്.അത്തരമൊരു അജണ്ടയുടെ മുന്നിൽ ഈ പാർട്ടിക്ക് അടിയറവ് വെയ്ക്കാനാവില്ല.

2018 നവംബർ 15, 16 തീയതികളിൽ മാണിസാറിന്റെ നേതൃത്വത്തിൽ ചരൽക്കുന്നിൽ ചേർന്ന സംസ്ഥാനക്യാമ്പ് കർഷകരക്ഷ, മതേതരത്വം, പുതിയ കേരളം എന്നീ ആശയങ്ങൾ കേരളാ കോൺഗ്രസ്സിന്റെ പ്രഖ്യാപിത മുദ്രാവാക്യങ്ങളായി അംഗീകരിച്ചു. ഈ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തിലാകണം ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടത് എന്നാണ് പാർട്ടി സ്റ്റിയറിംഗ് കമ്മറ്റിയോഗം വിലയിരുത്തിയത്.

നമ്മുടെ രാജ്യത്ത് വർഗ്ഗീയശക്തികൾ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിൽ അതിനെ ചെറുത്തുതോൽപ്പിക്കുന്നതിനും, നമ്മുടെ സംസ്ഥാനത്തിന്റെ മതമൈത്രി കാത്തുസൂക്ഷിക്കുന്നതിനും എൽ.ഡി.എഫ് സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.

പ്രളയം, കോവിഡിന്റെ മഹാവിപത്ത് കാർഷികമേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ച പ്പോൾ ഇത് പരിഹരിക്കുന്നതിനുള്ള സുപ്രധാന നിർദേശങ്ങൾ കേരളാ കോൺഗ്രസ്സിന്റെ ജനപ്രതിനിധികൾ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് സമർപ്പിക്കുകയുണ്ടായി. ഇക്കാര്യത്തിൽ അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാർ കേരളത്തിന്റെ കാർഷികമേഖലയ്ക്ക് ശക്തിപകരുന്ന ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒട്ടേറെ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

കേരളാ കോൺഗ്രസ്സിന്റെ കാർഷിക മാനിഫെസ്റ്റോ തയ്യാറാക്കിയിട്ടുണ്ട്.

. റബറിന്റെ താങ്ങുവില കിലോയ്ക്ക് 200 രൂപ ആക്കുക
. മലയോരമേഖലയിലെ പട്ടയപ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുക.
. തോട്ടവിള കൃഷിമേഖലകളിൽ കർഷകന് ലാഭകരവും അനുയോജ്യവുമായ ഇടവിളകൃഷി നടത്തുന്നതിനുള്ള അവകാശം നൽകുന്ന നിയമഭേദഗതി നടപ്പിലാക്കുക.
. വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് നിയമഭേദഗതി നടപ്പിലാക്കുക തുടങ്ങിയത് ഉൾപ്പടെയുള്ള കാർഷിക മേഖലയിൽ നടപ്പിലാക്കേണ്ട സമഗ്രമായ നിർദേശങ്ങളും കർമ്മപദ്ധതിയും സംസ്ഥാന സർക്കാരിന് പാർട്ടി സമർപ്പിക്കും.

കേരള കോൺഗ്രസ്സിന്റെ പ്രഖ്യാപിത നയങ്ങളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന നിലപാടാണ് കേരളാ കോൺഗ്രസ്സ് (എം) കൈക്കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ ഉടൻ ആരംഭിക്കാൻ സ്റ്റിയറിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു. കേരളാ കോൺഗ്രസ്സിന്റെ നിർണ്ണായകമായ ഈ രാഷ്ട്രീയ തീരുമാനം കേരള രാഷ്ട്രീയത്തിന്റെ ഗതിനിർണ്ണയിക്കുന്നതായി മാറിത്തീരുമെന്നും ജോസ് കെ.മാണി പറഞ്ഞു.
പത്രസമ്മേളനത്തിൽ തോമസ് ചാഴികാടൻ എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ.എൻ.ജയരാജ് എം.എൽ.എ, ഉന്നതാധികാരസമിതി അംഗങ്ങൾ, ജനറൽ സെക്രട്ടറിമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

രാജ്യസഭാ എം.പി സ്ഥാനം രാജിവെയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ജോസ് കെ.മാണി. ശക്തമായ ജനകീയ അടിത്തറയുള്ള കേരളാ കോൺഗ്രസ്സ് പാർട്ടിക്ക് അവകാശപ്പെട്ടതാണ് ഈ സ്ഥാനം. എന്നാൽ രാഷ്ട്രീയമായും വ്യക്തിപരമായും ധാർമ്മികത ഉയർത്തിപ്പിടിക്കണം എന്ന നിർബന്ധം എനിക്കുള്ളതിനാൽ രാജ്യസഭാഗത്വം രാജിവെയ്ക്കാൻ തീരുമാനിക്കുകയാണ്.