ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? സുഖമായി ഉറങ്ങാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഈ മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കൂ..!

സ്വന്തം ലേഖകൻ നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. നല്ല ഉറക്കം ലഭിക്കുന്നതിന് നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉറക്കത്തെയും ഉറക്കക്കുറവിനെയും പറ്റി കാര്യമായ ആവലാതികൾ ഇല്ലാത്തവരായിരുന്നു കുറച്ചു കാലം മുൻപ് വരെ മലയാളികൾ. എന്നാൽ, ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ ഉറക്കക്കുറവും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും മലയാളികളുടെ ജീവിതത്തിന്റേയും ഭാഗമാക്കി. മാനസിക പ്രശ്നങ്ങൾ, പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങൾ എന്നിവയൊക്കെ ഉറക്കമില്ലായ്മയ്ക്ക് കാരണമായേക്കാം. ശരിയായ ഉറക്കം ലഭിക്കാത്തത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നതായി ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. […]

ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു. 92 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 1985 നവംബർ അഞ്ച് മുതൽ 2007 മാര്ച്ച് 19 വരെ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി പ്രവർത്തിച്ച് അദ്ദേഹം വിരമിക്കുകയായിരുന്നു. അതിരൂപതയിലെ തന്നെ കുറുമ്പനാടം അസംപ്ഷന് ഇടവകയിലെ പൗവ്വത്തിൽ കുടുംബാംഗമാണ്. 1930 ഓഗസ്റ്റ് 14നായിരുന്നു ജനനം. പൗവ്വത്തിൽ അപ്പച്ചൻ മറിയക്കുട്ടി ദമ്പതികളുടെ മകനായിരുന്നു. പുളിയാങ്കുന്ന് ഹോളി ഫാമിലി എല്‍പി സ്‌കൂള്‍, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്ബി […]

മലപ്പുറം വട്ടപ്പാറ വളവിൽ ലോറി മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു; അപകടത്തിൽപ്പെട്ടത് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ ലോറി

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം വട്ടപ്പാറ വളവിൽ ലോറി മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു.കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ ലോറിയാണ് രാവിലെ അപകടത്തിൽപ്പെട്ടത്.ലോറിയിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. മൃതദേഹങ്ങൾ വളാഞ്ചേരിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവിൽ നിയന്ത്രണം നഷ്ടമായ ലോറി കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഇന്ന് രാവിലെ ഏഴോടെ ആയിരുന്നു അപകടം. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് ക്യാബിനിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. അതേസമയം ദേശീയ പാതയിലെ അപകട വളവായ വട്ടപ്പാറയിൽ ഇതുവരെ നൂറോളം […]

തിരുനക്കര മഹാദേവ ക്ഷേത്ര ഉൽസവം; 22ന് വൈകിട്ട് 6.30ന് പടിഞ്ഞാറെ നട ഭക്തജന സമിതിയുടെ വലിയ വിളക്കും, ദീപകാഴ്ച്ചയും

സ്വന്തം ലേഖകൻ കോട്ടയം : തിരുനക്കര ഉത്സവത്തിൽ ആഘോഷപൂർവം നടന്നുവരുന്ന ചടങ്ങാണ് പടിഞ്ഞാറെനട ഭക്തജന സമിതിയുടെ വലിയ വിളക്കും ദീപകാഴ്ച്ചയും. പടിഞ്ഞാറെനട മുതൽ കുട്ടികളുടെ ലൈബ്രറി വരെ നീളുന്നതാണ് ഈ ദീപകാഴ്ച്ച.ആയിരക്കണക്കിന് ദീപങ്ങൾ അണിനിരന്നു നിൽക്കുന്ന മനോഹരമായ കാഴ്ച്ച ഉത്സവത്തിന്റെ മാറ്റ് കൂട്ടുന്നു.22ന് വൈകിട്ട് 6.30നാണ് വലിയ വിളക്കും ദീപക്കാഴ്ചയും തിരുനക്കര ഉത്സവത്തിന്റെ പ്രധാന ആകർഷണവും ഈ ദീപകാഴ്ച്ചയാണ്. ശിവപാർവതിമാർ സകുടുംബം അനുഗ്രഹം നൽകാൻ എത്തുന്ന മുഹൂർത്തത്തിൽ ദീപകാഴ്ച്ചയിൽ ദീപം തെളിക്കുന്നത് അനുഗ്രഹമായാണ് ഭക്തജനങ്ങൾ കാണുന്നത്.

തൃശൂർ മാളയിൽ തീപിടുത്തം; 35 ഏക്കർ പാടം അഗ്നിക്കിരയായി ; തീപിടുത്തമുണ്ടായത് ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള പാടത്ത്

സ്വന്തം ലേഖകൻ മാള : തൃശ്ശൂർ മാളയിൽ പാടത്ത് തീപ്പിടുത്തം‌.മാളയിലെ ബിലീവേഴ്സ് ആശുപത്രിയുടെ പിന്നിലുള്ള പാടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് ഉച്ചയോടു കൂടിയാണ് സംഭവം ഏകദേശം 35 ഏക്കറോളം പാടം കത്തിനശിച്ചുവെന്നാണ് റിപ്പോർട്ട്. ബിലീവേഴ്സ് ആശുപത്രി മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പാടമെന്നാണ് വിവരം.നാട്ടുകാരാണ് പാടത്ത് നിന്ന് പുക ഉയരുന്നത് കണ്ട് വിവരം ഫയർ ഫോഴ്സിനെ അറിയിച്ചത്.ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൃഷിയിറക്കാതെ തരിശായി കിടന്ന ഭൂമിയായിരുന്നതിനാൽ തീപിടുത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ആളപായമോ അപകടങ്ങളോ ഉണ്ടായില്ല എന്നത് ആശ്വാസകരമായി. കടുത്ത പകൽ ചൂടിൽ […]

പെൺകുട്ടികളായതു കൊണ്ട് മക്കൾ നേരിടുന്നത് കടുത്ത വിവേചനം..!നീതിക്കുവേണ്ടി ഭരണഘടനയിൽ അഭയം പ്രാപിക്കുന്നു; അനന്തര സ്വത്ത്‌ പെണ്മക്കൾക്ക് ലഭിക്കാൻ രണ്ടാമതും വിവാഹത്തിനൊരുങ്ങി ഷുക്കൂർ വക്കീൽ..! വിവാഹം മാർച്ച്‌ എട്ടിന് ; സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

സ്വന്തം ലേഖകൻ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹത്തിനൊരുങ്ങി നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ . ഭാര്യയായ പി.എ. ഷീനയെ തന്നെയാണ് അദ്ദേഹം വീണ്ടും വിവാഹംകഴിക്കുന്നത്.വനിതാ ദിനമായ മാർച്ച് എട്ടിന് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് സബ്ബ് രജിസ്ട്രാറുടെ മുമ്പാകെ രാവിലെ 10 മണിക്ക് സ്പെഷ്യൽ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്നുവെന്ന് ഷുക്കൂർ വക്കീൽ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഷുക്കൂർ വക്കീൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് ഷുക്കൂർ. ഇന്ത്യയിലെ മുസ്ലിമിന്റെ […]

പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി; അതിരപ്പള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാര്‍ക്ക് താത്കാലികമായി അടച്ചിടാൻ നിർദ്ദേശം ; പാര്‍ക്കിലെ വെള്ളം ഉടനടി മാറ്റുന്നതിനും നിർദ്ദേശം നൽകി

സ്വന്തം ലേഖകൻ തൃശ്ശൂര്‍: അതിരപ്പള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാര്‍ക്ക് അടച്ചിടാൻ നിർദ്ദേശം. വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. പാര്‍ക്കിലെ വെള്ളം ഉടനടി മാറ്റാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളത്തിന്റെ സാമ്പിളും മറ്റും ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നിട്ടില്ല. വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പാർക്കിൽ പരിശോധന നടത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് സിൽവർ സ്റ്റോം താൽക്കാലികമായി അടച്ചുപൂട്ടാൻ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയത്. എന്നാൽ, […]

ശമ്പളവും അവധിയും ചോദിച്ചു ; നെയ്യാറ്റിൻകരയിൽ സെയിൽസ് ഗേളിന് മർദ്ദനം..! മർദ്ദനമേറ്റത് വീട്ടുപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയ്ക്ക്; ഉടമയ്ക്കെതിരെ പരാതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സെയിൽസ് ഗേളിനെ പൂട്ടിയിട്ട് മർദ്ദിച്ചു. ശമ്പളവും അവധിയും ചോദിച്ചതിനാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ ഇന്ന് നെയ്യാറ്റിൻകര പൊലീസ് യുവതിയുടെ മൊഴിയെടുക്കും. നെയ്യാറ്റിൻകര ഇരുമ്പിലിലാണ് സംഭവം. വീട്ടുപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയ്ക്കാണ് മർദ്ദനമേറ്റത്. വീടുകൾ തോറും കയറിയിറങ്ങി വീട്ടുപകരണങ്ങൾ വിൽക്കുന്ന ജോലിയിലാണ് വയനാട് സ്വദേശിനിയായ യുവതി ഏർപ്പെട്ടിരുന്നത്. അത്യാവശ്യത്തിന് വീട്ടിൽ പോകാൻ അവധി വേണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. അവധി നൽകിയില്ലെങ്കിൽ പിരിഞ്ഞുപോകാൻ തയ്യാറാണെന്നും യുവതി പറഞ്ഞു. ഇതിൽ പ്രകോപിതരായ സ്ഥാപന ഉടമകൾ യുവതിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുറിയിൽ […]

കോട്ടയം നഗരസഭയിലെ വാടകത്തട്ടിപ്പ്; രാജധാനി ബാറിന് സ്ക്വയർ ഫീറ്റിന് 15 രൂപ വാടകയ്ക്ക് 3504 സ്ക്വയർ ഫീറ്റ് കെട്ടിടം നല്കാനുളള തീരുമാനം തിരുത്തി നഗരസഭ ; ലക്ഷങ്ങളുടെ വരുമാനനഷ്ടവും അഴിമതിയും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് വിജിലൻസിനെ സമീപിച്ചതോടെ വാടക സ്ക്വയർ ഫീറ്റിന് 110 ആയി ഉയർന്നു “പ്രതിമാസം മൂന്നര ലക്ഷത്തോളം രൂപയുടെലാഭം ; തേർഡ് ഐ ബിഗ് ഇംപാക്ട്

സ്വന്തം ലേഖകൻ കോട്ടയം : നഗരഹൃദയത്തിലുള്ള രാജധാനി ബാറിന് സ്ക്വയർ ഫീറ്റിന് 15 രൂപ വാടകയ്ക്ക് 3504 സ്ക്വയർ ഫീറ്റ് കെട്ടിടം നല്കാനുളള തീരുമാനം തിരുത്തി നഗരസഭ . ലക്ഷങ്ങളുടെ വരുമാനനഷ്ടവും അഴിമതിയും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ. കെ ശ്രീകുമാർ വിജിലൻസിനെ സമീപിച്ചതോടെയാണ് വാടക സ്ക്വയർ ഫീറ്റിന് 110 ആയി ഉയർത്തിയത്. വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കോട്ടയം നഗരസഭയ്ക്ക് പ്രതിമാസം മൂന്നര ലക്ഷത്തോളം രൂപയുടെ ലാഭമാണ് ഇതിലൂടെ ഉണ്ടായത്. ഇതേ കെട്ടിടത്തിനോട് ചേർന്ന് കിടക്കുന്ന പഴയ […]

ഇന്ത്യക്ക് ഇത് അഭിമാന നിമിഷം…! ഓസ്കർ വേദിയിൽ തിളങ്ങാൻ ബോളിവുഡ് താരം ദീപിക പദുക്കോൺ ; താരത്തിന് ആശംസകളുമായി രൺവീർ

സ്വന്തം ലേഖകൻ 2023 ലെ ഓസ്കർ വേദിയിൽ അവതാരകയായി ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തും. സോഷ്യൽ മീഡിയയിലൂടെയാണ് ഈ സന്തോഷ വാർത്ത താരം ആരാധകരെ അറിയിച്ചത്. 95ാം ഓസ്കര്‍ പുരസ്കാരവേദിയില്‍ ഇന്ത്യന്‍ സാന്നിധ്യമായി ദീപിക പദുക്കോണും. ഡ്വെയ്ന്‍ ജോണ്‍സന്‍, മൈക്കല്‍ ബി. ജോര്‍ഡന്‍ എന്നിവരുള്‍പ്പടെ 16 അവതാരകരുടെ പട്ടികയാണ് അക്കാദമി പ്രസിദ്ധീകരിച്ചത്. റിസ് അഹമദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ട്രോയ് കോട്സൂർ, ജെനീഫർ കോണലി, സാമൂവൽ എൽ ജാക്സൻ, മെലീസ മക്കാർതി, സോ സാൽഡന, ഡോണി യെൻ, ജൊനാഥൻ മേജോഴ്സ്, ക്വസ്റ്റ് […]