രാഷ്ട്രീയം, തികച്ചും രാഷ്ട്രീയം മാത്രം..!ബിജെപിയ്ക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് പുറത്ത് ; പുറത്തായത് കേരളവും ബംഗാളും മഹാരാഷ്ട്രയും

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ബി.ജെ.പി ഭരണമില്ലാത്ത സംസ്ഥാനങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് പുറത്ത്. കേരളത്തിന്റെ നിശ്ചലദൃശ്യത്തെയാണ് കേന്ദ്ര സർക്കാർ ഒഴിവാക്കിയത്. കേരളത്തിന്റെ കലയും വാസ്തുശിൽപ മികവുമായിരുന്നു പ്രമേയം. നേരത്തെ, ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന മഹാരാഷ്ട്ര, ബംഗാൾ സംസ്ഥാനങ്ങളുടെ ടാബ്ലോ ഒഴിവാക്കിയത് സംബന്ധിച്ച് വിവാദമുണ്ടായിരുന്നു. ഇതിനിടെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയും ഒഴിവാക്കിയത്. പൗരത്വ ബിൽ എതിർത്തതിനാലാണ് ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതെന്ന് ബംഗാളിലെ പാർലമെന്ററികാര്യ മന്ത്രി തപസ് റോയ് കുറ്റപ്പെടുത്തി. രണ്ടു വട്ടം ചർച്ച നടത്തിയ ശേഷമാണ് ബംഗാളിന്റെ ടാബ്ലോ നിർദേശം തള്ളിയതെന്നും […]

കേരളത്തിലെ ജനസംഖ്യ 2036ൽ 3.69 കോടിയിലെത്തും ; കുട്ടികളുടെയും യുവാക്കളുടെയും എണ്ണം കുറയും, പ്രായമായവരുടെ എണ്ണം വർദ്ധിക്കുമെന്നും റിപ്പോർട്ട്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ ജനസംഖ്യ 2036ൽ 3.69 കോടിയിലെത്തും. കുട്ടികളുടെയും യുവാക്കളുടെയും എണ്ണം കുറയുമെന്നും പ്രായമായവരുടെ എണ്ണം വർദ്ധിക്കുമെന്നും കേന്ദ്ര ജനസംഖ്യാ കമ്മീഷൻ റിപ്പോർട്ട്. 2036ലെ സാധ്യതാ ജനസംഖ്യ 3.69 കോടി. പുരുഷന്മാരുടെ എണ്ണം 1.77 കോടിയും സ്ത്രീകൾ 1.91 കോടിയുമായിരിക്കും. സ്ത്രീ, പുരുഷ അനുപാതം 1079. ജന സാന്ദ്രത 951. ജനന നിരക്ക് 11.7. മരണ നിരക്ക് 9.7. പുരുഷന്മാരുടെ ശരാശരി ആയുസ് നിലവിലെ 72.99 വയസ് എന്നത് 74.49 ആകും. സ്ത്രീകളുടെ ആയുർ ദൈർഘ്യം 80.15 ആയി കൂടും. […]

കരുണയില്ലാതെ ഹർത്താലുകാർ ; കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെ വഴിയിൽ തടഞ്ഞുവച്ചു

  സ്വന്തം ലേഖകൻ തിരുവല്ല: കരുണയില്ലാതെ ഹർത്താലുകാർ. കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ ഹർത്താൽ അനുകൂലികൾ റോഡിൽ തടഞ്ഞുവച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് മല്ലപ്പള്ളി ടൗണിൽ കൊക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന എഴുമറ്റൂർ സ്വദേശി അരുണിനെയും കുടുംബത്തേയുമാണ് എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞത്. ഇതേത്തുടർന്ന് കൈക്കുഞ്ഞുമായി കാറിൽ അരുണും ഭാര്യയ്ക്കും പതിനഞ്ച് മിനിറ്റോളം ഇവരെ വഴിയിൽ തടഞ്ഞത്. പോലീസ് എത്തിയാണ് എസ്ഡിപിഐ പ്രവർത്തകരെ മാറ്റി കാർ കടത്തിവിട്ടത്. ഇതിനിടെ വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടയുകയും ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. തിരുവനന്തപുരം മൂന്നാർ റൂട്ടിൽ […]

സംസ്ഥാനത്തെ വിവിധ ജയിലുകളിലായി കഴുമരം കാത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 18 പേർ ; ഏറ്റവും കൂടുതൽ പേർ പൂജപ്പുര സെൻട്രൽ ജയിലിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിലെ വിവിധ ജയിലുകളിലായി കഴുമരം കാത്ത് 18 പേർ. ഇതിൽ രണ്ട് പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് ഇതിൽ കൂടുതൽ പേരും കഴിയുന്നത്. പത്തുപേരാണ് പൂജപ്പുരയിലുള്ളത്. കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്നുപേരും വിയ്യൂരിൽ അഞ്ചു പേരുമുണ്ട്. ഉരുട്ടിക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ജിതകുമാറും ശ്രീകുമാറുമാണ് കൂട്ടത്തിലെ പൊലീസുകാർ. ആര്യാ കൊലക്കേസ് പ്രതികളായ അസം സ്വദേശി പ്രദീബ് ബോറ, രാജേഷ്‌കുമാർ, ഒരുമയനൂർ കൂട്ടക്കൊലയിലെ റെജികുമാർ, മാവേലിക്കര സ്മിത വധക്കേസിലെ വിശ്വരാജൻ, ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലെ നിനോ മാത്യു കോളിയൂർ […]

വിപണിയില്‍ തീ വില ; സാധാരണക്കാരന്‍ കുടുംബം പോറ്റാന്‍ നട്ടം തിരിയുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജപ്പാനില്‍ സുഖവാസത്തിലും

  സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിത്യോപയോഗസാധനങ്ങള്‍ക്കെല്ലാം തീവില. മിക്ക സാധനങ്ങള്‍ക്കും മുന്‍വര്‍ഷത്തേക്കാള്‍ 10 രൂപയിലേറെ വില വര്‍ധിച്ചു. ഇതിനിടയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശപര്യടനത്തിന്റെ തിരക്കിലും! അഞ്ചുവര്‍ഷത്തേക്കു 13 നിത്യോപയോഗസാധനങ്ങള്‍ക്കു വില കൂടില്ലെന്നയിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. മാവേലി സ്റ്റോറുകളിലും മറ്റു സപ്ലൈകോ ഔട്ട്ലെറ്റുകളിലും 13 ഇനം സബ്സിഡി സാധനങ്ങള്‍ ഉള്‍പ്പെടെ മിക്ക സാധനങ്ങളും ലഭ്യമല്ല. കഴിഞ്ഞവര്‍ഷം ഇതേസമയം 45-47 രൂപയായിരുന്ന മേല്‍ത്തരം കുത്തരിക്ക് 52-56 രൂപയായി. റേഷന്‍ കടകളില്‍ പച്ചരി കിട്ടാനില്ലാത്തതിനാല്‍ പൊതുവിപണിയില്‍ വിലയുയര്‍ന്നു. ഉരുളക്കിഴങ്ങ്, സവാള, ചെറിയ […]

കേരളത്തിലെ പുരുഷന്മാരിൽ വന്ധ്യത വർദ്ധിക്കുന്നു ; കാരണം അന്തരീക്ഷ മലിനീകരണവും അമിത ജോലി സമ്മർദ്ദവും

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ പുരുഷന്മാരിൽ വന്ധ്യതയേറുന്നുവെന്ന് പ്രമുഖ വന്ധ്യതാചികിത്സകൻ ഡോ. കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ജോലി സമ്മർദ്ദം മുതൽ അന്തരീക്ഷ മലിനീകരണം വരെ പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണമായി ചൂണ്ടികാണിക്കുന്നു. ആധുനിക കാലത്തു പോലും പുരുഷന്മാരിലെ വന്ധ്യത അപമാനമാണെന്ന് കരുതി ചർച്ച ചെയ്യുന്നതിന് സമൂഹം വിലക്ക് കൽപ്പിച്ചിരിക്കുകയാണ്. മുമ്പ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇരുവരും ചേർന്നുണ്ടാകുന്ന വന്ധ്യതയുടെ അളവ് 30 ശതമാനം വച്ചായിരുന്നെങ്കിൽ ഇപ്പോൾ 1പത്തിൽ ഏഴ് കേസുകളിലും പുരുഷന്മാരിലാണ് പ്രശ്‌നം കണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ വന്ധ്യതയെക്കുറിച്ച് ആരും ചിന്തിക്കാതിരുന്ന കാലത്താണ് കുട്ടികളില്ലാത്തവർക്ക് എന്തുകൊണ്ട് […]

വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് വ്യാപകമഴ ; കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട്

  സ്വന്തം ലേഖിക തിരുവനന്തപുരം : വെള്ളിയാഴ്ചവരെ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലോടെയുള്ള മഴയ്ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ഇടുക്കി വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.