മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി അന്തരിച്ചു;അന്ത്യം രോഗ ബാധിതനായി കൊച്ചിയിലെ വീട്ടിൽ കഴിയവെ

സ്വന്തം ലേഖകൻ കൊച്ചി: മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി അന്തരിച്ചു. 79 വയസ്സായിരുന്നു. കൊച്ചിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2011 മുതല്‍ 2016 വരെ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ദണ്ഡപാണി, സിവില്‍, ക്രിമിനല്‍, ഭരണഘടന, കമ്പനി നിയമങ്ങളില്‍ പ്രഗത്ഭനായിരുന്നു. കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്. 1996 ല്‍ ജഡ്ജിയായി നിയമിതനായെങ്കിലും പിന്നീട് ആ പദവി ഉപേക്ഷിച്ചു. 1968 ലാണ് കെ പി ദണ്ഡപാണി അഭിഭാഷകവൃത്തിയിലേക്ക് കടക്കുന്നത്. 2006 ല്‍ […]

വാഹന പരിശോധനയ്ക്കിടെ കണ്ടെയ്നർ ലോറിയിൽ നിന്ന് പുഴുവരിച്ച മത്സ്യങ്ങൾ കണ്ടെത്തി;നശിപ്പിക്കാതെ തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ച് അമരവിള എക്‌സൈസ്;അതിര്‍ത്തി വഴി വീണ്ടും ഈ മത്സ്യം കേരളത്തിലേക്ക് തന്നെ കടന്നുവരും എന്നുള്ള ആശങ്കയിൽ പ്രതിഷേധം ശക്തം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തമിഴ്നാട് മുട്ടത്തുനിന്ന് ആലുവയിലേക്ക് കൊണ്ടുപോവുകയായിരുന്നു പുഴുവരിച്ച മത്സ്യം അമരവിള ചെക്ക്പോസ്റ്റിൽ പിടികൂടി. രണ്ട് കണ്ടെയ്നർ മീനാണ് എക്സൈസ് സംഘം പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിൽ കണ്ടൈനറിന്റെ ഡോർ തുറന്നപ്പോഴാണ് പുഴുവരിച്ച നിലയിൽ മത്സ്യങ്ങൾ കണ്ടത്. ഡ്രൈവര്‍മാരായ മുട്ടം സ്വദേശികളായ പ്രകാശ്, വിനോദ് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കേരളത്തിലേക്ക് വില്‍പ്പനക്കെത്തിച്ചതാണ് മീനെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന്, ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം തമിഴ്‌നാട്ടിലേക്ക് തന്നെ തിരികെ വിട്ടു. അതേസമയം പിടിച്ചെടുത്ത മീനുകൾ നശിപ്പിക്കാതെ തിരിച്ചയച്ചത് വ്യാപക പ്രതിഷേധത്തിന് […]

തോൾ സഞ്ചിയില്‍ കഞ്ചാവ് വി​ൽ​പ്പ​ന;ഒന്നരകിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ;പ്രതി മുൻപും സമാനമായ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഞ്ചാവ് കടത്തു കേസിലെ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തവേ പിടിയിൽ. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്ന്​ 20 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ലെ പ്ര​തിയാണ് ജാ​മ്യ​ത്തി​ലി​റ​ങ്ങിയ ശേഷം അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് കച്ചവ​ടം നടത്തിയത് . സംഭവത്തിൽ വി​ഴി​ഞ്ഞം കോ​ളി​യൂ​ർ ഞാ​റ​വി​ള​വീ​ട്ടി​ൽ നി​തി​ൻ (22)​നെ​യാ​ണ് 1.300 കി​ലോ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ക്കോ​ല-​മു​ട്ട​ക്കാ​ട് പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ക​ഞ്ചാ​വ് ചി​ല്ല​റ മൊ​ത്ത വി​ൽ​പ​ന​ക്കാ​ര​നാ​ണ് പ്ര​തിയെന്ന് അന്വേഷണ സംഘം പറഞ്ഞു. തോ​ൾ സ​ഞ്ചി​യി​ൽ ചെറിയ പോ​ളി​ത്തീ​ൻ ക​വ​റുകളില്‍ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. […]

നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം​ഡിഎംഎ​യു​മാ​യി അ​ഞ്ചു​ യുവാക്കൾ പിടിയിൽ; പ്ര​തി​ക​ളി​ൽ​നി​ന്ന്​ 1.23 ഗ്രാം ​എംഡിഎംഎ കണ്ടെടുത്തു ;പിടിയിലായവര്‍ നിരവധി കേസിലെ പ്രതികള്‍

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ചു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. വ​ലി​യ​തു​റ കൊ​ച്ചു​തോ​പ്പ് ലി​സി റോ​ഡി​ൽ ടി.​സി.87/1411​ൽ എ​ബി​യെ​ന്ന ഇ​ഗ്നേ​ഷ്യ​സ് (23) പൂ​ന്തു​റ പ​ള്ളി​ത്തെ​രു​വ് ടി.​സി 46/279ൽ ​മു​ഹ​മ്മ​ദ് അ​സ്​​ലം (23), വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ർ ടി.​സി 90/1297ൽ ​ജോ​ൺ ബാ​പ്പി​സ്റ്റ്​ (24), വെ​ട്ടു​കാ​ട് വാ​ർ​ഡി​ൽ ടൈ​റ്റാ​നി​യം ടി.​സി 80/611ൽ ​ശ്യാം ജെ​റോം (25), ക​രി​ക്ക​കം എ​റു​മ​ല അ​പ്പൂ​പ്പ​ൻ കോ​വി​ലി​ന് സ​മീ​പം വി​ഷ്ണു (26) എ​ന്നി​വ​രെ​യാ​ണ് വ​ലി​യ​തു​റ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ൽ​നി​ന്നാ​ണ്​ വി​ൽ​പ​ന​ക്കാ​യി​വെ​ച്ച എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്. ഇ​ഗ്നേ​ഷ്യ​സി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ്​ വി​ൽ​പ​ന​ക്കാ​യി​വെ​ച്ച എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്. […]

തൃശൂർ അസംബ്ലി കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ സഹകരണ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കി യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ അസംബ്ലി കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ സഹകരണ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കി യൂത്ത് കോൺഗ്രസ്. സഞ്ജീവനി 2022 ന്റെ (സൗജന്യ ഡയാലിസിസ് ചാർജ്ജ്) ഭാഗമായാണ് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ മുഴുവൻ ഡയാലിസിസ് ചാർജ്ജും യൂത്ത് കോൺഗ്രസ് നൽകിയത്. സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനും, ഡിസിസി വൈസ് പ്രസിഡണ്ടുമായ ഐ.പി.പോൾ രോഗികൾക്കുള്ള തുക അടച്ച രസിത് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.രാമദസിനു നൽകി ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ്‌ ജിജോമോൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ […]

ന്യൂസിലാന്‍ഡില്‍ ജോലി, ഇന്റര്‍വ്യൂ ചെന്നൈയിൽ, പരിശീലനം ദുബായിൽ..!വിദേശജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും തട്ടിയത് രണ്ടര ലക്ഷം രൂപ..! തട്ടിപ്പ് സോഷ്യൽ മീഡിയ വഴി; രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ. കാസര്‍കോട് മാലോത്ത് സ്വദേശിയായ കൊന്നക്കാട് കുന്നോലാ വീട്ടില്‍ ബിജേഷ് സ്‌കറിയ (30), ചെന്നൈ സ്വദേശിയായ പൊന്നമള്ളി തിരുവള്ളൂര്‍ പി ജി പി സ്ട്രീറ്റില്‍ താമസിക്കുന്ന മുഹമ്മദ് മുഹൈ യുദ്ദീന്‍ (39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ന്യൂസിലാന്‍ഡില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി ആയ യുവാവില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഈ കേസിലെ പ്രതിയായ ബിജേഷ് സ്‌കറിയയെ കാസര്‍കോട് നിന്നും […]

പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് മോഷണം ; 57 പവനും ഒന്നര ലക്ഷം രൂപയും കവർന്നു..!നാലുപേർ പിടിയിൽ

സ്വന്തം ലേഖകൻ പാലക്കാട് : പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ 4 പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ സുരേഷ്, വിജയകുമാർ, റോബിൻ, പ്രദീപ് എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് കൽമണ്ഡപം പ്രതിഭാനഗറിൽ അൻസാരിയുടെ വീട്ടിലാണ് മോഷണം നടന്നത്. അൻസാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം 57 പവന്റെ സ്വർണാഭരണവും ഒന്നര ലക്ഷം രൂപയുമാണ് കവർന്നത്. കവർച്ച ചെയ്ത സ്വർണ്ണം 18,55,000/- രൂപയ്ക്ക് കോയമ്പത്തൂരിലുളള സേട്ടുവിന് വിറ്റതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. സിസിടിവി […]

കേരളത്തിൽ ഇരുചക്ര വാഹനാപകടങ്ങൾ ഉയരുന്നു; ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം വർധിച്ചതും റോഡുകളുടെ അപര്യാപ്തതയും അപടങ്ങൾ ഏറാൻ കാരണമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദേശീയതലത്തിൽ ഇരുചക്രവാഹനാപകടങ്ങൾ കുറയുമ്പോൾ സംസ്ഥാനത്ത് ക്രമാതീതമായ രീതിയിൽ ഉയരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ആക്സിഡൻറ് റിപ്പോർട്ട് പ്രകാരം രാജ്യത്ത് 2018ൽ വാഹനാപകടങ്ങളുടെ 45 ശതമാനത്തിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ടിരുന്നു. ഇത് 2022ൽ 39% ആയി കുറഞ്ഞിരുന്നു. എന്നാൽ സംസ്ഥാനത്ത് 2018ൽ ഇരുചക്ര വാഹനാപകടങ്ങൾ 61 ശതമാനം ആയിരുന്നു. ലോക്ക് ഡൗണിൽ ഗതാഗത മേഖലയിൽ നിയന്ത്രണം ഉണ്ടായിരുന്നിട്ടും ഇരുചക്ര വാഹനാപകടങ്ങളുടെ കണക്കിൽ കുറവ് വന്നില്ല. 2020ല്‍ 67 ശതമാനവും 2021ൽ 64 ശതമാനവുമായി. 2022ൽ 61 ശതമാനവും ആണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 10 […]

രണ്ടു വർഷത്തിലേറെയായി പ്രണയം..! ജാതി പ്രശ്നത്തിന്റെ പേരിൽ ബന്ധത്തെ സ്വന്തം വീട്ടുകാർ എതിർത്തതോടെ കാമുകിയെ വിളിച്ചിറക്കി കൊണ്ടുപോയി; ഒടുവിൽ ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതം മൂളി; എന്നാൽ വിവാഹ ദിവസം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതിശ്രുത വരൻ മുങ്ങി..! മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: ഏറെ നാളത്തെ പ്രണയത്തിനുശേഷം നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കൊല്ലം കാട്ടാമ്പള്ളി സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നാണ് അഖിലിനെ പിടികൂടിയത്. അഖിലും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. പട്ടിക ജാതിയിൽ പെടുന്ന യുവതിയുമായുള്ള ബന്ധം അഖിലിന്റെ ബന്ധുക്കൾ എതിർത്തിരുന്നു. എന്നാൽ കഴിഞ്ഞ ഫെബ്രുവരി 15-ന് രാത്രി യുവതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തിയിരുന്നു. തുടർന്ന് […]

കോട്ടയം പള്ളിക്കത്തോട്ടിൽ പെട്രോള്‍ പമ്പിൽ മോഷണം..! ഓഫീസില്‍ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപയും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കും കവർന്നു..!പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: പള്ളിക്കത്തോട്ടിൽ പെട്രോള്‍ പമ്പിൽ നടന്ന മോഷണത്തിലെ പ്രതികള്‍ക്കായി അന്വേഷണം ഊർജിതം.കവർച്ചയ്ക്ക് ശേഷം പ്രതികൾ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കുമായാണ് മുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പമ്പിൽ മോഷണം നടന്നത്. മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കുമാണ് മോഷണം പോയത്. കൊടുങ്ങൂർ റൂട്ടിൽ പ്രവർത്തിക്കുന്ന തെക്കേത്ത് രാജഗോപാലിന്റെ ഉടമസ്ഥതയിലുള്ള പള്ളിക്കത്തോട് ഫ്യൂവൽസ് പമ്പിലാണു മോഷണം. കഴിഞ്ഞ ദിവസം രാത്രി 11 നും 12നും ഇടയിലാണു സംഭവം. രാത്രി 10 മണിയോടെയാണ് ജീവനക്കാർ പമ്പ് അടിച്ചതിനു ശേഷം മടങ്ങിയത്. തുടര്‍ന്ന് […]