തിരുനക്കര മഹാദേവ ക്ഷേത്ര ഉൽസവം; 22ന് വൈകിട്ട് 6.30ന് പടിഞ്ഞാറെ നട ഭക്തജന സമിതിയുടെ വലിയ വിളക്കും, ദീപകാഴ്ച്ചയും

തിരുനക്കര മഹാദേവ ക്ഷേത്ര ഉൽസവം; 22ന് വൈകിട്ട് 6.30ന് പടിഞ്ഞാറെ നട ഭക്തജന സമിതിയുടെ വലിയ വിളക്കും, ദീപകാഴ്ച്ചയും

സ്വന്തം ലേഖകൻ

കോട്ടയം : തിരുനക്കര ഉത്സവത്തിൽ ആഘോഷപൂർവം നടന്നുവരുന്ന ചടങ്ങാണ് പടിഞ്ഞാറെനട ഭക്തജന സമിതിയുടെ വലിയ വിളക്കും ദീപകാഴ്ച്ചയും.

പടിഞ്ഞാറെനട മുതൽ കുട്ടികളുടെ ലൈബ്രറി വരെ നീളുന്നതാണ് ഈ ദീപകാഴ്ച്ച.ആയിരക്കണക്കിന് ദീപങ്ങൾ അണിനിരന്നു നിൽക്കുന്ന മനോഹരമായ കാഴ്ച്ച ഉത്സവത്തിന്റെ മാറ്റ് കൂട്ടുന്നു.22ന് വൈകിട്ട് 6.30നാണ് വലിയ വിളക്കും ദീപക്കാഴ്ചയും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര ഉത്സവത്തിന്റെ പ്രധാന ആകർഷണവും ഈ ദീപകാഴ്ച്ചയാണ്. ശിവപാർവതിമാർ സകുടുംബം അനുഗ്രഹം നൽകാൻ എത്തുന്ന മുഹൂർത്തത്തിൽ ദീപകാഴ്ച്ചയിൽ ദീപം തെളിക്കുന്നത് അനുഗ്രഹമായാണ് ഭക്തജനങ്ങൾ കാണുന്നത്.