മലപ്പുറം വട്ടപ്പാറ വളവിൽ ലോറി മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു; അപകടത്തിൽപ്പെട്ടത് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ ലോറി
സ്വന്തം ലേഖകൻ
മലപ്പുറം: മലപ്പുറം വട്ടപ്പാറ വളവിൽ ലോറി മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു.കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ ലോറിയാണ് രാവിലെ
അപകടത്തിൽപ്പെട്ടത്.ലോറിയിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. മൃതദേഹങ്ങൾ വളാഞ്ചേരിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവിൽ നിയന്ത്രണം നഷ്ടമായ ലോറി കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ ഏഴോടെ ആയിരുന്നു അപകടം.
ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് ക്യാബിനിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
അതേസമയം ദേശീയ പാതയിലെ അപകട വളവായ വട്ടപ്പാറയിൽ ഇതുവരെ നൂറോളം അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിരവധി മരണങ്ങളുമുണ്ടായി. ചരക്കു വാഹനങ്ങളാണ് അധികവും അപകടത്തിൽപ്പെടുന്നത്. വളവും ഇറക്കും കൂടിച്ചേർന്ന ഇവിടുത്തെ അപകട സാധ്യത കുറക്കുന്നതിന് ചില പരിഷ്കരണങ്ങൾ നടപ്പിലാക്കിയിരുന്നു വെങ്കിലും അപകടങ്ങൾ തുടർക്കഥയാവുകയാണ്.