വസ്തു തർക്കത്തിന്റെ പേരിൽ മർദ്ദനം; പരാതി നൽകിയതോടെ കള്ളക്കേസിൽ കുടുക്കി; പീഡനക്കേസിലെ പ്രതിയെന്ന് പ്രചരിപ്പിച്ചു; പോലീസുകാരനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വെച്ച് കരയോഗം പ്രസിഡന്റ് തൂങ്ങിമരിച്ചു..!!
സ്വന്തം ലേഖകൻ തിരുവനന്തപുരം : പോലീസുകാരനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കരയോഗം പ്രസിഡന്റിന്റെ ആത്മഹത്യ.തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. എരുത്താവൂർ എൻഎസ്എസ് കരയോഗം പ്രസിഡന്റ് അജയകുമാറാണ് ജീവനൊടുക്കിയത്. പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റ് ഡ്രൈവർ കെ. സന്ദീപിനെതിരെയാണ് ആത്മഹത്യാക്കുറുപ്പ് എഴുതിയിരിക്കുന്നത്. കള്ളക്കേസിൽ കുടുക്കിയെന്ന് അജയകുമാർ കുറിപ്പിൽ പറയുന്നു. തിങ്കളാഴ്ച വൈകിട്ടാണ് കരയോഗം ഓഫിസിൽ അജയകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദീപ് അസഭ്യം പറഞ്ഞുവെന്ന് കുറിപ്പിൽ പറയുന്നുണ്ട്. വസ്തു തർക്കത്തിൽ സന്ദീപും പിതാവും ചേർന്ന് അജയകുമാറിനെ മർദിച്ചിരുന്നു. അതിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ സന്ദീപിന്റെ അമ്മയെ ഉപദ്രവിച്ചെന്ന പേരിൽ […]